വെണ്ണി യുദ്ധം
വെണ്ണി യുദ്ധം | |||||||
---|---|---|---|---|---|---|---|
| |||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||
ചോളസാമ്രാജ്യം | ചേരസാമ്രാജ്യം പാണ്ഡ്യസാമ്രാജ്യം | ||||||
പടനായകരും മറ്റു നേതാക്കളും | |||||||
കരികാല ചോളൻ | ഉതിയൻ ചേരലാതൻ |
ചേരന്മാരും പാണ്ഡ്യന്മാരും ചേർന്ന് രൂപീകരിച്ച സഖ്യത്തിനെതിരെ ചോളരാജാവായ കരികാലചോളൻ നടത്തിയ പോരാട്ടമാണ് വെണ്ണി യുദ്ധം അഥവാ വെന്നി യുദ്ധം (തമിഴ്: வெண்ணிப்போர்). എ.ഡി. 130-ൽ തഞ്ചാവൂരിനടുത്തുള്ള വെണ്ണി (ഇപ്പോഴത്തെ കോയിൽവെണ്ണി) എന്ന സ്ഥലത്ത് നടന്ന ഈ യുദ്ധത്തിൽ കരികാല ചോളൻ സമ്പൂർണ വിജയം നേടി. യുദ്ധത്തിൽ പരാജിതനായ ചേരരാജാവ് ഉതിയൻ ചേരലാതൻ അക്കാലത്തെ ആചാരമനുസരിച്ച് പട്ടിണി കിടന്ന് ആത്മഹത്യ ചെയ്തതായി പറയപ്പെടുന്നു.[1][2]
ചോളസാമ്രാജ്യത്തിൽ ആഭ്യന്തരയുദ്ധം നടക്കുന്ന സമയത്ത് തന്റെ ചെറുപ്രായത്തിൽ കരികാല ചോളൻ അധികാരമേറ്റെടുത്തതാണ് വെണ്ണി യുദ്ധത്തിനു വഴിയൊരുക്കിയത്. ചോളസാമ്രാജ്യത്തെ ആക്രമിക്കുവാൻ പറ്റിയ അവസരമാണിതെന്നു മനസ്സിലാക്കിയ ചേരന്മാരും പാണ്ഡ്യന്മാരും ചേർന്ന് സഖ്യമുണ്ടാക്കി. ഈ സഖ്യവും ചോളന്മാരുടെ സൈന്യവും തമ്മിൽ വെണ്ണിയിൽ വച്ച് ഏറ്റുമുട്ടി. അതിശക്തമായ സൈന്യത്തിനെതിരെ തന്ത്രപരമായ നീക്കങ്ങൾ നടത്തി കരികാല ചോളൻ വിജയം വരിച്ചു. സംഘകാല ചരിത്രത്തിലെ ഏറ്റവും പ്രധാന പോരാട്ടങ്ങളിലൊന്നായി വെന്നിയുദ്ധത്തെ അടയാളപ്പെടുത്തുന്നു.[2]
അവലംബം
[തിരുത്തുക]- ↑ "ചിലപതികാര സംഗ്രഹം". മംഗളാദേവി ട്രസ്റ്റ്. Retrieved 2018-01-07.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 2.0 2.1 Sastri, K. A. Nilakanta. A History of South India: From Prehistoric Times to the Fall of Vijayanagar. p. 113.