വർഷ അദാൽജ
Varsha Adalja | |
---|---|
ജനനം | Mumbai, Bombay Presidency, British India | ഏപ്രിൽ 10, 1940
Occupation | Novelist Playwright Negotiator |
Language | Gujarati |
Nationality | Indian |
Citizenship | Indian |
Notable works | Ansar |
Notable awards | Sahitya Academy Award |
![]() |
വർഷ അദാൽജ(Hindi: वर्षा अदालजा Gujarati: વર્ષા અડાલજા; born April 10, 1940 in Mumbai) [1][2] ഒരു ഗുജറാത്തി നോവലിസ്റ്റും നാടകകൃത്തും 1995ലെ ഗുജറത്തി ഭാഷയിലെ കൃതിക്കുള്ള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ എഴുത്തുകാരിയും കൂടിയാണ്. അവരുടെ നോവലായ അൻസാർ ആ പുരസ്കാരം നേടിക്കൊടുത്തു. റേഡിയോയ്ക്കും സിനിമയ്ക്കും വേണ്ടി സ്ക്രിപ്റ്റുകൾ എഴുതിയിട്ടുണ്ട്.
ജീവിതം[തിരുത്തുക]
ഗുജറാത്തി നോവലിസ്റ്റ് ആയ ഗുൺവന്ത്റയ് ആചാര്യ ആയിരുന്നു പിതാവ്. 1960ൽ മുംബൈ സർവ്വകലാശാലയിൽനിന്നും ഗുജറാത്തിയിലും സംസ്കൃതത്തിലും ബിരുദം കരസ്ഥമാക്കി. 1962ൽ സോഷ്യോളജിയിൽ എം. എ നേടി. ഡൽഹി, നാഷണൽ സ്കൂൾ ഓഫ് ഡ്രാമായിൽ നിന്നും നാടകം പഠിച്ചു. അവർ കുഷ്ഠരോഗത്തെപ്പറ്റി എടുത്ത ടെലിവിഷൻ ഫിലിമിനു അവാർഡ് ലഭിച്ചു.
സാഹിത്യപ്രവർത്തനങ്ങൾ[തിരുത്തുക]
1973-1976 വരെ സുധ എന്ന സ്ത്രീ മാസികയുടെ എഡിറ്റർ ആയി ജോലിചെയ്തു. 1980-90 കാലത്ത് ഗുജറാത്തി ഫെമിന മാസികയുടെ എഡിറ്ററായി പ്രവർത്തിച്ചു. അവർ കുഷ്ഠരോഗികൾക്കിടയിലും ജയിലിലെ ആളുകൾക്കിടയിലും ആദിവാസികൾക്കിടയിലും പ്രവർത്തിച്ചു.
കൃതികൾ[തിരുത്തുക]
40 പുസ്തകങ്ങൾ അവർ എഴുതി. അതിൽ 22 നോവലുകളും മറ്റുള്ളവ ചെറുകഥകളും ആയിരുന്നു.
പുരസ്കാരങ്ങൾ[തിരുത്തുക]
- സാഹിത്യ അക്കാദമി പുരസ്കാരം(1995)[3]
- സോവിയറ്റ്ലാന്റ് നെഹറു അവാർഡ്(1976) [1]
- ഗുജറാത്തി സാഹിത്യ അക്കദമി അവാർഡ് (1977, 1979, 1980) [1]
- ഗുജറാത്തി സാഹിത്യ പരിഷത്ത് അവാർഡ് (1972, 1975)[1]
- രൺജിത്രാം സുവർണ്ണ ചന്ദ്രക് (2005)
References[തിരുത്തുക]
- ↑ "Varsha Adalja, 1940-". New Delhi: The Library of Congress Office.
- ↑ Daksha Vyas; Candrakant Topivala. "સાહિત્યસર્જક: વર્ષા અડાલજા" [Writer: Varsha Adalja] (ഭാഷ: Gujarati). Gujarati Sahitya Parishad.
{{cite web}}
: CS1 maint: unrecognized language (link)