വോട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇംഗ്ലീഷ് ഭാഷയിലെ ഈ വാക്കിന്റെ അർത്ഥം പ്രകടിത അഭിപ്രായം ,സമ്മതിദാനം എന്നൊക്കെയാണ്.ഒരു പ്രത്യേക പദവിയിലേക്ക് ഒരാളെ ഒരു കൂട്ടം ആളുകളിൽ നിന്നും ഭൂരിപക്ഷ സമ്മത പ്രകാരം ഒരാളെയൊ അല്ലെങ്കിൽ ആളുകളെയൊ തെരഞ്ഞെടുക്കുന്നത് വോട്ടെടുപ്പിന് ഒരുദാഹരമാണ്.അതു കൂടാതെ ഒരു പ്രത്യേക വിഷയത്തിൽ പല അഭിപ്രായങ്ങൾ ഉയർന്നു വന്നാൽ ജനാധിപത്യ രീതിയിൽ വോട്ടെടുപ്പ് നടത്തി ഏതെങ്കിലും ഒരു അഭിപ്രായം സ്വീകരിക്കുന്നു.കമ്പനികൾ, നിയമനിർമ്മാണ സഭകൾ, സംഘടനകൾ, ഭരണകൂടങ്ങൾ എന്നിവയിലെല്ലാം പല രീതിയിൽ വോട്ടെടുപ്പ് നടക്കാറുണ്ട്.

വ്യത്യസ്ത തരം വോട്ടെടുപ്പ് രീതികൾ[തിരുത്തുക]

ജനപ്രതിനിധികളെയും ഭരണകൂടങ്ങളെയും തെരഞ്ഞെടുക്കാൻ ജനാധിപത്യ രാജ്യങ്ങളിൽ സാധാരണ ബാലറ്റ് പേപ്പർ ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടത്താറുള്ളത്. ഇഷ്ടമുള്ള വ്യക്തിയുടെ പേരു അച്ചടിച്ചതിനു നേരെ അടയാളം പതിച്ചു കൊണ്ടോ, അങ്ങനെ അച്ചടിക്കാത്ത ബാലറ്റ് പേപ്പർ ഉപയോഗിക്കുന്ന സ്ഥലങ്ങളിൽ അവരുടെ പേരു രേഖപ്പെടുത്തിക്കൊണ്ടോ, അല്ലെങ്കിൽ പ്രത്യേകം തയ്യാറാക്കിയ പെട്ടികളിൽ അടയാളം പതിച്ച കടലാസ് നിക്ഷേപിച്ചു കൊണ്ടോ ,പ്രത്യേക വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് മേൽ പറഞ്ഞ പ്രവൃത്തി ചെയ്തു കൊണ്ടോ ആണ് വോട്ടെടുപ്പ് നടത്തുന്നത്.ഇന്ത്യയിൽ നിയമസഭകളിലേക്കും പാർലമെന്റിലേക്കും യന്ത്രങ്ങൾ ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.[1]

തപാൽ വോട്ട്(ഇന്ത്യയിൽ)[തിരുത്തുക]

തി­ര­ഞ്ഞെ­ടു­പ്പ് ജോ­ലി­ക്ക് നി­യോ­ഗി­ക്ക­പ്പെ­ടു­ന്ന സർ­ക്കാർ ഉദ്യോ­ഗ­സ്ഥ­രു­ടെ ­ഡ്യൂ­ട്ടി­ അന്യ­ജി­ല്ല­ക­ളിൽ ആയി­രി­ക്കാൻ സാ­ധ്യ­ത­യു­ള്ള­തു­കൊ­ണ്ടാ­ണ് ഇവർ­ക്കാ­യി ­ത­പാൽ വോ­ട്ട് രീ­തി നട­പ്പി­ലാ­ക്കി­യി­രി­ക്കു­ന്ന­ത്. തപാൽ വകുപ്പ് മുഖേന പോസ്റ്റൽ വോട്ട് അയക്കണം. തപാൽ വകുപ്പിൽ ഇതിനായി ഒരു നോഡൽ ഓഫിസറുണ്ടാകും. എല്ലാ ദിവസവും വൈകീട്ട് മൂന്നിന് പ്രത്യേക സുരക്ഷയോടെ തപാൽവോട്ടുകൾ വരണാധികാരിക്ക് മുമ്പാകെ എത്തിക്കും. ഈ പ്രക്രിയ വോട്ടെണ്ണലിനു തലേ ദിവസം വരെ തുടരും. വോട്ടെണ്ണൽ നടക്കുന്ന ദിവസം രാവിലെ എട്ടിന് മുമ്പുവരെ ലഭിക്കുന്ന തപാൽ ബാലറ്റ് സ്വീകരിക്കും.[2]

വോട്ടെണ്ണൽ ദിവസം രാവിലെ ആദ്യം തപാൽ വോട്ടുകളാണ് എണ്ണുക. വരണാധികാരിയുടെയും സഹവരണാധികാരിയുടെയും ഓഫിസുകൾക്ക് മുന്നിൽ തപാൽവോട്ട് ശേഖരിക്കുന്നതിന് പെട്ടി ഉണ്ടാകില്ല. തപാൽ വോട്ടടങ്ങുന്ന 13 സി നമ്പർ കവർ ഒന്നൊന്നായി തുറന്ന് അതിലുളള ബാലറ്റ് പേപ്പർ അടങ്ങുന്ന 13 ബി നമ്പർ കവറും 13 എ നമ്പർ സത്യവാങ്മൂലവും പരിശോധിക്കും. സത്യവാങ്മൂലം ഇല്ലെങ്കിലോ അതിൽ സമ്മതിദായകന്റെ ഒപ്പില്ലെങ്കിലോ യോഗ്യതയുള്ള ഉദ്യോഗസ്ഥന്റെ മുദ്രയോടു കൂടിയ സാക്ഷ്യപ്പെടുത്തൽ ഇല്ലെങ്കിലോ ഇന്നർ കവറിലും സത്യവാങ്മൂലത്തിലുമുള്ള ബാലറ്റ് പേപ്പർ സീരിയൽ നമ്പർ വ്യത്യസ്തമാണെങ്കിലോ പോസ്റ്റൽ വോട്ട് അസാധുവാകും. പോസ്റ്റൽ ബാലറ്റ് സാധുവാകുന്നുവെങ്കിൽ അവയുടെ സത്യവാങ്മൂലം പരിശോധിച്ച് സീൽ ചെയ്ത് പ്രത്യേകം സൂക്ഷിക്കും. അവയുടെ ഇന്നർ കവർ തുറന്ന് ബാലറ്റ് പുറത്തെടുത്ത് തരംതിരിച്ച് വിലയിരുത്തും. വ്യക്തമാകുന്ന ഏതെങ്കിലും അടയാളം ഒരു സ്ഥാനാർഥിയുടെ കോളത്തിൽ രേഖപ്പെടുത്തിയാൽ ആ വോട്ട് സാധുവാണ്. ഒന്നിലധികം കോളത്തിൽ വോട്ട് രേഖപ്പെടുത്തിയാലോ ബാലറ്റ് പേപ്പറിന് സാരമായ രീതിയിൽ കേടുവന്നിട്ടുണ്ടെങ്കിലോ 13 ബി കവറിൽ അല്ലാതെ ബാലറ്റ് അടക്കം ചെയ്താലോ വോട്ടറെ തിരിച്ചറിയുന്ന ഏതെങ്കിലും അടയാളമോ എഴുത്തോ ബാലറ്റ് പേപ്പറിൽ രേഖപ്പെടുത്തിയാലോ വോട്ട് അസാധുവാകും. തപാൽവോട്ട് എണ്ണി പൂർത്തിയാകുന്നതിനുമുമ്പ് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടെണ്ണൽ പൂർത്തിയാക്കി ഫല പ്രഖ്യാപനം നടത്തില്ല. [3] തപാൽ ബാലറ്റ് ഉപയോഗിക്കുന്ന ആദ്യ രാഷ്ട്രപതി പ്രണബ് മുഖർജിയായിരുന്നു. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലാണ് പ്രണബ് തന്റെ വോട്ട് തപാൽ വഴി രേഖപ്പെടുത്തിയത്. [4]

വോട്ടർപട്ടികയിൽ പേരുള്ള പ്രവാസികൾക്ക് തപാൽവോട്ട് ചെയ്യാൻ അവസരം നൽകിക്കൂടേയെന്ന് സുപ്രീംകോടതി ആരാഞ്ഞിരുന്നു.

അവലംബം[തിരുത്തുക]

  1. http://www.eci.nic.in/ECI_Main/DJ/CECSpeech.asp
  2. "തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള മുഴുവൻ പേർക്കും വോട്ട് ചെയ്യാൻ സംവിധാനം". www.madhyamam.com. ശേഖരിച്ചത്: 13 മെയ് 2014. Check date values in: |accessdate= (help)
  3. "വോട്ടെണ്ണൽ : കൗണ്ടിങ് ഉദ്യോഗസ്ഥരുടെ നിയമനനടപടികൾ തുടങ്ങി". www.mathrubhumi.com. ശേഖരിച്ചത്: 13 മെയ് 2014. Check date values in: |accessdate= (help)
  4. "രാഷ്ട്രപതിക്ക് തപാൽവോട്ട്‌". www.mathrubhumi.com. ശേഖരിച്ചത്: 13 മെയ് 2014. Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=വോട്ട്&oldid=2286170" എന്ന താളിൽനിന്നു ശേഖരിച്ചത്