ഷില്ലോങ്ങ്
ശില്ലോങ് | |
26°09′N 91°46′E / 26.15°N 91.77°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | മഹാനഗരം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | മേഘാലയ |
ഭരണസ്ഥാപനങ്ങൾ | കോർപ്പറേഷൻ |
മെയർ | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 132,876[1] |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
793 001 - 793 100 +0364 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
മേഘാലയ സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ശില്ലോങ് (ഹിന്ദി: शिलांग, ബംഗാളി: শিলং) . മേഘാലയ സംസ്ഥാനരൂപവത്കരണത്തിനു മുൻപേ, 1972-വരെ ആസാമിന്റെ തലസ്ഥാനമായിരുന്നു. ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിൽ സ്ഥിതിചെയ്യുന്ന ശില്ലോങ് ആ ജില്ലയുടെ തലസ്ഥാനം കൂടിയാണ്. 1864-ൽ ബ്രിട്ടീഷുകാർ, ഖാസി, ജയന്തിയ ഹിൽസ് എന്നീ പ്രദേശങ്ങളുടെ സിവിൽ സ്റ്റേഷൻ നിർമ്മിക്കുന്നതുവരെ ചെറിയ ഒരു ഗ്രാമം ആയിരുന്നു ശില്ലോങ്. പിന്നീട് കിഴക്കൻ ബംഗാളിന്റെയും അസമിന്റെയും വേനൽക്കാലതലസ്ഥാനമായി തുടർന്നു. ബ്രഹ്മപുത്ര നദീതടത്തിന്റെയും സുർമ നദീതടത്തിന്റെയും ഇടയിലുള്ള പ്രദേശമായതിനാലും, വേനൽക്കാലതാപനില താരതമ്യേന കുറഞ്ഞ പ്രദേശമായതിനാലും 1874-ൽ ആസ്സാം പ്രവിശ്യയുടെ തലസ്ഥാനമാക്കപ്പെട്ടു.
ഭൂമിശാസ്ത്രം
[തിരുത്തുക]ഉത്തര അക്ഷാംശം 25°34′00″ പൂർവ്വ രേഖാംശം 91°52′60″സമുദ്രനിരപ്പിൽ നിന്നും 1525 മീറ്റർ ഉയരത്തിലായി [2] ശില്ലോങ് പീഠഭൂമിയിലായാണ് ശില്ലോങ് സ്ഥിതിചെയ്യുന്നത്.
ഗതാഗതം
[തിരുത്തുക]ഷില്ലോങ്ങിനെ റോഡുകൾ മുഖാന്തരമാണ് മറ്റു സ്ഥലങ്ങളുമായി ബന്ധപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷനും പ്രധാന വിമാനത്താവളവും 120 കിലോമീറ്റർ അകലെയുള്ള ഗോഹാട്ടിയിലാണ്. 30 കിലോമീറ്റർ അകലെ ഉംറോയ് എന്ന സ്ഥലത്ത് ഒരു ചെറിയ വിമാനത്താവളം സ്ഥിതിചെയ്യുന്നു.
പ്രധാന സ്ഥാപനങ്ങൾ
[തിരുത്തുക]ഭാരതീയ വായുസേനയുടെ ഈസ്റ്റേൺ ഏയർ കമാന്റ് ഷില്ലോങ്ങിലാണ് സ്ഥിതിചെയ്യുന്നത്. കൂടാതെ അസം റൈഫിൾസിന്റെ ആസ്ഥനവും ഗൂർഖ റെജിമെന്റിന്റെ പരിശീലനകേന്ദ്രവും ഇവിടെയാണ്.
വിദ്യാഭ്യാസം
[തിരുത്തുക]ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ഐ. ഐ. എം. ശില്ലോങ്[3], നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ റ്റെക്നോളജി [4] എന്നിവ കൂടാതെ പല കോളേജുകളും ഷില്ലോങ്ങിൽൽ സ്ഥിതിചെയ്യുന്നുണ്ട്.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2004-06-16. Retrieved 2004-06-16.
- ↑ Falling Rain Genomics, Inc - Shillong
- ↑ http://www.iimshillong.in/iim-shillong/iim-campus.asp
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-08-22. Retrieved 2008-08-27.