വിക്കിപീഡിയ സംവാദം:തിരഞ്ഞെടുത്ത ലേഖനങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സേവ് ചെയ്തപ്പോൾ ഒരു സംശയം Template:featured ഫലകത്തിന്റെ കൂടെ ഒരു സൂചിക ചേർത്താൽ പോരെ തിരഞ്ഞെടുത്ത ലേഖനങ്ങൾ എന്നോ മറ്റോ--പ്രവീൺ:സംവാദം 08:00, 8 ഫെബ്രുവരി 2007 (UTC)[മറുപടി]

ഇതിന്റെ ക്രമം നേരെ തിരിക്കണോ?--Vssun 21:05, 28 സെപ്റ്റംബർ 2007 (UTC)[മറുപടി]

തിരഞ്ഞെടുത്ത ലേഖനങ്ങൾക്ക് ഫീഡ്[തിരുത്തുക]

തിരഞ്ഞെടുത്ത ലേഖനങ്ങൾക്ക് ഒരു ഫീഡ് ഉണ്ടാക്കിയിരിക്കുന്നു.

ഫീഡ് അഡ്രസ്സ്: http://feeds.feedburner.com/malwiki-fa

  • ഫീഡ് പോസ്റ്റിന്റെ തലക്കെട്ട് പ്രസ്തുത വിക്കി ലേഖനത്തിലേക്ക് റീഡയറക്റ്റിയിറ്റുണ്ട്.

ഫീഡ് ഇ-മെയിൽ ആയി ലഭിക്കാനുള്ള സം‌വിധാനവും ഉണ്ട്.ഇവിടെ ക്ലിക്കുക.

ഫീഡിന്റെ മാതൃബ്ലോഗ്: http://malwiki-fa.blogspot.com

ശരിയല്ലാത്ത ലിങ്കുകൾ മറ്റു നിർദ്ദേശങ്ങൾ എന്നിവ എന്റെ സം‌വാദം പേജിൽ അറിയിക്കുക.--ml@beeb 08:53, 10 മാർച്ച് 2008 (UTC)[മറുപടി]

മിടുക്കൻ. --ഷിജു അലക്സ് 08:55, 10 മാർച്ച് 2008 (UTC)[മറുപടി]

മഹാത്മാഗാന്ധി[തിരുത്തുക]

മഹാത്മാഗാന്ധി 2 തവണ തെരഞ്ഞെടുത്തോ? ഒന്ന് 2005 സെപ്റ്റംബർ 30 നും പിന്നീറ്റ് 2008 ജൂൺ 19-നും--Anoopan| അനൂപൻ 12:53, 4 ഓഗസ്റ്റ്‌ 2008 (UTC)

അതു പോലെ സെപ്റ്റംബർ 11ലെ ഭീകരാക്രമണം എന്ന ലേഖനവും 2 തവണ തെരഞ്ഞെടുത്തോ? 2005 സെപ്റ്റംബർ 2 നും 2006 സെപ്റ്റംബർ 9-നും--Anoopan| അനൂപൻ 12:55, 4 ഓഗസ്റ്റ്‌ 2008 (UTC)
പക്ഷെ അന്ന് ആ ലേഖനങ്ങള്ക്ക് തിരഞ്ഞെടുത്ത ലേഖനങ്ങളുടെ നിലവാരം ഉണ്ടായിരുന്നു എന്ന് പറയാന് കഴിയില്ല. ഉദാഹരണത്തിന് ദസ്തയേവ്സ്കി ഒന്ന് എടുത്ത് നോക്കു. അത് ഒരു സ്റ്റബ് ആണ്. അതും തിരഞ്ഞെടുത്ത ലേഖനം ആയിരുന്നു.
എന്റെ അഭിപ്രായത്തില് ആദ്യകാല തിരഞ്ഞെടുത്ത ലേഖനങ്ങള് കൂട്ടരുത് എന്നാണ്. കാരണം അങ്ങനെ വന്നാല് പിന്നീട് ഈ ലേഖനങ്ങള് മികച്ചതാക്കിയ ശേഷം തിരഞ്ഞെടുക്കാനുള്ള സൗകര്യം നഷ്ടപ്പെടും. --ലിജു മൂലയിൽ 15:18, 4 ഓഗസ്റ്റ്‌ 2008 (UTC)

അനൂപ് പറഞ്ഞത് ശരിയാണ്, താഴെ കൊടുത്തിരിക്കുന്ന വിക്കിപീഡിയ:തെരഞ്ഞെടുത്ത ലേഖനം-നാൾവഴി പരിശോധിച്ചാൽ മനസ്സിലാകും.

  1. മഹാത്മാഗാന്ധി - 30 സെപ്റ്റംബർ 2005
  2. മഹാത്മാഗാന്ധി - 19 ജൂൺ 2008
  3. സെപ്റ്റംബർ 11ലെ ഭീകരാക്രമണം - 2 സെപ്റ്റംബർ 2005
  4. സെപ്റ്റംബർ 11ലെ ഭീകരാക്രമണം - 9 സെപ്റ്റംബർ 2006

അതേ സമയം ഇന്ദിരാഗാന്ധി തുടക്കം മുതലേ ഈ പട്ടികയിലുണ്ട്. എന്നാൽ തിരഞ്ഞെടുത്തുതായി കാണുന്നുമില്ല! സംവാദം:ഇന്ദിരാ ഗാന്ധി കാണുക. --സാദിക്ക്‌ ഖാലിദ്‌ 15:33, 4 ഓഗസ്റ്റ്‌ 2008 (UTC)

പണ്ട് തിരഞ്ഞെടുത്ത സമഗ്രമല്ലാത്ത ലേഖനങ്ങളുടെ താളിൽ നിന്ന് ഫീച്ചേർഡ് നക്ഷത്രം മാറ്റിക്കൂടേ? -- റസിമാൻ ടി വി 16:57, 10 ഓഗസ്റ്റ് 2009 (UTC)[മറുപടി]

പാടില്ല. കാരണം തിരഞ്ഞെടുക്കുമ്പോൾ അന്നത്തെ നിലവാരം വച്ച് അതു് സമഗ്രം ആയിരുന്നു. ഇപ്പോഴത്തെ ഫീചേർഡിനു് കുറച്ച് വർഷം കഴിയുമ്പോൾ നിലവാരം ഇല്ല എന്ന് അന്ന് വരുന്നവര്ക്ക് തോന്നും. അതു് കൊണ്ട് അതു വരെയുള്ള തിരഞ്ഞെടുത്ത ലേഖനങ്ങളിൽ നിന്ന് ഫീചേർഡ് ഒഴിവാക്കാൻ പറ്റുമോ.
ഇതൊക്കെ വിക്കിയുടെ വളർച്ചയുടെ ഭാഗമാണു്. നിലവിൽ ഏതെന്കിലും ഫീച്ചേറ്‌‌ഡ് ലേഖനങ്ങള്ക്ക് നിലവാരം കുറവാണു് എന്ന് തോന്നുന്നെന്കിൽ അതിനെ മെച്ചപ്പെടുത്തുകയാണു് വേണ്ടത്. വിക്കിയിലെ ഒരു ലേഖനവും സ്റ്റാറ്റിക് അല്ല. തിരഞ്ഞെടുത്ത ലേഖനവും ക്രമാനുഗതമായി പുതുക്കപ്പെട്ടു കൊണ്ടിരിക്കും. --Shiju Alex|ഷിജു അലക്സ് 17:05, 10 ഓഗസ്റ്റ് 2009 (UTC)[മറുപടി]

മറ്റു വിക്കികളിൽ[തിരുത്തുക]

ഇവിടത്തെ തിരഞ്ഞെടുത്ത ലേഖനങ്ങൾ ഇംഗ്ലീഷ് വിപീയിൽ തിരഞ്ഞെടുത്തതായി(ഇന്റർവിക്കി കണ്ണിയിൽ സ്റ്റാർ ചിഹ്നം) കാണിക്കുന്നില്ലല്ലോ?--നിജിൽ പറയൂ 13:29, 27 ഒക്ടോബർ 2011 (UTC)[മറുപടി]

അതിനു ഇംഗ്ലീഷ് വിക്കിപീഡീയയിലെ ആ ലേഖനത്തിൽ {{Link FA|ml}} എന്നു ചേർക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫലകം:Link FA കാണുക --അനൂപ് | Anoop 13:36, 27 ഒക്ടോബർ 2011 (UTC)[മറുപടി]

പട്ടിക[തിരുത്തുക]

ഇതിലെ പട്ടിക വർഷമനുസരിച്ച് വിഭജിക്കുന്നത് നല്ലതായിരിക്കും എന്ന് തോന്നുന്നു. --ഷിജു അലക്സ് (സംവാദം) 09:06, 26 ജനുവരി 2013 (UTC)[മറുപടി]

തിരഞ്ഞെടുത്ത ലേഖനങ്ങളിൽ രണ്ടു "മഹാത്മാഗാന്ധി" ഉണ്ട്. ഒന്ന് Ser # 04- ലും പിന്നെ Ser # 46 -ലും. ഏതെങ്കിലും ഒന്ന് മായ്ക്കാൻ താൽപ്പര്യപ്പെടുന്നു.--Raveendrankp (സംവാദം) 12:18, 8 ഫെബ്രുവരി 2013 (UTC)[മറുപടി]

അക്കങ്ങളിൽ തുടങ്ങുന്ന വാക്യങ്ങൾ[തിരുത്തുക]

പൊതുവേ മലയാളത്തിൽ എഴുതുമ്പോൾ വാക്യങ്ങൾ അക്കങ്ങളിൽ തുടങ്ങാറില്ല. കാഴ്ചയ്ക്കും വായനക്കും അഭംഗിയാണ്. ലേഖനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അടിസ്ഥാന കോപി-എഡിറ്റെങ്കിലും ചെയ്യേണ്ടതാണ്.--പ്രവീൺ:സം‌വാദം 14:49, 5 ജനുവരി 2019 (UTC)[മറുപടി]