ശിവരാജ് പാട്ടീൽ
ശിവരാജ് വിശ്വനാഥ് പാട്ടീൽ | |
---|---|
![]() | |
Minister for Home Affairs | |
ഔദ്യോഗിക കാലം 22 മേയ് 2004 – 30 നവംബർ 2008[1] | |
പ്രധാനമന്ത്രി | മൻമോഹൻ സിംഗ് |
മുൻഗാമി | എൽ.കെ. അദ്വാനി |
പിൻഗാമി | പി. ചിദംബരം |
Speaker of Lok Sabha | |
ഔദ്യോഗിക കാലം 10 July 1991 – 22 May 1996 | |
മുൻഗാമി | Rabi Ray |
പിൻഗാമി | P.A. Sangma |
Minister of Defence | |
ഔദ്യോഗിക കാലം 15 January 1980 – 2 December 1989 | |
പ്രധാനമന്ത്രി | Indira Gandhi Rajiv Gandhi |
മുൻഗാമി | Pranab Mukherjee |
പിൻഗാമി | Shankarrao Chavan |
വ്യക്തിഗത വിവരണം | |
ജനനം | മഹാരാഷ്ട്ര, ഇന്ത്യ | ഒക്ടോബർ 12, 1935
രാഷ്ട്രീയ പാർട്ടി | Indian National Congress |
ജോലി | Politician |
പഞ്ചാബിന്റെ ഇപ്പോഴത്തെ ഗവർണ്ണറാണ് ശിവരാജ് വിശ്വനാഥ് പാട്ടീൽ (ജനനം:ഒക്ടോബർ 12 1935). ഇതിനു മുൻപ് മൻമോഹൻ സിംഗ് മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രിയും രാജീവ് ഗാന്ധി,ഇന്ദിരാഗാന്ധി മന്ത്രിസഭകളിലെ പ്രതിരോധ മന്ത്രിയും ആയിരുന്നു പാട്ടീൽ. പതിനൊന്നാം ലോകസഭയിലെ സ്പീക്കർ സ്ഥാനവും ഇദ്ദേഹം വഹിച്ചിരുന്നു.
2004-ൽ നടന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ ലാത്തൂർ ലോകസഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ച പാട്ടീൽ പരാജയപ്പെട്ടുവെങ്കിലും ആഭ്യന്തരമന്ത്രി ആവുകയായിരുന്നു. തുടർന്ന് 2004 ജൂലൈയിൽ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
2007-ലെ ഇന്ത്യൻ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുവാൻ സാദ്ധ്യതയുള്ള ആദ്യ പേരുകളിൽ ഒന്ന് പാട്ടീലിന്റെതായിരുന്നു. പക്ഷേ ഇടതുപാർട്ടികളുടെ എതിർപ്പിന്റെത്തുടർന്ന് യു.പി.എ പ്രതിഭാപാട്ടീലിനെ സ്ഥാനാർത്ഥിയാക്കുകയായിരുന്നു. തുടർന്ന് ഉപരാഷ്ട്രപതി സ്ഥാനാർത്ഥി നിർണയത്തിലും പാട്ടിലിന്റെ പേർ ഉയർന്നു വന്നു.
2008 നവംബർ 30-ന് രാജ്യത്തിന്റെ സുരക്ഷാപാളിച്ചകളിൽ ഉണ്ടായ വീഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാട്ടീൽ കേന്ദ്രമന്ത്രി സഭയിൽ നിന്ന് രാജിവെച്ചു[1].
അവലംബം[തിരുത്തുക]
- ലോക്സഭാ സ്പീക്കർമാർ
- 1935-ൽ ജനിച്ചവർ
- ഒക്ടോബർ 12-ന് ജനിച്ചവർ
- മുൻ കേന്ദ്രമന്ത്രിമാർ
- ഇന്ത്യയുടെ ആഭ്യന്തര മന്ത്രിമാർ
- ഒൻപതാം ലോക്സഭയിലെ അംഗങ്ങൾ
- പത്താം ലോക്സഭയിലെ അംഗങ്ങൾ
- മഹാരാഷ്ട്രയിൽ നിന്നും രാജ്യസഭയിൽ അംഗമായവർ
- ഏഴാം ലോക്സഭയിലെ അംഗങ്ങൾ
- എട്ടാം ലോക്സഭയിലെ അംഗങ്ങൾ
- പന്ത്രണ്ടാം ലോക്സഭയിലെ അംഗങ്ങൾ
- മഹാരാഷ്ട്രയിൽ നിന്നുള്ള ലോക്സഭാംഗങ്ങൾ
- ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകർ - അപൂർണ്ണലേഖനങ്ങൾ