ഷിൻഗോ ലാ

Coordinates: 32°54′16″N 77°11′52″E / 32.90444°N 77.19778°E / 32.90444; 77.19778
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Shingo La
Shingo La, view south towards Darcha, Lahaul
Elevation5,091 metres (16,703 ft)
LocationHimachal Pradesh, India
RangeHimalaya
Coordinates32°54′16″N 77°11′52″E / 32.90444°N 77.19778°E / 32.90444; 77.19778
Map

ഇന്ത്യയിലെ ലഡാക്കിനും ഹിമാചൽ പ്രദേശിനും ഇടയിലുള്ള സംസ്ഥാന അതിർത്തിയിലെ ഒരു പർവതപാതയാണ് ഷിൻഗോ ലാ[1](ഷിങ്കു ലാ എന്നും അറിയപ്പെടുന്നു). ഹിമാചൽ പ്രദേശിലെ ലഹൗൾ എന്ന പ്രദേശത്തെ ലഡാക്കിലെ സൻസ്കറുമായി ബന്ധിപ്പിക്കുന്ന ലെഹ്-മണാലി റോഡിനെ പോലെ മറ്റൊരു പാതയാണ് ഷിൻഗോ ലാ. ഇത് പക്ഷേ, ഒരു ഒരു നടപ്പാതയാണെന്ന് മാത്രം.

ഭൂമിശാസ്ത്രം[തിരുത്തുക]

ചുരത്തിന് 20 മീറ്റർ താഴെ ആഴം കുറഞ്ഞ ഒരു തടാകമോ കുളമോ ഉണ്ട്. സന്‌സ്‌കറിനെയും ലാഹൗളിനെയും ബന്ധിപ്പിക്കുന്ന ഒരു ദീർഘദൂര നടപ്പാതയായ ഷിൻഗോ ലാ, പ്രദേശവാസികളും മലകയറ്റക്കാരും തരം പോലെ ഉപയോഗിക്കുന്നു. ഇതിലെ യാത്ര ഒരറ്റം മുതൽ മറ്റേയറ്റം വരെ പൂർത്തിയാക്കാനായി ഏകദേശം പത്ത് ദിവസമെടുക്കുന്നുണ്ട്.[2] ഹിമാനി ട്രെക്കിംഗോ കുത്തനെയുള്ള കയറ്റമോ ഇല്ലാത്ത ഇന്ത്യൻ ഹിമാലയത്തിലെ സാങ്കേതികമായി ഏറ്റവും എളുപ്പമുള്ള 5000 മീറ്റർ ചുരങ്ങളിൽ ഒന്നാണിത്. ഒക്‌ടോബർ മുതൽ ഏപ്രിൽ വരെയുള്ള ശൈത്യകാലത്ത് ഈ ചുരം സാധാരണയായി മഞ്ഞുവീഴ്‌ചയ്‌ക്ക് കീഴിലായിരിക്കും. കൂടാതെ ഹിമപാതങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും നിലനിൽക്കുന്നു.[3] ചുരത്തിന്റെ ഉയരം 16,615.500 അടിയായി പ്രഖ്യാപിക്കുന്ന ഔദ്യോഗിക ബോർഡ് ഉണ്ട്. വിവിധ ട്രെക്കിംഗ് വെബ്‌സൈറ്റുകൾ സൂചിപ്പിക്കുന്ന ഉയരം 4900 മുതൽ 5100 മീറ്റർ വരെ വ്യത്യാസപ്പെടുന്നു.

References[തിരുത്തുക]

  1. "Darcha – Padum (Shingo La) Trek". aquaterra.in. Retrieved 9 November 2016.
  2. Zurick, David; Pacheco, Julsun (2006), Illustrated Atlas of the Himalaya, University Press of Kentucky, pp. 183–184, ISBN 9780813173849, A ten-day trek leads south from Padum into the Great Himalaya, crosses the 5,100- meter Shingola La pass, and descends to the village of Darcha, located on the main road from Manali to Leh.
  3. Dutta, Sanjay (23 January 2023). "Army Border Roads To Shinku La Pass Open Round The Year". Hill Post.
"https://ml.wikipedia.org/w/index.php?title=ഷിൻഗോ_ലാ&oldid=3919275" എന്ന താളിൽനിന്ന് ശേഖരിച്ചത്