വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/25-03-2018

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാൻഹാ കടുവ സംരക്ഷണ കേന്ദ്രം
കാൻഹാ കടുവ സംരക്ഷണ കേന്ദ്രം

മധ്യപ്രദേശിൽ സ്ഥിതിചെയ്യുന്ന ഒരു കടുവസംരക്ഷണ കേന്ദ്രവും ദേശീയോദ്യാനവുമാണ് കാൻഹാ കടുവ സംരക്ഷണകേന്ദ്രം അഥവാ കാൻഹാ ദേശീയോദ്യാനം. ഏകദേശം 940 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ വനപ്രദേശത്തെ 1955-ൽ ദേശീയോദ്യാനമായും 1973-ൽ കടുവ സംരക്ഷണകേന്ദ്രമായും പ്രഖ്യാപിച്ചു. ബംഗാൾ കടുവ, ഇന്ത്യൻ പുള്ളിപ്പുലി, തേൻകരടി, ബാരസിംഗ മാൻ, ഇന്ത്യൻ കാട്ടുനായ എന്നിവയുടെ ആവാസകേന്ദ്രമാണ് ഇവിടം. റുഡ്യാർഡ് കിപ്ലിംഗിന്റെ ദി ജംഗിൾ ബുക്ക് എന്ന കൃതിക്കു പശ്ചാത്തലമായ വനപ്രദേശം കൂടിയാണിത്. ഇന്ത്യയിലാദ്യമായി ഔദ്യോഗിക ചിഹ്നമുള്ള കടുവ സംരക്ഷണകേന്ദ്രം എന്ന പ്രത്യേകതയും കാൻഹയ്ക്കുണ്ട്. 'ബൂർസിംഗ് ദ ബാരസിംഗ' ആണ് ഇവിടുത്തെ ഔദ്യോഗിക ചിഹ്നം. കാൻഹാ കടുവ സംരക്ഷണ കേന്ദ്രത്തിൽ നിന്നുള്ള ഒരു ദൃശ്യമാണ് ചിത്രത്തിൽ.

ഛായാഗ്രഹണം: ഡേവിഡ് വി. രാജു