വിക്കിപീഡിയ:വിക്കിസംഗമോത്സവം:പ്രാരംഭ ചർച്ച 2023

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളം വിക്കിമീഡിയ സമൂഹാംഗങ്ങളായ വിക്കിമീഡിയരുടെയും വിക്കിമീഡിയയെ സ്നേഹിക്കുന്നവരുടെയും വാർഷിക കൂട്ടായ്മയാണ് വിക്കിസംഗമോത്സവം. ഡിസംബറിൽ മലയാളം വിക്കിപീഡിയയുടെ പിറന്നാളിന് അനുബന്ധമായി സംഘടിപ്പിക്കുന്ന വാർഷിക പരിപാടിയായ വിക്കിസംഗമോത്സവം 2012 ഏപ്രിളിൽ കൊല്ലം നഗരത്തിൽ ദ്വിദിന പരിപാടിയായി നടത്തി. ചരിത്രത്തിലെ ആദ്യത്തെ ഇന്ത്യൻ ഭാഷാ വിക്കിപീഡിയ കോൺഫറൻസായ വിക്കിസംഗമോത്സവത്തിൽ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറിലധികം പേർ പങ്കെടുത്തു.[1] 2018ൽ കൊടുങ്ങല്ലൂർ വെച്ചായിരുന്നു അവസാനമായി മലയാളം വിക്കിപീഡിയയുടെ പിറന്നാളിന് അനുബന്ധമായി വിക്കിസംഗമോത്സവം നടത്തിയത്. മുൻ വർഷങ്ങളിൽ നടത്തിയത് പോലെ വിക്കി പ്രവർത്തകരുടെ ഒരു സംഗമം നടത്താൻ വിക്കിമീഡിയൻസ് ഓഫ് കേരള യൂസർഗ്രൂപ്പിൻ്റെ ആഭിമുഖ്യത്തിൽ നടന്ന യോഗത്തിൽ തീരുമാനിച്ചു.

ഈ വരുന്ന ഡിസംബർ മാസത്തിൽ മലയാളം വിക്കിപീഡിയയുടെ പിറന്നാളിന് അനുബന്ധമായി ഡിസംബർ-ജനുവരി മാസങ്ങളിൽ ഒരു സമ്മേളനം സംഘടിപ്പിക്കാൻ ആണ് ആലോചിക്കുന്നത്. പരിപാടി നടത്തുന്ന ജില്ലയും വേദിയും തിരുമാനിക്കുന്നതിനും അതുനുശേഷം ഫൗണ്ടേഷനിൽ നിന്ന് വേണ്ട സഹായം ചോദിക്കുന്നതിനുവേണ്ടി ആണ് ഇപ്പോൾ ഈ ചർച്ച ആരംഭിക്കുന്നത്.

സമ്മേളനം നടത്തുവാനുള്ള ജില്ലയും വേദിയും ചർച്ച ചെയ്യാൻ തുറന്നിരിക്കുന്ന ഈ ഘട്ടത്തിൽ മലയാളം വിക്കിമീഡിയ കുടുംബത്തെ ചർച്ചയുടെ ഭാഗമാവാൻ ക്ഷണിക്കുന്നു. എല്ലാവർക്കും സുഗമമായി എത്തിപ്പെടാൻ സാധിക്കുന്ന സ്ഥലമാണ് വിക്കിസംഗമോത്സവം നടത്തുവാൻ കൂടുതൽ അഭികാമ്യമായത്. താങ്കൾക്ക് അങ്ങനെയൊരു സ്ഥലം നാമനിർദേശം ചെയ്യാനുള്ള ഒരു അവസരമാണ് ഇത്. ദയവായി താങ്കളുടെ ചോദ്യങ്ങളും സംശയങ്ങളും മറ്റ് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സംവാദം താളിൽ എഴുതുക.

നാമനിർദേശം[തിരുത്തുക]

സ്ഥലം (ജില്ല)[തിരുത്തുക]

ചുവടെയുള്ള ഭാഗത്ത് താങ്കൾക്ക് വേദി നിർദേശിക്കാവുന്നതാണ്. മറ്റ് ഉപയോക്താക്കൾ നിർദേശിക്കുന്ന ജില്ല/വേദി താങ്കൾക്ക് പിന്തുണയ്ക്കാൻ താത്പര്യം ഉണ്ടെങ്കിൽ {{s}} എന്ന് അടയാളപ്പെടുത്തി അതിനെ പിന്തുണയ്ക്കുക.

സ്ഥലം 1 (തിരുവനന്തപുരം ജില്ല)[തിരുത്തുക]

മലയാള കലാഗ്രാമം (കണ്ണൂർ ജില്ല)[തിരുത്തുക]

കോട്ടയം[തിരുത്തുക]

  • അക്ഷരനഗരി എന്നറിയപ്പെടുന്ന കോട്ടയത്തേക്ക് വിവിധ ജില്ലകളിൽ നിന്നും എത്തിച്ചേരാൻ എളുപ്പമാണ്. റേയിൽവേ സ്റ്റേഷന് തൊട്ടടുത്ത് തന്നെ ബസ് സ്റ്റാന്റ് ഉള്ളതും എത്തിച്ചേരൽ സുഖമമാക്കുന്നു.
  • താഴത്തങ്ങാടി, കുമരകം, വൈക്കം മുതലായ ഒട്ടനവധി സാംസ്കാരികവും ചരിത്രപരവുമായ സ്ഥലങ്ങൾ കോട്ടയത്തുണ്ട്.

Vis M (സംവാദം) 18:13, 18 സെപ്റ്റംബർ 2023 (UTC)[മറുപടി]

അവലംബം[തിരുത്തുക]

  1. Raval, Noopur (2012-06-22). "Kerala hosts WikiSangamolsavam: first Indic Wikiconference!". Diff (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-09-10.