ഷെർലക്ക് (ടെലിവിഷൻ പരമ്പര)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഷെർലക്ക്
Sherlock titlecard.jpg
തരം ക്രൈം ഡ്രാമ
സൃഷ്ടിച്ചത്
രചന
സംവിധാനം
അഭിനേതാക്കൾ
ഈണം നൽകിയത്
രാജ്യം യുനൈറ്റഡ് കിംഗ്ഡം
ഭാഷ(കൾ) ഇംഗ്ലിഷ്
No. of series 3
എപ്പിസോഡുകളുടെ എണ്ണം 9 (എപ്പിസോഡുകളുടെ പട്ടിക)
നിർമ്മാണം
എക്സിക്യുട്ടീവ് പ്രൊഡ്യൂസർ
നിർമ്മാണം
  • സ്യൂ വെർച്യൂ
  • എലെയ്ൻ കാമറൂൺ
ചിത്രസംയോജനം
  • ചാർളി ഫിലിപ്സ്
  • മാലി ഇവാൻസ്
  • ടിം പോർട്ടർ
ഛായാഗ്രഹണം
  • ഫാബിയാൻ വാഗ്നർ
  • സ്റ്റീവ് ലാവെസ്
Camera setup സിംഗിൾ ക്യാമറ
സമയദൈർഘ്യം 85-90 മിനുട്ട്
Production company(s)
സംപ്രേഷണം
ഒറിജിനൽ ചാനൽ
Picture format 576i
1080i (HDTV)
Audio format Stereo
Original run 25 ജൂലൈ 2010 (2010-07-25) – present
External links
Website
Production website

2010 മുതൽ സംപ്രേഷണം ചെയ്യുന്ന ഒരു ബ്രിട്ടീഷ് ടെലിവിഷൻ പരമ്പരയാണ് ഷെർലക്ക്. ആർതർ കോനൻ ഡോയൽ സൃഷ്ടിച്ച ഷെർലക്ക് ഹോംസിനെ സമകാലീന ലോകത്തിനനുസൃതമാക്കി മാറ്റം വരുത്തി അവതരിപ്പിച്ചിരിക്കുന്ന പരമ്പരയാണിത്. മാർക്ക് ഗാറ്റിസ്സും സ്റ്റീവൻ മൊഫാറ്റും ചേർന്നാണ് ഈ പരമ്പര സൃഷ്ടിച്ചിരിക്കുന്നത്. ബെനഡിക്റ്റ് കംബർബാച്ച് ഷെർലക് ഹോംസിനെയും മാർട്ടിൻ ഫ്രീമാൻ ഡോ. വാട്സണെയും ഷെർലക്കിൽ അവതരിപ്പിക്കുന്നു. മൂന്ന് സീസണുകളിലായി ഇതുവരെ ഒമ്പത് എപ്പിസോഡുകളാണ് സംപ്രേഷണം ചെയ്തിട്ടുള്ളത്. ആദ്യ സീസൺ 2010ലും രണ്ടാമത്തേത് 2012ലും മൂന്നാമത്തേത് 2014ലുമാണ് സംപ്രേഷണം ചെയ്തത്. ബിബിസിക്കു വേണ്ടി ഹാർട്സ്‍വുഡ് ഫിലിംസിന്റെ സ്യൂ വെർച്യൂ, എലൈൻ കാമറൺ എന്നിവർ നിർമ്മിക്കുന്ന ഈ പരമ്പരയിൽ പിബിഎസിന്റെ മാസ്റ്റർപീസ് ആന്തോളജി പരമ്പരക്കുവേണ്ടി ഡബ്ല്യുജിബിഎച്ച് ബോസ്റ്റണും സഹനിർമ്മാതാവായി നിലകൊള്ളുന്നുണ്ട്. വെയിൽസിലെ കാർഡിഫിലാണ് പരമ്പര പ്രധാനമായും ചിത്രീകരിച്ചിട്ടുള്ളത്. എന്നാൽ 221ബി ബേക്കർ സ്ട്രീറ്റിന്റെ പുറംഭാഗങ്ങൾ ലണ്ടനിലെ നോർത്ത് ഗോവർ തെരുവിലാണ് ചിത്രീകരിച്ചത്. 2001 മുതൽ സംപ്രേഷണം ചെയ്തിട്ടുള്ള ബ്രിട്ടീഷ് ടെലിവിഷൻ പരമ്പരകളിൽ ഏറ്റവും കാണപ്പെട്ടിട്ടുള്ളത് ഷെർലക്ക് മൂന്നാം സീസണായിരുന്നു.[1] 200ഓളം പ്രദേശങ്ങളിലേക്ക് ഷെർലക്ക് സംപ്രേഷണാവകാശം വിറ്റിട്ടുമുണ്ട്.[2]

നിരൂപകരിൽ നിന്ന് വളരെ അനുകൂലമായ പ്രതികരണമാണ് ഷെർലക്കിന് ലഭിച്ചിട്ടുള്ളത്. രചനയുടെ ഗുണമേന്മ, സംവിധാനം, അഭിനയം എന്നിവ വളരെയധികം പ്രശംസിക്കപ്പെട്ടിട്ടുണ്ട്. എമ്മി, ബാഫ്ത, ഗോൾഡൻ ഗ്ലോബ് എന്നിവയുൾപ്പെടെ നിരവധി പുരസ്കാരങ്ങൾക്ക് ഷെർലക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. വിവിധ വിഭാഗങ്ങളിലായി ധാരാളം പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. പ്രൈംടൈം എമ്മി അവാർഡുകളിൽ മികച്ച നടൻ (ബെനഡിക്റ്റ് കംബർബാച്ച്), മികച്ച സഹനടൻ (മാർട്ടിൻ ഫ്രീമാൻ), മികച്ച രചയിതാവ് (സ്റ്റീവൻ മൊഫാറ്റ്) എന്നിവ ഷെർലക്ക് നേടിയിട്ടുണ്ട്. 2011ലെ പീബോഡി പുരസ്കാരവും ഷെർലക്കിനായിരുന്നു.[3]

എപ്പിസോഡുകൾ[തിരുത്തുക]

സീസൺ ഒന്ന് (2010)[തിരുത്തുക]

നം. എപ്പിസോഡ് സംവിധാനം രചന സംപ്രേഷണ തിയ്യതി മൂലകഥ
1 എ സ്റ്റഡി ഇൻ പിങ്ക് പോൾ മക്ഗ്വിൻ സ്റ്റീവൻ മൊഫാറ്റ് 2010 ജൂലൈ 25 എ സ്റ്റഡി ഇൻ സ്കാർലറ്റ്
2 ദ ബ്ലൈൻഡ് ബാങ്കർ യൂറോസ് ലൈൻ സ്റ്റീഫൻ തോംസൺ 2010 ആഗസ്റ്റ് 1
3 ദ ഗ്രേറ്റ് ഗെയിം പോൾ മക്ഗ്വിൻ മാർക്ക് ഗാറ്റിസ്സ് 2010 ആഗസ്റ്റ് 1

സീസൺ രണ്ട് (2012)[തിരുത്തുക]

നം. എപ്പിസോഡ് സംവിധാനം രചന സംപ്രേഷണ തിയ്യതി മൂലകഥ
1 എ സ്കാൻഡൽ ഇൻ ബെൽഗ്രാവിയ പോൾ മക്ഗ്വിൻ സ്റ്റീവൻ മൊഫാറ്റ് 2012 ജനുവരി 1 എ സ്കാൻഡൽ ഇൻ ബൊഹീമിയ
2 ദ ഹണ്ട്സ് ഓഫ് ബാസ്ക്കർവില്ലെ പോൾ മക്ഗ്വിൻ മാർക്ക് ഗാറ്റിസ്സ് 2012 ജനുവരി 8 ദ ഹണ്ട്സ് ഓഫ് ബാസ്ക്കർവില്ലെ
3 ദ റൈക്കൻബാക്ക് ഫാൾ ടോബി ഹെയ്നസ് സ്റ്റീഫൻ തോംസൺ 2012 ജനുവരി 15 ദ ഫൈനൽ പ്രോബ്ലം

സീസൺ മൂന്ന് (2014)[തിരുത്തുക]

നം. എപ്പിസോഡ് സംവിധാനം രചന സംപ്രേഷണ തിയ്യതി മൂലകഥ
1 ദ എംടി ഹെർസ് ജെറെമി ലവറിംഗ് മാർക്ക് ഗാറ്റിസ്സ് 2014 ജനുവരി 1 ദ അഡ്വെഞ്ചർ ഓഫ് എംടി ഹൗസ്
2 ദ സൈൻ ഓഫ് ത്രീ കോം മക്കാർത്തി സ്റ്റീവൻ മൊഫാറ്റ്
മാർക്ക് ഗാറ്റിസ്സ്
സ്റ്റീഫൻ തോംസൺ
2014 ജനുവരി 5 ദ സൈൻ ഓഫ് ദ ഫോർ
3 ഹിസ് ലാസ്റ്റ് വോ നിക്ക് ഹുറാൻ സ്റ്റീവൻ മൊഫാറ്റ് 2010 ജനുവരി 12 ഹിസ് ലാസ്റ്റ് ബോ

അവലംബം[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ ഷെർലക്ക് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌: