വെരഗ്വാസ് പ്രവിശ്യ
Veraguas Province Provincia de Veraguas | ||
---|---|---|
Province | ||
Panorama of Veraguas Province | ||
| ||
Location of Veraguas Province in Panama | ||
Country | Panama | |
Founded | July 9, 1508 | |
Capital city | Santiago | |
• ആകെ | 10,587.5 ച.കി.മീ.(4,087.9 ച മൈ) | |
(2010 census) | ||
• ആകെ | 2,26,991 | |
• ജനസാന്ദ്രത | 21/ച.കി.മീ.(56/ച മൈ) | |
Demonym(s) | veraguense | |
സമയമേഖല | UTC-5 (Eastern Time) | |
ISO കോഡ് | PA-9 | |
HDI (2017) | 0.727[1] high | |
വെബ്സൈറ്റ് | http://www.veraguas.org/ |
വെരഗ്വാസ് (സ്പാനിഷ് ഉച്ചാരണം: [beˈɾa.ɣwas]), പനാമയുടെ മധ്യ-പടിഞ്ഞാറൻ ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു പ്രവിശ്യയാണ്. ഈ പ്രവിശ്യയുടെ തലസ്ഥാനം സാൻറിയാഗോ ഡി വെരാഗ്വസ് നഗരമാണ്. അറ്റ്ലാന്റിക് മഹാ സമുദ്രവും ശാന്ത സമുദ്രവും അതിരിടുന്ന പനാമയിലെ ഒരേയൊരു പ്രവിശ്യയാണിത്. 11,239.3 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ പ്രവിശ്യ 12 ജില്ലകളായി വിഭജിക്കപ്പെട്ടിരിക്കുന്നു.
ചരിത്രം
[തിരുത്തുക]ക്രിസ്റ്റഫർ കൊളംബസ് തന്റെ നാലാമത്തെ സമുദ്ര യാത്രയിലാണ് വെരഗ്വാസിൽ പര്യവേക്ഷണം നടത്തിയത്. പുതിയ സ്പാനിഷ് പ്രധാന ഭൂപ്രദേശത്ത് ആദ്യ കോളനി സ്ഥാപിക്കാൻ അദ്ദേഹം യത്നിച്ചുവെങ്കിലും തദ്ദേശീയ ഇന്ത്യക്കാരുടെ ആക്രമണങ്ങളാൽ ഇതു പരാജയപ്പെട്ടു. ഡിയേഗോ ഡി നിക്ക്വേസായും ഒരു കോളനി സ്ഥാപിക്കാൻ ശ്രമിച്ചുവെങ്കിലും പരാജയത്തിൽ കലാശിച്ചതിനാൽ അദ്ദേഹം നോംബ്രെ ഡി ഡിയോസ് എന്ന പേരിൽ ഇന്ത്യക്കാരെ നേരിടാനായി ഒരു കോളനി ഉണ്ടാക്കുകയും അതിന്റെ തലസ്ഥാനമായി സാന്റിയാഗോ ഡി വെരഗ്വാസ് 1636-ൽ സ്ഥാപിക്കുകയും ചെയ്തു.[2]
“വെരക്വ” അഥവാ “വെരഗ്വ” എന്നീ തദ്ദേശീയ പദത്തിൽനിന്നാണ് ഈ പ്രവിശ്യയുടെ പേര് ഉടലെടുത്തതെന്ന്പറയപ്പെടുന്നുവെങ്കിലും മറ്റു സിദ്ധാന്തങ്ങളും അതോടൊപ്പം നിലനിൽക്കുന്നുണ്ട്. കരീബിയൻ കടൽ, ശാന്ത സമുദ്രം എന്നിവയുടെ തീരപ്രദേശങ്ങളുള്ള പനാമയിലെ ഏക പ്രവിശ്യയാണ് വെരഗ്വാസ്. പ്രവിശ്യയിലെ ഭൂരിഭാഗം ജനതയും പസഫിക് വശത്ത് അധിവസിക്കുന്നു; എന്നാൽ കരീബിയൻ തീരപ്രദേശത്തിന്റെ ഭൂരിഭാഗത്തിലും ജനവാസമില്ല.
ടൂറിസം
[തിരുത്തുക]പ്രധാനമായി കാമ്പെസിനോസ് എന്നറിയപ്പെടുന്ന സ്പാനിഷ്-ഇന്ത്യൻ വംശജരുൾപ്പെടെ വെരഗ്വാസിൽ അനേകം വംശീയ വിഭാഗങ്ങൾ അധിവസിക്കുന്നു. ഈ പ്രദേശം ടൂറിസ്റ്റുകൾക്കും സന്ദർശകർക്കും പ്രകൃതിയുമായി അടുത്തു സംവദിക്കുന്നതിനുള്ള അവസരമൊരുക്കുന്നു. വനനിരകൾ, പർവതങ്ങൾ, തീരപ്രദേശങ്ങൾ, ദ്വീപുകൾ എന്നിവിടങ്ങളിലായി 200-ലേറെ ഓർക്കിഡുകളും സസ്തനികൾ, ഉരഗങ്ങൾ, ഷഡ്പദങ്ങൾ എന്നിവകൂടാതെ 400 ലേറെ പക്ഷിയിനങ്ങളേയും കണ്ടുവരുന്നു.
വെരഗ്വാസിൽ വിവിധ ദേശീയോദ്യാനങ്ങൾ നിലനിൽക്കുന്നു. കൊയ്ബ ദേശീയോദ്യാനം (അമേരിക്കയിലെ പസഫിക് തീരത്തെ ഏറ്റവും വലിയ പവിഴപ്പുറ്റുള്ളത്), സെറോ ഹോയാ ദേശീയോദ്യാനം (അസ്യെറോ ഉപദ്വീപിന്റെ തെക്കുപടിഞ്ഞാറൻ മേഖലയും അതിനു ചുറ്റുമുള്ള കടലും), സാന്താ ഫെ ദേശീയോദ്യാനം (വടക്കൻ മേഖലയിലുള്ള ഒരു വനം) ലാ യെഗ്വാഡ ഫോറസ്റ്റ് റിസർവ് (വൈദ്യുതോത്പാദനത്തനായി ഒരു വലിയ കൃത്രിമ തടാകം നിർമ്മിക്കപ്പെട്ടിരിക്കുന്നു), എൽ മോണ്ടുവോസോ ഫോറസ്റ്റ് റിസർവ് എന്നിവയാണ് ഇവയിൽ ഏതാനുംചിലത്.
പ്ലായ സാന്താ കാറ്റലീന, പ്ലായാ മരിയാറ്റോ, മലെനാ, ടോറിയോ പോലെയുളള ബീച്ചുകൾ സർഫിംഗ്, മത്സ്യബന്ധനം എന്നിവക്കു പറ്റിയ മികച്ച സ്ഥലങ്ങളാണ്. ഇഗ്ലെസിയാ ഡി സാൻ ഫ്രാൻസിസ്കോ ഡി മോണ്ടാനയാണ് ഇവിടുത്തെ മറ്റൊരു പ്രധാന വിനോദ സഞ്ചാര കേന്ദ്രം. 1727 ൽ സ്ഥാപിക്കപ്പെട്ട ഈ ദേവാലയത്തിന് ബറോക്ക് ശൈലിയിലുള്ള വാസ്തുവിദ്യയാണുള്ളത്. 1937 ജനുവരി 27 നാണ് ഇത് ഒരു ദേശീയ ചരിത്ര സ്മാരകമായി പ്രഖ്യാപിക്കപ്പെട്ടു.
അവലംബം
[തിരുത്തുക]- ↑ "Sub-national HDI - Area Database - Global Data Lab". hdi.globaldatalab.org (in ഇംഗ്ലീഷ്). Retrieved 2018-09-13.
- ↑ Gudeman, Stephen (2004), The Demise of a Rural Economy: From Subsistence to Capitalism in a Latin, Routledge, p. 17, ISBN 0-415-33042-4