കണ്ടം
Jump to navigation
Jump to search
വരമ്പുകളാൽ അതിരുകൾ നിർണ്ണയിച്ചിരുക്കുന്ന കൃഷിസ്ഥലങ്ങളെയാണ് കണ്ടം എന്നു വിശേഷിപ്പിക്കുന്നത്. അതിരുകൾ തിരിച്ചറിയുന്നതിനും, കൃഷിക്കാവശ്യമായ വെള്ളം കൊണ്ടുവരുന്നതിനും പുറത്തേക്ക് ഒഴുക്കിവിടുന്നതിനും ഇങ്ങനെയുള്ള കണ്ടം തിരിക്കൽ സഹായിക്കുന്നു. വിശാലമായ നെൽവയലുകളേയും മറ്റ് കൃഷിയിടങ്ങളേയും മൺതിട്ടകൾ (വരമ്പ്) അതിരിടുന്ന ചെറിയ ഭാഗങ്ങളാക്കി - കണ്ടങ്ങളാക്കി വിഭജിക്കാറുണ്ട്.[1]
നെല്പാടങ്ങളെ കണ്ടങ്ങളായി വിഭജിക്കുന്നതിന് പ്രധാനമായും രണ്ട് കാരണങ്ങളാണ്.
- നെല്പാടങ്ങളിൽ കാണുന്ന ഉയരവ്യത്യാസം. ഒരേ നിരപ്പിൽ വെള്ളവും മണ്ണൂം നിലനിർത്തുന്നതിന് വരമ്പുകൾ ഉണ്ടാക്കി നെൽപാടങ്ങളിൽ കണ്ടങ്ങൾ ഉണ്ടാക്കുന്നു.
- വിശാലമായ നെൽപാടങ്ങളൂടെ ഓരോ ഭാഗവും ഓരോ വ്യക്തികളുടെ അധീനതയിലാണ്. ഓരോരുത്തരുടെ ഉടമസ്ഥവകാശം വേർതിരിച്ച് കാണുന്നതിനും അവരവർക്ക് സ്വന്തം കൃഷിയിടത്തിൽ കൃഷിയിറക്കാനുള്ള സൗകര്യത്തിനും നെല്പാടത്തെ കണ്ടമാക്കി തിരിക്കുന്നു.