വീഞ്ഞ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

രണ്ട് നിറത്തിലുള്ള വീഞ്ഞ് (വെള്ളയും ചുവപ്പും)

മുന്തിരിച്ചാറിന്റെ പുളിപ്പിക്കൽ വഴി നിർമ്മിക്കുന്ന ഒരു ആൽക്കഹോളിക് പാനീയമാണ് വീഞ്ഞ് (ഇംഗ്ലീഷ്:Wine). മുന്തിരിയുടെ രാസപരമായ സന്തുലനനത്തിന്റെ പ്രത്യേകതകൾ മൂലം പഞ്ചസാര, അമ്ലം, രാസാഗ്നി എന്നിവയോ മറ്റ് പോഷകങ്ങളോ ചേർക്കാതെതന്നെ അത് പുളികുന്നു. ആപ്പിൾ, ബെറി തുടങ്ങിയ പഴങ്ങളും പുളിപ്പിക്കാൻ സാധിക്കുമെങ്കിലും, അങ്ങനെ നിർമ്മിക്കുന്ന വിഞ്ഞ്, നിർമ്മാണത്തിനുപയോഗിച്ച പഴത്തിന്റെ പേരിനോടൊപ്പമാണ് അറിയപ്പെടാറ് (ആപ്പിൾ വീഞ്ഞ്, എൽഡെർബെറി വീഞ്ഞ് എന്നിവ ഉദാഹരണം). അവയെ പൊതുവായി ഫ്രൂട്ട് എന്നോ കണ്ട്രി വീഞ്ഞ് എന്നോ ആണ് വിളിക്കാറ്. ബാർളി വീഞ്ഞ്, അരി വീഞ്ഞ് തുടങ്ങിയവ തരത്തിലുള്ളവ (സേക്ക് ഉദാഹരണം) അന്നജം അടങ്ങിയ പദാർത്ഥങ്ങൾ കൊണ്ട് നിർമിച്ചവയാണ്. വീഞ്ഞിനേക്കാൾ ബിയറിനോടും സ്പിരിറ്റിനോടുമാണ് ഇവക്ക് സാമ്യം. ജിഞ്ചർ വൈൻ ബ്രാണ്ടിയുമായി ചേർത്തുണ്ടാക്കിയ പാനീയമാണ്.

ക്രൈസ്തവ ദേവാലയങ്ങളിൽ[തിരുത്തുക]

ക്രൈസ്തവ ആരാധനയിൽ വിശുദ്ധ കുർബാനയുടെ ഭാഗമായി വീഞ്ഞ് ചെറിയ അളവിൽ ഉപയോഗിക്കാറുണ്ട്. കേരളത്തിലെ പള്ളികളിൽ കൊച്ചിൻ മാസ് വൈൻ റൂൾ പ്രകാരം ലൈസൻസെടുത്താണ് വിശുദ്ധ കുർബാനക്കായി സഭാ സ്ഥാപനങ്ങൾ വൈൻ തയ്യാറാക്കുന്നത്. [1] ഈ ചട്ടപ്രകാരം ഉണക്കമുന്തിരിയിൽ നിന്ന് പ്രത്യേകമായി തയ്യാറാക്കുന്ന കുർബാനയ്ക്കുള്ള വീഞ്ഞിൽ പഞ്ചസാര ചേർക്കാൻ അനുവാദമില്ല.

ഇതുംകൂടി[തിരുത്തുക]

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വീഞ്ഞ്&oldid=2394908" എന്ന താളിൽനിന്നു ശേഖരിച്ചത്