വർളി കോട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വർളി കോട്ട
वरळी किल्ला
വർളി കോളിവാഡ, മുംബൈ, ഇന്ത്യ
Worli Fort Mumbai.jpg
വർളി കോട്ട
Site information
Owner India ഇന്ത്യാ ഗവണ്മെന്റ്
Controlled by British Raj Red Ensign.svg ബ്രിട്ടീഷ് (1675-1947)
Open to
the public
അതെ
Site history
Built 1675 (1675)

മുംബൈ നഗരത്തിൽ വർളിയിൽ സ്ഥിതി ചെയ്യുന്ന ഒരു കോട്ടയാണ് വർളി കോട്ട[1].

ചരിത്രം[തിരുത്തുക]

1675-ൽ ബ്രിട്ടീഷുകാരാണ് ഈ കോട്ട പണിതത് എന്ന് കരുതപ്പെടുന്നു. പോർച്ചുഗീസുകാർ 16-ആം നൂറ്റാണ്ടിൽ പണിത കോട്ടയാണ് ഇതെന്നും അഭിപ്രായമുണ്ട്[2]. വർളി മുനമ്പിൽ ഒരു ചെറിയ കുന്നിന്റെ മുകളിലായി സ്ഥാപിച്ച ഈ കോട്ട മാഹിം ഉൾക്കടൽ, ബാന്ദ്ര തുടങ്ങിയ പ്രദേശങ്ങളെ നിരീക്ഷിക്കാൻ ഉതകുന്നതായിരുന്നു. അവസാനകാലം വരേക്കും ഈ കോട്ട ബ്രിട്ടീഷുകാരുടെ അധീനതയിൽ തന്നെ തുടർന്നു.

ഇന്ന്[തിരുത്തുക]

ഈ കോട്ടയെ ചുറ്റി വർളി കോളിവാഡ എന്ന തിരക്കേറിയ മുക്കുവഗ്രാമം ഉള്ളതിനാൽ സമീപകാലം വരെ അധികം അറിയപ്പെടാതെ കിടന്നിരുന്ന ഈ കോട്ട ജനങ്ങളുടെ ശ്രദ്ധയിൽ പതിഞ്ഞത് 2009-ൽ ബാന്ദ്ര-വർളി കടൽപാലം വന്നതിനു ശേഷമാണ്. ഈ പാലത്തിൽ നിന്നും വർളി കോട്ട വ്യക്തമായി കാണപ്പെട്ടു.

കോട്ടവാതിലിനടുത്തായി ഒരു കപ്പേളയും, കോട്ടയുടെ ഉൾവശത്ത് ഒരു ചെറിയ ഹിന്ദു ക്ഷേത്രവും ഒരു പൂന്തോട്ടവും ഉണ്ട്. തദ്ദേശവാസികൾ ഒരുക്കിയ ഒരു ജിംനേഷ്യവും ഇതിനുള്ളിൽ പ്രവർത്തിക്കുന്നു[3].

അവലംബം[തിരുത്തുക]

  1. Murray, John (1859). A handbook for India. Part ii. Bombay. Original from Oxford University. p. 272.
  2. https://theculturetrip.com/asia/india/articles/a-brief-history-of-mumbais-worli-fort/
  3. http://www.minorsights.com/2014/05/india-worli-fort-in-bombay.html
"https://ml.wikipedia.org/w/index.php?title=വർളി_കോട്ട&oldid=3472537" എന്ന താളിൽനിന്ന് ശേഖരിച്ചത്