വിക്കിപീഡിയ സംവാദം:മലയാള ഭാഷാവികസനം സഹായ പദ്ധതി (കരട്)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മെയിലിങ്ങ് ലിസ്റ്റിലെ ഇതുമായി ബന്ധപ്പെട്ട ചർച്ച കണ്ടപ്പോൾ തുടങ്ങിയ താളാണ്. ഉള്ളടക്കം വികസിപ്പിക്കേണ്ടതുണ്ട്. --മനോജ്‌ .കെ (സംവാദം) 15:11, 29 മേയ് 2013 (UTC)[മറുപടി]


  • സർക്കാർ സൈറ്റുകളുടെ ഉള്ളടക്കം ചിത്രങ്ങൾക്കും ബാധകമാക്കണം.
  • സർക്കാർ പ്രസിദ്ധീകരണങ്ങളുടെ ഉള്ളടക്കം
  • ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രസിദ്ധീകരണങ്ങൾ
  • പകർപ്പവകാശമുക്തവും സർക്കാരിന്റെ ഉടമസ്ഥതയിൽ ഇരിക്കുന്നതുമായ പുസ്തകങ്ങൾ
  • സാഹിത്യ അക്കാദമി, ലളിതകലാ അക്കാദമി തുടങ്ങിയവയിൽ ഡിജിറ്റൽ രൂപത്തിൽ ശേഖരിച്ചിരിക്കുന്നവയുടെ പവർപ്പവകാശം; എന്നിങ്ങനെയുള്ള കാര്യങ്ങൾ അക്കമിട്ട് നിരത്തി ആവശ്യമായ വിശദീകരണങ്ങൾ കൂടി ചേർത്തു്, മലയാളം സർവ്വകലാശാല ചെയ്യേണ്ടതും വിക്കി സമൂഹം ചെയ്തു കൊടുക്കാൻ കഴിയുന്നതുമായ വിവരങ്ങൾ ഓരോ ഭാഗത്തിലും ചേർക്കേണ്ടതുമാണ്.--സുഗീഷ് (സംവാദം) 05:41, 30 മേയ് 2013 (UTC)[മറുപടി]
വിക്കി സംരഭങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രം നമ്മൾ ഇവിടെ ഡോക്യുമെന്റ് ചെയ്തു സമർപ്പിച്ചാൽ മതി എന്നാണെന്റെ അഭിപ്രായം. സർക്കാർ വെബ്സൈറ്റുകൾ മലയാളത്തിലാക്കുക തുടങ്ങിയ കാര്യങ്ങൾ വിക്കിപീഡിയർ എന്ന നിലയിൽ നമ്മൾ ഉന്നയിക്കേണ്ട യാതൊരു കാര്യവുമില്ലെന്ന് കരുതുന്നു. --Anoop | അനൂപ് (സംവാദം) 05:43, 30 മേയ് 2013 (UTC)[മറുപടി]
വിക്കിമീഡിയ സംരംഭങ്ങൾക്ക് ഉപയോഗപ്പെടുന്ന കാര്യങ്ങൾ തന്നെയാണ് മുകളിൽ പ്രസ്താവിച്ചിട്ടുള്ളതു്. ഇതല്ലാതെ വേറെയെന്ത്?--സുഗീഷ് (സംവാദം) 05:49, 30 മേയ് 2013 (UTC)[മറുപടി]

മലയാളം സർവ്വകലാശാലയുടെ ഭാഷാകമ്പ്യൂട്ടിങ്ങ് കർമ്മപദ്ധതിക്ക് വേണ്ടി സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് സമർപ്പിച്ച നിർദ്ദേശങ്ങൾ മാതൃകയായി സ്വീകരിക്കാവുന്ന ഒന്നാണ്. ഇതുപോലെ വിക്കിപീഡിയ സമൂഹത്തിന്റെ ഭാഗത്തുനിന്നും ഇതുപോലൊരു ക്രോഡീകരണമുണ്ടാകേണ്ടതുണ്ട്. കണ്ണൻ മാഷ്ക്ക് കൂടുതൽ സഹായിക്കാൻ പറ്റിയേക്കും. മെയിലിങ്ങ് ലിസ്റ്റിൽ കണ്ടത് പ്രകാരം മാഷ് ഈ ശിൽപ്പശാലയിൽ വിക്കിമീഡിയ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട് --മനോജ്‌ .കെ (സംവാദം) 06:27, 30 മേയ് 2013 (UTC)[മറുപടി]

സ്വതന്ത്രലൈസൻസ്[തിരുത്തുക]

ലൈസൻസ്, സി.സി.ബൈ.എസ്.എ. 3.0/സി.സി.ബൈ. 3.0/സി.സി.ബൈ.എസ്.എ. 2.5-ഇന്ത്യ/പൊതുസഞ്ചയം എന്ന് സ്പെസിഫൈ ചെയ്യുന്നത് നന്നായിരിക്കും. --Vssun (സംവാദം) 08:05, 30 മേയ് 2013 (UTC)[മറുപടി]

പൊതു സഞ്ചയം എന്നതായിരിക്കും ഏറ്റവും നല്ലത്... ബാക്കിയുള്ളവയെ എങ്ങനെ വിശ്വസിക്കാം--സുഗീഷ് (സംവാദം) 08:09, 30 മേയ് 2013 (UTC).[മറുപടി]
സർക്കാർ സംരഭങ്ങൾ പൊതുസഞ്ചയത്തിൽ ആകുന്നതല്ലേ നല്ലത്? --Anoop | അനൂപ് (സംവാദം) 08:10, 30 മേയ് 2013 (UTC)[മറുപടി]

തലക്കെട്ട്[തിരുത്തുക]

ഭാഷാവികസന പദ്ധതി പോരെ ? സഹായം ഒരു സുഖമില്ല വായിക്കുമ്പോൾ :)--മനോജ്‌ .കെ (സംവാദം) 18:56, 30 മേയ് 2013 (UTC)[മറുപടി]

വായിക്കാൻ സുഖമില്ല എന്നത് ശരിയാണ്. പക്ഷേ "വിക്കിപീഡിയ:മലയാള ഭാഷാവികസന പദ്ധതി" എന്ന് പറയുമ്പോൾ നമ്മൾ ഭാഷാവികസനവുമായി ബന്ധപ്പെട്ട് എന്തോ പദ്ധതി നമ്മൾ ഏറ്റെടുത്തെന്നാകില്ലേ? ഇവിടെ സർക്കാരിന് കുറച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനും കഴിയുമെങ്കിൽ സർക്കാർ തയ്യാറാക്കുന്ന പരിപാടികളിൽ എന്തെങ്കിലും സഹായം നൽകുന്നതിനും അപ്പുറത്ത് ഭാഷയെ വികസിപ്പിക്കുവാൻ നമുക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ? അതുകൊണ്ടുതന്നെ ആദ്യത്തെ പേര് പുലിവാലുണ്ടാക്കുന്നതാണെന്ന് തോന്നിയതിനാലാണ് മാറ്റിയത്. പുതിയ പേര് വ്യാകരണപരമായി ശരിയാണോ എന്നറിയില്ല --Adv.tksujith (സംവാദം) 03:23, 31 മേയ് 2013 (UTC)[മറുപടി]

പകർപ്പവകാശം സ്വതന്ത്രമാക്കേണ്ട വെബ് സൈറ്റുകളും പ്രസിദ്ധീകരണങ്ങളും[തിരുത്തുക]

മനസ്സിൽ പെട്ടെന്ന് തോന്നിയ ചില സൈറ്റുകൾ.

  1. കേരള ഗസറ്റ് സ്വതന്ത്രമാക്കേണ്ടതല്ലേ? (എനിക്ക് ഇതെപ്പറ്റി കൂടുതലറിയില്ല, അഭിപ്രായങ്ങൾ ക്ഷണിക്കുന്നു.)
  2. കേരള നിയമസഭ (ഇതിലെയും ഇതിലെയും വിവരങ്ങളും അംഗങ്ങളുടെ ചിത്രങ്ങളും സ്വതന്ത്രമാക്കേണ്ടതുണ്ട്)
  3. കേരള സാഹിത്യ അക്കാദമിയുടെ ആനുകാലിക ശേഖരങ്ങൾ, പ്രധാന സാഹിത്യകാരന്മാരുടെ ചിത്രങ്ങൾ എന്നിവ.
  4. ലോക്കൽ സെൽഫ് ഗവണ്മെന്റ് വെബ് സൈറ്റുകൾ--അജയ് ബാലചന്ദ്രൻ (സംവാദം) 03:49, 3 ജൂൺ 2013 (UTC)[മറുപടി]

ഈ വിഷയം വിശദമായ ചർച്ച ആവശ്യപ്പെടുന്നതാണ്. നാം വെറുതേ ഇതൊക്കെ സ്വതന്ത്രമാക്കണം എന്ന് പറഞ്ഞിട്ട് കാര്യമില്ല. ചില കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ട്.

  • കേരളാ ഗസറ്റിൽ അനവധി നിയമങ്ങളും ഉത്തരവുകളും പ്രസിദ്ധീകരിച്ച് വരുന്നുണ്ട്. അതിലെ വിവരങ്ങളുടെ പകർപ്പവകാശം സർക്കാരിൽ നിക്ഷിപ്തമാണെന്നാണ് കാണുന്നത്. അത് പൊതു സഞ്ചയത്തിലേക്ക് വരേണ്ടതുണ്ട്. പക്ഷേ, ഇത്തരം വിവരങ്ങൾ ആർക്കും കടപ്പാട് രേഖപ്പെടുത്തി, സ്വതന്ത്രമായി അച്ചടിച്ച് വിൽക്കുവാനും മാറ്റം വരുത്തി ഉപയോഗിക്കുവാനും ഒക്കെ ഉള്ള സാഹചര്യം ഉണ്ടാകുമ്പോൾ ആളുകൾ അത് ദുരുപയോഗം ചെയ്യില്ലേ എന്ന സംശയം ഒരാൾ പ്രകടിപ്പിക്കുകയുണ്ടായി.
  • ഇവയിലെ ചിത്രങ്ങൾ പലതും വ്യത്യസ്ത വ്യക്തികൾ എടുത്തവയായിരിക്കും സ്വതന്ത്രമാകുമ്പോൾ അവയുടെ പദവി എന്തായിരിക്കും ?
  • ചില വകുപ്പുകൾ വാണിജ്താല്പര്യത്തോടെ ഡിജിറ്റൈസേഷന് ശ്രമിക്കുന്നുണ്ട്. മ്യൂസിയങ്ങളിലെ വസ്തുക്കൾ, പുസ്തകപ്രസിദ്ധീകരണ സ്ഥാപനങ്ങളുടെ വസ്തുക്കൾ തുടങ്ങിയ ഇപ്രകാരം ഡിജിറ്റൈസ് ചെയ്ത്, ഓൺലൈനായി വരുമാനമുണ്ടാക്കുവാനാണ് അവർ ആലോചിക്കുന്നത്. പൊതു സഞ്ചയത്തിലേക്ക് വരുമ്പോൾ ആ സാദ്ധ്യത മങ്ങില്ലേ --Adv.tksujith (സംവാദം) 11:18, 3 ജൂൺ 2013 (UTC)[മറുപടി]

//ഇവയിലെ ചിത്രങ്ങൾ പലതും വ്യത്യസ്ത വ്യക്തികൾ എടുത്തവയായിരിക്കും സ്വതന്ത്രമാകുമ്പോൾ അവയുടെ പദവി എന്തായിരിക്കും ?// ഈ ചിത്രങ്ങളുടെ അവകാശങ്ങൾ സർക്കാർ വാങ്ങിയതിനുശേഷമല്ലേ പ്രസിദ്ധീകരിക്കുന്നത്? സ്വതന്ത്രമാകുമ്പോൾ അവയും സ്വതന്ത്രമാകും. ചിത്രങ്ങളുടെ അവകാശം സ്വന്തമല്ലെങ്കിൽ ചിത്രങ്ങളൊഴിവാക്കി ഉള്ളടക്കം സ്വതന്ത്രമാക്കുക. --Vssun (സംവാദം) 01:55, 4 ജൂൺ 2013 (UTC)[മറുപടി]

എഞ്ചിനീയറിംഗ് പാഠ്യപദ്ധതയിലെ സാദ്ധ്യത?[തിരുത്തുക]

മീഡിയാ വിക്കി വികസനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും കോഴ്സ്/പേപ്പർ/പാഠഭാഗം എഞ്ചിനീയറിംഗ് പഠനത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ടോ ? അതിനുള്ള ആവശ്യമുണ്ടോ ? ഉണ്ടെങ്കിൽ അത്തരത്തിലൊരു നിർദ്ദേശം എങ്ങനെയാണ് അവതരിപ്പിക്കേണ്ടത് ? --Adv.tksujith (സംവാദം) 01:47, 6 ജൂൺ 2013 (UTC)[മറുപടി]

മീഡിയാ വിക്കി വികസനവുമായി ബന്ധപ്പെട്ടകാര്യം അത്രയ്ക്കു പ്രാധാന്യമുള്ളതാണെന്നു തോന്നുന്നില്ല. വിക്കിപീഡിയയെ സ്കൂൾ കുട്ടികൾക്കു കൂടി നന്നായിട്ടൊന്നു പരിചയപ്പെടുത്തുന്ന രീതിയിൽ, ഒരു അദ്ധ്യായമായോ മറ്റോ അവരുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയാൽ നന്നായിരിക്കില്ലേ. എഡിറ്റിങ് ഒന്നും വേണമെന്നില്ല - ജനറാലായുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരു അദ്ധ്യായം. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 02:42, 6 ജൂൺ 2013 (UTC)[മറുപടി]

ഈ പദ്ധതിയിലെ വക്കീലിന്റെ അദ്ധ്വാനത്തെ മാനിക്കുന്നു. എങ്കിലും ചില അഭിപ്രായങ്ങൾ പറയുകയാണ്. കൂട്ടിച്ചേർക്കാൻ പറ്റുമെങ്കിൽ ചെയ്യുക. അല്ലെങ്കിൽ എല്ലാത്തിലും കാണുന്നതുപോലെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുക. അതു മറ്റുള്ളവരുടെ താത്പര്യത്തിനു വിടുന്നു.

ഇത്രയും (ഏകദേശം പത്തോളം) ആവശ്യങ്ങൾ നമ്മൾ ഉന്നയിക്കുന്നതുതന്നെ ശരിയാണോ എന്നറിയില്ല. അതായത് ഇതിന് മുൻഗണനാക്രമം അനുസരിച്ച് ആദ്യം നടത്തിക്കിട്ടേണ്ടവ, അതിനോടു ചേർന്ന് സ്വന്തമായി തന്നെ വികസിക്കാൻ സാധ്യതയുള്ള കാര്യങ്ങൾ രണ്ടാമതും ഒന്നാമത്തേതും രണ്ടാമത്തേതും വരുമ്പോൾ ആട്ടോമാറ്റിക് ആയി തന്നെ ഉണ്ടാകുന്ന മൂന്നാമത്തെ കാര്യങ്ങളും അന്നേരം ചേർക്കാൻ കഴിയുന്ന കാര്യങ്ങൾ എല്ലാം ചേർത്ത് ഓരോ ഘട്ടത്തിലും വികസിക്കുകയും എന്നാൽ ഓരോ വിഭാഗമായി സ്വതന്ത്രമാകുകയും അതിൽ വീണ്ടും കൂട്ടിച്ചേർക്കലുകളുമൊക്കെയായി നിരന്തരമായ സമ്പർക്കത്തിലൂടെ വികസിപ്പിക്കാവുന്ന ഒരു രിതിയല്ലേ നല്ലത്.

അതുപ്രകാരം വക്കീല് ചേർത്തവ ഞാൻ ഒന്നു പുനഃക്രമീകരിക്കാൻ ശ്രമിക്കുകയാണ്.

  1. സർക്കാർ വെബ്സൈറ്റുകൾ, സർക്കാർ പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവയിലെ ഉള്ളടക്കം മലയാളഭാഷയിലും സ്വതന്ത്രലൈസൻസിലും ലഭ്യമാക്കുക.
    1. പകർപ്പവകാശം കഴിഞ്ഞ കൃതികൾ യൂണിക്കോഡ് മലയാളത്തിൽ ഓൺലൈനിൽ പ്രസിദ്ധീകരിക്കുക
      1. പൊതുഖജനാവിലെ പണമുപയോഗിച്ച് സർക്കാർ ഡിജിറ്റൈസ്‌ ചെയ്തിരിക്കുന്ന പ്രമാണങ്ങളുടെ ഉള്ളടക്കങ്ങൾ വിക്കിഗ്രന്ഥശാലയിലും മറ്റും ഉപയോഗിക്കാൻ തരത്തിൽ ലഭ്യമാക്കുക.
    2. സർക്കാർ ഓഫീസുകളിൽ യൂണീകോഡ് മലയാളം ഉപയോഗിക്കുക. 21/08/2008 തീയതിയിലെ സർക്കാർ ഉത്തരവ് നമ്പർ: GO (Ms) No. 31/2008/ITD പ്രകാരം എല്ലാ സർക്കാർ ഓഫീസുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും അർദ്ധ സർക്കാർ സ്ഥാപനങ്ങളിലും കമ്പ്യൂട്ടറിൽ കത്തുകളും മറ്റു വിവരങ്ങളും തയ്യാറാക്കുന്നതിനും വെബ്സൈറ്റുകൾ നിർമ്മിക്കുന്നതിനും യൂണികോഡ് അധിഷ്ഠിത മലയാളം ഉപയോഗിക്കേണ്ടതാണെന്നാണ് ചട്ടം. എന്നാൽ ഒട്ടുമിക്ക സർക്കാർ സ്ഥാപനങ്ങളിലും ഈ ഉത്തരവ് നടപ്പിലാക്കിയിട്ടില്ല. ഈ ഉത്തരവ് സമയബന്ധിതമായി എത്രയും വേഗം നടപ്പിലാക്കാനുള്ള നടപടികൾ സ്വീകരിക്കുക.
  2. മാതൃഭാഷയിലെ വിജ്ഞാനവികാസത്തിനുള്ള ഉള്ളടക്കങ്ങൾ സ്വതന്ത്രലൈസൻസിൽ ലഭ്യമാക്കുക
    1. പാഠ്യപദ്ധതിയിൽ വിക്കിസംരംഭങ്ങളെക്കുറിച്ച് ഉൾപ്പെടുത്തുക
      1. മലയാളം സർവ്വകലാശാലയിൽ ആരംഭിക്കാനിരിക്കുന്ന കോഴ്സുകളിൽ വിക്കിപീഡിയ സഹായത്തോടെയുള്ള പഠനം ആവിഷ്കരിക്കുക. വിക്കിസംരഭങ്ങളെക്കുറിച്ചുള്ള ആമുഖവും, വിക്കി എഡിറ്റിംഗും ഉൾക്കൊള്ളിക്കണം
      2. മലയാളം സർവ്വകലാശാലയിൽ ആരംഭിക്കാനിരിക്കുന്ന കോഴ്സുകളിൽ സ്വതന്ത്ര പുസ്തകങ്ങൾ എഴുതുക എന്ന ഉദ്ദേശത്തോടെ വിക്കിബുക്സിൽ ഉള്ളടക്കം ചേർക്കാനുള്ള ഒരു ഭാഗം പാഠ്യപദ്ധതിയിൽ ഉൾക്കൊള്ളിക്കുക.
ഇങ്ങനെയാകുമ്പോൾ ഓരോന്നും സ്വതന്ത്രമായിരിക്കും അതിൽ കൂടുതൽ കൂടുതൽ വിഭാഗങ്ങൾ /വിഷയങ്ങൾ എന്നിവ ചേർക്കാൻ കഴിയും. കാര്യങ്ങൾ കൃത്യമായി പരിശോധിക്കാനും കഴിയും എന്നു കരുതുന്നു.

--സുഗീഷ് (സംവാദം) 06:54, 6 ജൂൺ 2013 (UTC)[മറുപടി]

float--അജയ് ബാലചന്ദ്രൻ (സംവാദം) 07:02, 6 ജൂൺ 2013 (UTC)[മറുപടി]

float -- സുഗീഷ് തയ്യാറാക്കിയതുപോലെ ഒരു മുൻഗണനാ ക്രമം തീർച്ചയായും നല്ലതാണ്. എന്നാൽ നിർദ്ദേശങ്ങളുടെ എണ്ണം കുറയ്കേണ്ടതില്ല. പത്താമത്തെ നിർദ്ദേശമാണ് സ്വീകാര്യമെങ്കിലോ ? സർക്കാരിനെ സംബന്ധിച്ച്, പീരങ്കിയ്ക്ക് അപേക്ഷിച്ചാലേ തോക്കെങ്കിലും കിട്ടൂ... പിന്നെ ഇതൊക്കെ എവിടെയെങ്കിലും രേഖപ്പെടുത്തുക, എന്നെങ്കിലും പ്രയോജനപ്പെടും.

മറ്റൊന്ന് സർക്കാരിനെ സംബന്ധിച്ച് നിർദ്ദേശങ്ങൾ പോലെ തന്നെ പ്രധാനമാണ് പ്രോജക്ടുകളും. ഓരോപരിപാടിയും വ്യത്യസ്ത പ്രോജക്ടുകളാക്കുന്നത് അംഗീകാരത്തിനും മറ്റുള്ളവർക്ക് മനസ്സിലാകുന്നതിനും നല്ലതാണ്. അതുകൊണ്ട് പരമാവധി വിശദാംശങ്ങൾ ചേർക്കുന്നത് നല്ലതായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്.--Adv.tksujith (സംവാദം) 07:34, 6 ജൂൺ 2013 (UTC)[മറുപടി]

കരട് പദ്ധതി?[തിരുത്തുക]

കരട് പദ്ധതി രൂപീകെണം 2402:8100:3928:9EC0:A74C:12CE:5C83:F8F8 18:47, 18 ജൂൺ 2022 (UTC)[മറുപടി]