വർളി

Coordinates: 19°00′00″N 72°48′54″E / 19.00°N 72.815°E / 19.00; 72.815
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വർളി
Neighbourhood
വർളിയിലെ അംബരചുംബികൾ, ബാന്ദ്രയിൽ നിന്നുള്ള ദൃശ്യം
വർളിയിലെ അംബരചുംബികൾ, ബാന്ദ്രയിൽ നിന്നുള്ള ദൃശ്യം
വർളി is located in Mumbai
വർളി
വർളി
Coordinates: 19°00′00″N 72°48′54″E / 19.00°N 72.815°E / 19.00; 72.815
രാജ്യംഇന്ത്യ
Stateമഹാരാഷ്ട്ര
മെട്രോമുംബൈ
Languages
 • Officialമറാഠി
സമയമേഖലUTC+5:30 (IST)
പിൻ
400018 and 400030
ഏരിയ കോഡ്022
വാഹന റെജിസ്ട്രേഷൻMH 01
Civic agencyബൃഹന്മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ
വർളി സീ ഫേസ്
വർളി കോട്ട

മഹാരാഷ്ട്രയിലെ മുംബൈ നഗരത്തിലെ ഒരു പ്രദേശമാണ് വർളി. ബോംബെയിലെ ഏഴ് ദ്വീപുകളിൽ ഒരു ദ്വീപ് ആയിരുന്നു വർളി. പത്തൊമ്പതാം നൂറ്റാണ്ടിൽ കടൽ നികത്തിയതിനെ തുടർന്ന് ഇത് മറ്റു ദ്വീപുകളോടൊപ്പം സാൽസെറ്റ് ദ്വീപിനോട് ചേർക്കപ്പെട്ടു.

ഭൂമിശാസ്ത്രം[തിരുത്തുക]

ദക്ഷിണ മുംബൈയുടെ ഭാഗമാണ് വർളി. പടിഞ്ഞാറ് അറബിക്കടൽ, തെക്ക് ഭാഗത്ത് ഹാജി അലി , കിഴക്ക് മഹാലക്ഷ്മി, വടക്ക് പ്രഭാദേവി എന്നിങ്ങനെ പോകുന്നു അതിരുകൾ. മുംബൈ സബർബൻ റെയിൽവേയുടെ പശ്ചിമ ലൈനിൽ വർളിക്ക് ഏറ്റവുമടുത്തുള്ള റെയിൽവേ സ്റ്റേഷൻ മഹാലക്ഷ്മി ആണ്. മധ്യ ലൈനിൽ കറി റോഡ്, പരേൽ, ബൈക്കുള എന്നിവയാണ് അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ. ബാന്ദ്ര-വർളി കടൽപാലം ഈ പ്രദേശത്തെ മുംബൈയുടെ പടിഞ്ഞാറൻ നഗരപ്രാന്തപ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നു.

സാമ്പത്തികം[തിരുത്തുക]

1970 കളുടെ അവസാനത്തോടെ വർളി മുംബൈയിലെ ഏറ്റവും തിരക്കേറിയ വാണിജ്യകേന്ദ്രങ്ങളിൽ ഒന്നായി മാറി. ഡോ ആനി ബെസന്റ് റോഡിൽ സ്ഥിതി ചെയ്യുന്ന ശിവസാഗർ എസ്റ്റേറ്റ് ആയിരുന്നു ഈ മേഖലയിൽ ആദ്യത്തെ പ്രധാന സമുച്ചയം. ജിഎസ്കെ ഫാർമ, ടാറ്റ, ഡെലോയിറ്റ്, നൊവാർട്ടിസ്, എച്ച് ഡി എഫ് സി ബാങ്ക്, യെസ് ബാങ്ക്, സീമെൻസ്, സിയറ്റ് തുടങ്ങിയ നിരവധി കമ്പനികളാണ് ഇവിടെ ഉള്ളത്. ആദിത്യ ബിർള ഗ്രൂപ്പിന്റെ മുഖ്യ ഓഫീസ് ഇവിടെ പ്രവർത്തിക്കുന്നു[1].

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Contact." Aditya Birla Group. Retrieved on 6 November 2013. "Aditya Birla Group Headquarters - Aditya Birla Centre, 3rd Floor, S K Ahire Marg, Worli, Mumbai, India"
"https://ml.wikipedia.org/w/index.php?title=വർളി&oldid=3706742" എന്ന താളിൽനിന്ന് ശേഖരിച്ചത്