Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/ഏപ്രിൽ 2023

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
<< ഏപ്രിൽ 2023 >>

ഏപ്രിൽ 8-13

മണിപ്പൂരി നൃത്തം
മണിപ്പൂരി നൃത്തം

വടക്കുകിഴക്കേ ഇന്ത്യയിലെ ജനസംസ്കാരത്തിന്റെ ആവിഷ്കാരരൂപങ്ങളിൽ പ്രധാനമാണ് രാധാകൃഷ്ണപ്രണയത്തിന്റെ മോഹനഭാവങ്ങളുണർത്തുന്ന മണിപ്പൂരി നൃത്തം. ജന്മാഷ്ടമി ദിനത്തിൽ അവതരിപ്പിക്കുന്ന നൃത്തത്തിൽ ആൺകുട്ടികൾ ഗോപികമാരുടെ വേഷം കെട്ടി കൃഷ്ണനായി വേഷം കെട്ടിയ നർത്തകന് ചുറ്റും നൃത്തം വെക്കുന്നു. ആദ്യകാലങ്ങളിൽ ശൈവനൃത്തമായിരുന്ന മണിപ്പുരിക്ക് പതിനേഴാം നൂറ്റാണ്ടിൽ മണിപ്പൂരിൽ വൈഷ്ണവവിശ്വാസം വളർന്നുവന്നപ്പോളാണ് വൈഷ്ണവമായ മാറ്റം ഉണ്ടായത്.

ഛായാഗ്രഹണം: ഷഗിൽ കണ്ണൂർ


ഏപ്രിൽ 17-21

പവിഴക്കാലി
പവിഴക്കാലി

യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലുള്ള പാടങ്ങളിലും കണ്ടങ്ങളിലും തീരപ്രദേശങ്ങളിലും സാധാരണയായി കണ്ടുവരുന്ന ഒരു പക്ഷിയാണു് പവിഴക്കാലി. ആൺകിളികൾക്ക് തലയിലും പിൻകഴുത്തിലും ചാരനിറത്തിലുള്ള തൂവൽ ഉണ്ടാവും. നീണ്ടു കൂർത്ത കൊക്കുകളും ചുവപ്പു നിറമ്മുള്ള നീണ്ട കാലുകളുമാണ്, ചിറകുകൾ കറുത്തതും ബാക്കി ശരീരം വെളുത്തതുമാണ്.

ഛായാഗ്രഹണം: ഇർവിൻ കാലിക്കറ്റ്‌


ഏപ്രിൽ 26-30

സത്രിയ നൃത്തം
സത്രിയ നൃത്തം

ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചാരത്തിലുള്ള ഒരു നൃത്തരൂപമാണ്‌ സത്രിയ നൃത്തം. അസമിൽ ബ്രഹ്മപുത്ര നദിക്കു നടുവിലുള്ള, ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപായ മാജുലി മാജുലി ദ്വീപിലാണ് ഈ നൃത്തരുപം ആവിർഭവിച്ചത്. സത്രങ്ങളോടനുബന്ധിച്ചു നടത്തിയിരുന്ന ഈ നൃത്തരൂപത്തിന് വൈഷ്ണവമതകേന്ദ്രമായ ‘സാത്രി‘ യിൽ നിന്നാണ് പേര് കിട്ടിയത്.

ഛായാഗ്രഹണം: ഷഗിൽ കണ്ണൂർ