വില്യം എഡ്വേർഡ് പാരി
![]() | ഈ ലേഖനം ഇപ്പോൾ നിർമ്മാണ പ്രക്രിയയിലാണ്. താല്പര്യമുണ്ടെങ്കിൽ താങ്കൾക്കും ഇത് വികസിപ്പിക്കാൻ സഹായിക്കാം. ഈ ലേഖനമോ ലേഖന വിഭാഗമോ ഏതാനും ദിവസങ്ങൾക്കുള്ളിൽ എഡിറ്റ് ചെയ്യപ്പെടുന്നില്ലെങ്കിൽ, ദയവായി ഈ ഫലകം നീക്കം ചെയ്യുക. ഈ ലേഖനം താൾ അവസാനം തിരുത്തിരിക്കുന്നത് 21 months ago Malikaveedu (talk | contribs) ആണ്. (Purge) |
Sir എഡ്വേർഡ് പാരി | |
---|---|
![]() ഛായാചിത്രം ചാൾസ് സ്കോട്ടോവ് വരച്ചത്. | |
നാവികസേനയുടെ ഹൈഡ്രോഗ്രാഫർ | |
ഓഫീസിൽ 1 ഡിസംബർ 1823 – 13 മേയ് 1829 | |
മുൻഗാമി | തോമസ് ഹന്നഫോർഡ് ഹർഡ് |
പിൻഗാമി | സർ ഫ്രാൻസിസ് ബ്യൂഫോർട്ട് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | വില്യം എഡ്വേർഡ് പാരി 19 ഡിസംബർ 1790 ബാത്ത്, സോമർസെറ്റ്, ഇംഗ്ലണ്ട് |
മരണം | 8 ജൂലൈ 1855 Bad Ems, Kingdom of Prussia | (പ്രായം 64)
പങ്കാളികൾ |
|
മാതാപിതാക്കൾ |
|
ബന്ധുക്കൾ |
|
വിദ്യാഭ്യാസം | കിംഗ് എഡ്വേർഡ്സ് സ്കൂൾ |
ജോലി | Arctic explorer, hydrographer |
അറിയപ്പെടുന്നത് | Farthest North in 1827 |
Military service | |
Branch | ![]() |
Service years | 1803–1855 |
Rank | Rear admiral |
Wars | Anglo-American War |
സർ വില്യം എഡ്വേർഡ് പാരി FRS (ജീവിതകാലം: 19 ഡിസംബർ 1790 - 8 ജൂലൈ 1855) ഒരു റോയൽ നേവി ഉദ്യോഗസ്ഥനും പര്യവേക്ഷകനുമായിരുന്നു. ഒരു വടക്കുപടിഞ്ഞാറൻ പാതയ്ക്കുവേണ്ടിയുള്ള നീണ്ട അന്വേഷണത്തിലെ ഏറ്റവും വിജയകരമായത് എന്ന പറയാവുന്ന, 1819-1820 ലെ പാരി ചാനലിലൂടെയുള്ള തന്റെ പര്യവേഷണത്തിൻറെ പേരിലാണ് അദ്ദേഹം കൂടുതലായി അറിയപ്പെടുന്നത്. 1827-ൽ, ഉത്തരധ്രുവത്തിലേക്കുള്ള ആദ്യകാല പര്യവേഷണങ്ങളിലൊന്നിനായും പാരി ശ്രമിച്ചിരുന്നു.
ആദ്യകാല ജീവിതം
[തിരുത്തുക]സോമർസെറ്റിലെ ബാത്തിൽ കാലെബ് ഹില്ലിയർ പാരിയുടെയും അദ്ദേഹത്തിൻറെ പത്നി സാറാ റിഗ്ബിയുടെയും മകനായി പാരി ജനിച്ചു. കിംഗ് എഡ്വേർഡ് സ്‌കൂളിലായിരുന്നു അദ്ദേഹത്തിൻറ വിദ്യാഭ്യാസം. പതിമൂന്നാം വയസ്സിൽ ഒന്നാം നമ്പർ സന്നദ്ധ ഭടനായി ചാനൽ കപ്പൽ വ്യൂഹത്തിലെ അഡ്മിറൽ സർ വില്യം കോൺവാലിസിനോടൊപ്പം ചേർന്ന അദ്ദേഹം 1806-ൽ നേവിയിൽ തൊഴിൽ പരിശീലനം നേടുകയും 1810-ൽ അലക്സാണ്ടർ എന്ന യുദ്ധക്കപ്പലിൽ ലെഫ്റ്റനന്റ് പദവിയിലേക്ക് സ്ഥാനക്കയറ്റം നേടുകയും ചെയ്തു. അടുത്ത മൂന്ന് വർഷക്കാലം സ്പിറ്റ്സ്ബർഗനിലെ തിമിംഗല മത്സ്യബന്ധനത്തിന്റെ സംരക്ഷണത്തിനായി അദ്ദേഹം നിയോഗിക്കപ്പെട്ടു.[1]
വടക്കൻ അക്ഷാംശങ്ങളിലെ ജ്യോതിശാസ്ത്ര നിരീക്ഷണങ്ങളുടെ പഠനത്തിനും പരിശീലനത്തിനുമായി പാരി തനിക്കു ലഭിച്ച ഈ അവസരം പ്രയോജനപ്പെടുത്തുകയും, തുടർന്ന് താൻ ഗ്രഹിച്ച വിവരങ്ങൾ നോട്ടിക്കൽ അസ്ട്രോണമി ബൈ നൈറ്റ് എന്ന ചെറിയ പുസ്തകമായി പ്രസിദ്ധീകരിക്കുകയും ചെയ്തു. 1813 മുതൽ 1817 വരെയുള്ള കാലത്ത് അദ്ദേഹം നോർത്ത് അമേരിക്കൻ സ്റ്റേഷനിൽ സേവനമനുഷ്ഠിച്ചു.[1]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Chisholm 1911.