പവിഴക്കാലി
| പവിഴക്കാലി Black-winged Stilt | |
|---|---|
| Adult H. h. himantopus, Pak Thale, Phetchaburi, Thailand | |
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Subclass: | |
| Infraclass: | |
| Superorder: | |
| Order: | |
| Suborder: | |
| Family: | |
| Genus: | |
| Species: | H. himantopus (disputed) |
| Binomial name | |
| Himantopus himantopus (Linnaeus, 1758) | |
| Subspecies | |
|
1-7, see text | |


യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലുള്ള പാടങ്ങളിലും കണ്ടങ്ങളിലും തീര പ്രദേശങ്ങളിലും സാധാരണയായി കണ്ടുവരുന്ന ഒരു പക്ഷിയാണു് പവിഴക്കാലി. ഇംഗ്ലീഷ്: Black-winged Stilt.
പേരിനു പിന്നിൽ
[തിരുത്തുക]25 സെന്റീമീറ്റർ നീളമുള്ള നീണ്ട ഇളം ചുവപ്പു നിറത്തിലുള്ള കാലുകൾ ഉള്ളതുകൊണ്ടാണ് പക്ഷിക്ക് ഈ പേരു് ലഭിച്ചത്.
രൂപം
[തിരുത്തുക]ഈ പക്ഷി പറക്കുമ്പോൾ ഇതിന്റെ കൂടിയ കാലുകൾ മടക്കിവെക്കാറില്ല.
ലിംഗഭേദം
[തിരുത്തുക]ആൺ കിളികൾക്ക് തലയിലും പിൻകഴുത്തിലും ചാരനിറത്തിലുള്ള തൂവൽ ഉണ്ടാവും. നീണ്ടു കൂർത്ത കൊക്കുകളാണ്.നീണ്ട കാലുകൾക്ക് ചുവപ്പു നിറം. ചിറകുകൾ കറുത്തതും ബാക്കി ശരീരം വെളുത്തതുമാണ്.
ഭക്ഷണം
[തിരുത്തുക]ചെളിയിലും ചതുപ്പിലും ഉള്ള ചെറു പ്രാണികളും, ഞണ്ടും ആണു് പ്രധാന ഭക്ഷണം. കൂട്ടമായി ഭക്ഷണം അന്വേഷിക്കാറില്ല.
പ്രത്യുൽപാദനം
[തിരുത്തുക]ഏപ്രിൽ മുതൽ ഓഗസ്റ്റ് മാസം വരെ സമൂഹമായി ഉള്ള ഇണചേരൽ ഉണ്ടാകും. എല്ലാ കിളികളും അടുത്തടുത്തുതന്നെ കൂടുകളും കൂട്ടും. സംഘം ചേർന്ന് കൂടുകൾ സംരക്ഷിക്കുകയും ചെയ്യും. കൂട്ടിൽ മൂന്നു മുതൽ അഞ്ച് മുട്ടകൾ വരെ ഉണ്ടാകും. ഇണകൾ ഇരുവരും അടയിരിക്കും.
അവലംബം
[തിരുത്തുക]ചിത്രശാല
[തിരുത്തുക]- പവിഴക്കാലി.
- പവിഴക്കാലി.
- കണ്ണൂർ ചെമ്പല്ലിക്കുണ്ടിൽ നിന്നും
- Juvenile basking in morning sun.
കുറിപ്പുകൾ
[തിരുത്തുക]