Jump to content

എക്സിറ്റ് പോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


സമ്മതിദായകർ വോട്ടു രേഖപ്പെടുത്തിയ ഉടൻ തന്നെ ‘നിങ്ങൾ ആർക്കു വോട്ടു ചെയ്തു’ എന്ന് ആരാഞ്ഞ് കൊണ്ട് നടത്തുന്ന, വോട്ടർമാരുടെ തെരഞ്ഞെടുപ്പാണ് ഇലക്ഷൻ എകിസ്റ്റ് പോൾ (election exit poll). ഏതു പാർട്ടിയ്ക്കാണ് ഈ തെരെഞ്ഞെടുപ്പ് കാലാവസ്ഥ അനുകൂലമായി ഭവിക്കുക എന്നത് ഇതിലൂടെ വലിയൊരു അളവ് വരെ അറിയാൻ കഴിയും എന്ന് കരുതപ്പെടുന്നു. Opinion Polls അല്ലെങ്കിൽ അഭിപ്രായ വോട്ടെടുപ്പിൽ ‘നിങ്ങൾ ആർക്ക് വോട്ടു ചെയ്യാൻ ഉദ്ദേശിക്കുന്നു’ എന്നതാണ് അന്വേഷിക്കുന്നതെങ്കിൽ, എക്സിറ്റ് പോളുകളിൽ ‘നിങ്ങൾ ആർക്ക് വോട്ടു ചെയ്തു’ എന്നാണ് ചോദിക്കുന്നത്. എക്സിറ്റ് പോളുകൾ നടത്തുന്ന വിവധ സംഘടനകളും സ്ഥാപനങ്ങളുമുണ്ട്‌.ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതി വരുത്തി, തങ്ങൾ നിഷ്കർഷിക്കുന്ന ഒരു പ്രത്യേക കാലയളവിലേക്ക് എക്സിറ്റ്, അഭിപ്രായ വോട്ടെടുപ്പുകളിൽ നിരോധനം ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ടു തെരഞ്ഞെടുപ്പ് കമ്മിഷൻ 2004ൽ നിയമ മന്ത്രാലയത്തെ സമീപിച്ചിരുന്നു. ഈ ആവശ്യത്തിനു ആറു ദേശീയ പാർട്ടികളുടെയും പതിനെട്ടു സംസ്ഥാന പാർട്ടികളുടെയും ‘എൻഡോർസ്മെന്റും’ ഉണ്ടായിരുന്നു.

ഈ ആവശ്യത്തെ മന്ത്രാലയം ഭാഗികമായി അംഗീകരിക്കുകയും ഫെബ്രുവരി 2010ൽ, ജനപ്രാതിനിധ്യ നിയമത്തിൽ 126(A) എന്ന സെക്ഷൻ അവതരിപ്പിക്കുക വഴി എക്സിറ്റ് പോളുകളിൽ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു.

എക്സിറ്റ്, അഭിപ്രായ വോട്ടെടുപ്പ് എന്നിവ നടത്തുന്ന ഏജൻസികൾ പക്ഷപാതപരമായി പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ വിവാദമുണ്ടാകും. ഈ സർവേകളുടെ പ്രവചനങ്ങൾ പലപ്പോഴും ചോദിക്കപ്പെടുന്ന ചോദ്യങ്ങളുടെ, ചോദ്യത്തിൽ ഉപയോഗിക്കുന്ന വാക്കുകളുടെ, ചോദിക്കുന്ന സമയത്തിനെ, ഉത്തരം പറയാനായി തെരഞ്ഞെടുക്കുന്ന സാമ്പിൾ ഗ്രൂപ്പിനെ അടിസ്ഥാനപ്പെടുത്തിയിരിക്കും എന്നാണു വിമർശകരുടെ അഭിപ്രായം.

പല അഭിപ്രായ വോട്ടെടുപ്പുകളും എക്സിറ്റ് പോളുകളും എതിർ പാർട്ടികൾ മോട്ടിവെറ്റ് ചെയ്തതോ സ്പോണ്സർ ചെയ്തതോ ആണ്. അത് കൊണ്ട് തന്നെ പൊതു തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള പൊതുജനത്തിന്റെ കാഴ്ചപ്പാട് വ്യതമാക്കുന്നതിന് പകരം, നീണ്ട തെരഞ്ഞെടുപ്പ് പ്രക്രിയയെ വികലമാക്കുകയാണ് ഇത് ചെയ്യുക എന്ന് രാഷ്ട്രീയപാർട്ടികൾ സ്ഥിരമായി ആരോപിക്കാറുണ്ട്. നിരോധന കാലയളവിൽ എക്സിറ്റ് പോൾ ഫലങ്ങളുടെ പ്രചരണവുമായി ബന്ധപ്പെട്ട ഏതെങ്കിലും ലേഖനം അല്ലെങ്കിൽ പരിപാടി പ്രസിദ്ധീകരിക്കുകയോ പരസ്യപ്പെടുത്തുകയോ ചെയ്യരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇലക്ട്രോണിക്-അച്ചടി മാധ്യമങ്ങൾ നിർദ്ദേശമുണ്ട്. ഇന്ത്യയിൽ പ്രമുഖ വാർത്താ ചാനലുകൾക്കു വേണ്ടി പ്രവർത്തിക്കുന്ന എക്സിറ്റ്പോൾ ഏജൻസികൾ ആണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വിടുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ മാർഗ്ഗ നിർദ്ദേശമനുസരിച്ച് തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും കഴിഞ്ഞതിനുശേഷം മാത്രമേ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വിടുവാൻ മാധ്യമങ്ങൾക്ക് അനുവാദമുള്ളൂ. എക്സിറ്റ് പോൾ ഫലങ്ങൾ വോട്ടർമാരെ സ്വാധീനിക്കാതിരിക്കാൻ ആണിത്.

ഇരുപതാം നൂറ്റാണ്ടിലെ മധ്യത്തോടെ കൂടിയാണ് എക്സിറ്റ് പോൾ സർവ്വേകൾ ആരംഭിച്ചത്. പിന്നീട് ഇത് ലോകമെമ്പാടുമുള്ള സുപ്രധാന തെരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കുവാൻ തുടങ്ങി. സീറ്റ് നില, വോട്ടിംഗ് ശതമാനം കണക്ക് എന്നിവയാണ് എക്സിറ്റ് പോൾ സർവ്വേകൾ സാധാരണമായി പ്രവചിക്കുന്ന എക്സിറ്റ് പോൾ ഫലങ്ങൾ ഏറെക്കുറെ ശരിയായി വന്നതും അപ്പാടെ തെറ്റിയതും ആയ ഒട്ടനവധി തിരഞ്ഞെടുപ്പുകൾ നടന്നിട്ടുണ്ട്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എക്സിറ്റ്_പോൾ&oldid=3441369" എന്ന താളിൽനിന്ന് ശേഖരിച്ചത്