സംബന്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പഴയ കേരള സമൂഹത്തിൽ നായർ, അമ്പലവാസി, ക്ഷത്രീയ വിഭാഗ സ്ത്രീകൾക്ക് ബ്രാഹ്മണ പുരുഷന്മാരുമായും സ്വ സമാന ജാതി പുരുഷൻമാരുമായും പുലർന്നിരുന്ന അനുലോമ ദാമ്പത്യ ബന്ധം. നമ്പൂതിരി സമുദായത്തിലെ ആഡ്യരിൽ മൂത്ത പുത്രൻ ഒഴികെ ആർക്കും സ്വജാതിവൈവാഹിക ബന്ധം അനുവദനീയമല്ലായിരുന്ന കാലം. എന്നാൽ ഈ പുരുഷപ്രജകൾക്കായി വിവാഹം പോലെതന്നെ ആ കാലഘട്ടത്തിലെ സാമൂഹിക അംഗീകാരത്തോടെ നിലനിന്നിരുന്ന പ്രത്യുത്പാദനപരമായ സ്ത്രീപുരുഷ ബന്ധമായിരുന്നു സംബന്ധം. മിക്കവാറും പുരുഷൻ സാമൂഹികമായി ഉന്നതനോ തുല്യനോ സമ്പന്നനോ ആയിരിക്കും. സാമൂഹികമായി താഴ്ന്ന പുരുഷനുമായി സംബന്ധം പതിവില്ല. കാരണം ആ കാലഘട്ടത്തിലെ സാമൂഹികമായി താഴ്ന്ന പുരുഷൻ സാമ്പത്തികമായും താഴ്ന്നവനാണ്. ഇതിനുശേഷവും സ്ത്രീ തറവാട്ടമ്മയായി സ്വന്തം കുടുംബത്തിൽ തന്നെ തുടരും. ചിലപ്പോൾ ഒരു നിശ്ചിത കാലത്തേക്ക് മാത്രമായിരിക്കും ഇത്തരം ഒരു ബന്ധം നിലനിൽക്കുക.

പ്രത്യേകതകൾ[തിരുത്തുക]

പ്രധാനമായും കേരളത്തിലെ ക്ഷത്രിയർ, നായർ, ജാതിമാത്രർ അന്തരാള [അമ്പലവാസി] സ്ത്രീകൾ ആയിരുന്നു നമ്പൂരിസംബന്ധം ഒരു ആചാരം ആയി കണ്ടു അനുഷ്ടിച്ചിരുന്നത്. കൂടുതലും മാതൃദായക്കാരായിരുന്നു ഇത് അനുഷ്ടിച്ചിരുന്നത്. മറ്റുള്ള സമുദായങ്ങളിൽ അധികവും സവർണ്ണരായി പരിഗണിക്കാത്തതിനാൽ നമ്പൂതിരി ജനതയ്ക്ക് സംബന്ധ ബന്ധങ്ങൾ പുലർത്താൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു എന്നുള്ളതാവാം അതിന് കാരണം. എന്നാൽ നായർ ഉപജാതികളിൽ ഒട്ടേറെ വിഭാഗങ്ങളിലും നമ്പൂതിരി സംബന്ധമില്ല എന്നുള്ളത് മറ്റൊരു വസ്തുതയാണ്.

 1. വരനും വധുവും തമ്മിലുള്ള ഉത്തരവാദിത്തങ്ങളില്ലാത്ത സ്വതന്ത്ര ബന്ധം. ബന്ധം നിലനിൽക്കുന്ന കാലത്ത് ചിലപോ കൊടുകണമെന്നില്ല കാരണം മരുമക്കത്തായത്തിൽ എല്ലാ ഉത്തരവാദിത്തവും അവളുടെ കുടുംബം വഹിക്കും. ഇരുവരുടെയും ശാരീരിക ആവശ്യങ്ങൾ നടക്കുന്നതിനായി കാരണവൻമാരുടെ സമ്മതത്തോടെ ഒരാളെ തിരഞ്ഞെടുക്കുന്നു എന്നും ചില സന്ദർഭങ്ങളിൽ തോന്നാം. കാരണം ഭാര്യാഭർത്താക്കൻമാരിൽ ആഴത്തിലുള്ള വൈകാരികബന്ധങ്ങൾ ഇല്ലാതെ ലൈംഗികബന്ധങ്ങളും സന്താനോല്പാദനവും മാത്രമാവുന്ന അവസ്ഥകളും വന്നു പെട്ടിരുന്നു. സമ്പത്തുള്ള പ്രഭുകുടുംബങ്ങളും രാജകുടുംബങ്ങളും മറ്റും ഉന്നതരെ അവരുടെ ചെലവുകൾ മുഴുവൻ നടത്തിക്കൊടുത്ത് പെൺകുട്ടികളുടെ ഭർത്താവാക്കി തറവാട്ടിലൊ തറവാട്ടുസ്വത്തായ മറ്റേതെങ്കിലും കെട്ടിടങ്ങളിലോ സ്ഥിരമായി താമസിപ്പിക്കുന്ന സംബന്ധത്തിന്റെ തന്നെ വകഭേദമായ കൂട്ടിരുപ്പ് എന്നൊരു സമ്പ്രദായവും ഉണ്ടായിരുന്നു. നമ്പൂരിയെ ദത്തെടുത്ത് പോറ്റുന്ന അവസ്ഥയായിരുന്നു ഫലത്തിൽ. അതിൽ പിറക്കുന്ന സന്തതികളെ സ്ത്രീയുടെ കുടുംബം പോറ്റുന്നു, കാരണം മരുമക്കത്തായ സവർണ്ണ കുടുംബങ്ങളിൽ മാത്രമേ ബ്രാഹ്മണർ അനുലോമവിവാഹം ചെയ്തിരുന്നുള്ളു. വളരെ ലളിതമായ കല്യാണച്ചടങ്ങുകൾ മാത്രമേ പലപ്പോഴും ഉണ്ടായിരുന്നുള്ളൂ. സ്ത്രീധനം ഉണ്ടാവാറില്ല. വിളക്കുവെച്ച് പറയോ നാഴിയോ നിറച്ച്, കാരണവൻമാരുടെ അനുവാദത്തോട് പൊടക എന്നു പറയുന്ന ഒരു പുടവ വരൻ വധുവിന് നല്കുകയും വധു വരനെയും വസ്ത്രത്തെയും തൊഴുത് പുടവവാങ്ങി വലതുവശത്തു നിന്നും ഇടതു ഭാഗത്തേക്ക് വന്നാൽ കുടുംബാംഗങ്ങൾ അരിയുംപൂവും എറിയുന്നു. പാലും പഴവും നല്കുന്നു. പിന്നീട് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഈ ഭർത്താവിന് ഭാര്യവീട്ടിൽ ചെല്ലാമായിരുന്നു.
 2. ബന്ധം രണ്ടുപേർക്കും പരസ്പര സമ്മതമായ കാലത്തോളം മാത്രം. സ്ത്രീക്ക് മതിയെന്നു തോന്നിയാൽ പായ പുറത്തുവച്ച് പുടവമടക്കി ബന്ധം അവസാനിപ്പിക്കാം. സംബന്ധത്തിന്നെന്ന പോലെ കരനാഥന്റെയും മറ്റും അനുവാദം ആവശ്യമില്ല. ഇത് സ്ത്രീകൾക്ക് കൂടുതൽ സ്വാതന്ത്ര്യവും അവകാശവും നൽകിയിരുന്നതായി കണക്കാക്കാം. (പലപ്പോഴും കാരണവന്മാരുടെ താത്പര്യങ്ങൾ ഇടപെടുമെങ്കിലും).
 3. എന്നാൽ സൈന്യവൃത്തി ചെയ്യുന്നവരിലും മറ്റും പ്രസ്തുതബന്ധം നിലനില്ക്കുമ്പോഴും ഭാര്യയും ഭർത്താവും മറ്റു പങ്കാളികളുമായി ബഹുവൈവാഹികബന്ധം പുലർത്തിയിരുന്നു. പല സ്ത്രീകളും ഭർത്താവിന്റെ സഹോദരനെ കൂടി വിവാഹം ചെയ്തിരുന്നു. ഇതിനെ പാഞ്ചാലീ സമ്പ്രദായം എന്നറിയപ്പെടുന്നു.
 4. മാതൃദായക്കാരായ തറവാട്ടിലെ പെണ്ണിന്റെയും കുഞ്ഞുങ്ങളുടെയും പാരമ്പര്യം ആ വീട്ടിലായിരിക്കും. വിഭിന്ന ജാതിയിൽ ഉള്ളവർ തമ്മിലുള്ള ബന്ധത്തിൽ പ്രത്യേകിച്ചും. സാമൂഹികമായി താഴ്ന്നവരുമായി പെണ്ണിനുബന്ധം വന്നാൽ ഒന്നുകിൽ അതു രഹസ്യമായിരിക്കും അല്ലെങ്കിൽ സമൂഹം അവരെ പുറത്താക്കും. (ഭ്രഷ്ട്)
 5. മരുമക്കത്തായമായതിനാൽ ഭർത്താവിന്റെ സ്വത്തിൽ ഭാര്യക്കും മക്കൾക്കും അവകാശങ്ങൾ ഇല്ല. മക്കളിൽ അച്ഛന് ആചാരപരമായ അവകാശം മാത്രം. മരിച്ചാൽ പുല പോലും സ്പർശനബന്ധം ഇല്ലേൽ ഇല്ല. പല തറവാടുകളിലും കാരണവർ ഭാര്യയെ കൊണ്ടുവന്നു താമസിപ്പിക്കും. എങ്കിലും അയാൾ മരിച്ചാൽ ശവം പുറത്തെടുക്കുന്നതിനു മുമ്പ് ആ സ്ത്രീക്ക് അവിടം വിടണം.നായർ അനുഷ്ഠാനങ്ങൾ

സാഹചര്യങ്ങൾ[തിരുത്തുക]

 1. നമ്പൂതിരിമാരിലെ മൂത്തപുത്രന്മാർക്ക് മാത്രമേ സ്വജാതിയിൽ നിന്നും വിവാഹം അല്ലെങ്കിൽ വേളി അനുവദിച്ചിരുന്നുള്ളു. മറ്റുള്ളവർ ഇതര ക്ഷത്രിയർ, നായർ, അന്തരാളർ, ജാതിമാത്രർ തുടങ്ങിയ മരുമക്കത്തായികളായ ഉന്നത ജാതിയിൽ പെട്ട സ്ത്രീകളെ സംബന്ധം ചെയ്യുകയായിരുന്നു പതിവ്. മരുമക്കത്തായികളെ തിരഞ്ഞെടുക്കാൻ കാരണം ഭാര്യക്കും മക്കൾക്കും ചിലവിന് നല്കേണ്ടതില്ല എന്നുള്ളതാണത്രേ. അബ്ഫൻമാർക്ക് കുടുബസ്വത്ത് യഥേഷ്ടം കൈകാര്യം ചെയ്യാനാകുമായിരുന്നില്ല എന്നുള്ളതും വസ്തുതയാണ്. ഉന്നതരും പണ്ഡിതരും സമ്പന്ന കുടുംബാംഗങ്ങളുമായ നമ്പൂതിരിമാരുമായുള്ള ബന്ധം അവർക്കും അഭിമാനമായിരുന്നു.
 2. സമ്പന്നരായ അബ്രാഹ്മണ സംബന്ധക്കാരിലൂടെ അവരുടെ മക്കൾക്ക് കിട്ടുന്ന സമ്പത്ത് പല ദരിദ്ര മലയാള ബ്രാഹ്മണ തറവാട്ടുകാർക്കും താങ്ങായിരുന്നു. കാരണവന്മാർ വഴി തറവാട്ടുസ്വത്ത് അദ്ദേഹത്തിന്റെ മക്കളുടെ വീട്ടിലേക്ക് ഒഴുകുന്നു എന്ന സാഹചര്യവും ഉണ്ടായിരുന്നു. എന്നാൽ നേരേമറിച്ചു സമ്പന്നരായ നമ്പൂതിരിയുടെ ചില സ്വത്തുക്കൾ സംബന്ധക്കാർക്ക് ലഭിക്കുന്ന അവസ്ഥയും ചിലപ്പോൾ ഉണ്ടാകാറുണ്ടായിരുന്നു.
 3. മരുമക്കത്തായം നിലവിലിരുന്ന നായർ, വാരിയർ തുടങ്ങി പല ജാതിക്കാരിലും തറവാടിന്റെ പാരമ്പര്യാവകാശികളായ സ്ത്രീക്ക് ഇങ്ങോട്ടു വന്ന് വിവാഹബന്ധം അനുഗ്രഹമായിരുന്നു, സ്വന്തം കുടുംബത്തിന്റെ കാരണവരായവർക്കും അതിഥിയായ സംബന്ധക്കാരൻ അനുഗ്രഹമായിരുന്നു, കാരണം കുടുംബം ഭാഗിക്കുക എന്ന അവസ്ഥ ഒഴിവാകും, ഉന്നതബന്ധവും ലഭിക്കും.
 4. ഈ ബന്ധം ഇരുവരും താത്പര്യപ്പെടുന്ന കാലമത്രയും നിലനില്ക്കുന്നു. വരന് സംബന്ധം അവസാനിപ്പിക്കാം എന്നതുപോലെ വധുവിനും ബന്ധം ഒഴിയാൻ എളുപ്പമായിരുന്നു. അതുകൊണ്ടുതന്നെ വ്യക്തിപരമായി സ്വതന്ത്രവുമായിരുന്നു ഈ ബന്ധം.
 5. മരുമക്കത്തായ കൂട്ടുകുടുംബ സമ്പ്രദായത്തിൽ പകൽ സമയങ്ങളിൽ പുരുഷന്മാർ സ്വന്തം കാര്യങ്ങൾ നോക്കുകയും രാത്രി ഭാര്യവീട്ടിലേക്കു പോവുകയും ചെയ്തിരുന്നു. കുടുംബസ്വത്തില്ലാതെ പുരുഷന്മാർക്ക് ചിലവിനു നൽകുക എന്ന പ്രശ്നം ഇല്ലാത്ത ഈ ബന്ധം സമൂഹത്തിന്റെ ആവശ്യമായിരുന്നു.
 6. മിക്കസമൂഹങ്ങളിലും തറവാടിനു പ്രാധാന്യവും വ്യക്തിക്കും വ്യക്തിബന്ധങ്ങൾക്കും പരിഗണന കുറവും എന്നതായിരുന്നു അവസ്ഥ. അതുകൊണ്ടുതന്നെ, പിതൃബന്ധം, പാതിവ്രത്യം, ഏകപത്നീവ്രതം, ഏകപങ്കാളി തുടങ്ങിയ വ്യക്തിപരമായ കാര്യങ്ങൾക്ക് വലിയ സ്ഥാനമില്ലായിരുന്നു. തറവാടിനുവേണ്ടി യത്നിക്കുക എന്നതുമാത്രമായിരുന്നു പ്രധാനം.

== അവലംബങ്ങൾ ==hh

"https://ml.wikipedia.org/w/index.php?title=സംബന്ധം&oldid=3776924" എന്ന താളിൽനിന്ന് ശേഖരിച്ചത്