സംവാദം:അടിയന്തര ടെലിഫോൺ നമ്പർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തലക്കെട്ട് അത്യാഹിത എന്നത് ശരിയല്ലല്ലോ. അത് casualty അല്ലേ. അടിയന്തിരാവശ്യ ടെലിഫോൺ നമ്പർ എന്നാക്കുന്നതായിരിക്കും ഉചിതം.--സിദ്ധാർത്ഥൻ 11:10, 24 ഏപ്രിൽ 2010 (UTC)

emergency telephone number ഇതാണ്‌ en wiki. Emergency എന്നതിന്‌ ഉചിത മലയാളം അടിയന്തിരാവശ്യ എന്നതാണോ?--Rameshng:::Buzz me :) 12:55, 24 ഏപ്രിൽ 2010 (UTC)


മറ്റ് രണ്ടു വാക്കുകളും തർജ്ജിമ ചെയ്യാതെ ഉപയോഗിക്കുമ്പോൾ Emergency മാത്രമെന്തിനാണ് മാറ്റുന്നത്? എമർജൻസി ടെലിഫോൺ നമ്പർ എന്ന് തന്നെയല്ലെ നല്ലത്? --നിതിൻ തിലക് | Nithin Thilak 18:06, 24 ഏപ്രിൽ 2010 (UTC)

emergency-യുടെ അർത്ഥം അടിയന്തിരം എന്നാണ്. അടിയന്തിരാവശ്യ എന്നും അർത്ഥം കല്പിക്കാറുണ്ട്. അടിയന്തിരം എന്നതിന് മറ്റൊരർത്ഥം കൂടിയുള്ളതിനാൽ അടിയന്തിര ടെലിഫോൺ നമ്പർ എന്നതിനേക്കാൾ അടിയന്തിരാവശ്യ ടെലിഫോൺ നമ്പർ എന്നായിരിക്കും എന്നു തോന്നുന്നു. --സിദ്ധാർത്ഥൻ 02:25, 25 ഏപ്രിൽ 2010 (UTC)

അടിയന്തരം ആണ്‌. അടിയന്തിരത്തിന്‌ താങ്കൾ ഉദ്ദേശിച്ച അർത്ഥമേ കല്പിക്കാനാവൂ. അടിയന്തരത്തിന്റെ ദുഷിച്ച രൂപമാണ്‌ അത്. അടിയന്തര ടെലിഫോൺ നമ്പർ എന്നു മതി. അടിയന്തിരത്തിനുപയോഗിക്കുന്ന ടെലിഫോൺ നമ്പർ എന്നു തോന്നില്ലല്ലോ :)--തച്ചന്റെ മകന്‍ 05:09, 25 ഏപ്രിൽ 2010 (UTC)