വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ/കുരുക്ഷേത്രയുദ്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കുരുക്ഷേത്രയുദ്ധം[തിരുത്തുക]

തിരഞ്ഞെടുക്കുവാൻ നിർദ്ദേശിക്കുന്നു. ലേഖനത്തിന്റെ സംവാദവും കാണുക --അഖിലൻ‎ 17:50, 16 ഒക്ടോബർ 2011 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നു--റോജി പാലാ 09:02, 28 ഒക്ടോബർ 2011 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു--എഴുത്തുകാരി സംവാദം‍ 15:30, 17 നവംബർ 2011 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു --രാജേഷ് ഉണുപ്പള്ളി Talk‍ 08:33, 25 നവംബർ 2011 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു മഹാഭാരതം സീരിയൽ കണ്ടതിനുശേഷം മാത്രമാണ് മഹാഭാരതത്തെക്കുറിച്ച കൂടുതൽ അറിയാൻ കഴിഞ്ഞത്. ഇതു വായിക്കുമ്പോൾ ഒരിക്കൽ കൂടി ആ സുഖം അനുഭവപ്പെടുന്നു. അനുയോജ്യമായ ചിത്രങ്ങൾ ലേഖനത്തിനു മിഴിവേകുന്നു.--Lakshmanan (സംവാദം) 12:01, 5 ഡിസംബർ 2011 (UTC)
 • Symbol oppose vote.svg എതിർക്കുന്നു - മിക്കയിടത്തും അവലംബമായി സ്വീകരിച്ചിരിക്കുന്നത് ഡോ.പി.എസ്. നായർ എഴുതിയ മഹാഭാരതം എന്ന ഗ്രന്ഥമാണ്. അതാകട്ടെ മഹാഭാരത്തിന്റെ സംഗ്രഹ ഗ്രന്ഥമാണെന്ന് ലേഖനത്തിൽ തന്നെ പറയുന്നുണ്ട്. അതു കൊണ്ട് മൂന്നാം കക്ഷി അവലംബമായി സ്വീകരിക്കാൻ കഴിയില്ല. ഈ യുദ്ധം യഥാർത്ഥത്തിൽ നടന്നതാണോ ഭാവനാസൃഷ്ടി മാത്രമാണൊ എന്നൊന്നും ലേഖനത്തിൽ പറയുന്നില്ല. അതു പോലെ ഇതിന്റെ മറുവാദങ്ങളെക്കുറിച്ചൊന്നും ലേഖനത്തിൽ പരാമർശമില്ല. --അനൂപ് | Anoop (സംവാദം) 07:53, 14 ഡിസംബർ 2011 (UTC)

 • Symbol oppose vote.svg എതിർക്കുന്നു - പല സാഹിത്യകൃതികളേയും അവലംബിച്ചു് ഐതിഹ്യത്തെ ശരിക്കും നടന്നതെന്നപോലെ പലേടത്തും പറയുന്നു. വായനക്കുന്നവരെ തെറ്റിദ്ധരിപ്പിക്കുന്ന ലേഖനമാണിതു് സംവാദതാളിൽ കണ്ട താഴെ കൊടുത്ത അഭിപ്രായവും ശ്രദ്ധിക്കുക.--ലച്ചു (സംവാദം) 16:54, 23 ഡിസംബർ 2011 (UTC)

മുകളിലുള്ളത്, സംവാദത്താളിലെ ചള്ളിയാന്റെ അഭിപ്രായമാണ്. — ഈ തിരുത്തൽ നടത്തിയത് ലച്ചു (സംവാദംസംഭാവനകൾ) , --Vssun (സംവാദം) 03:08, 24 ഡിസംബർ 2011 (UTC)

 • സംവാദം - വോട്ട് ചെയ്യാനുള്ള മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ അസാധു. --കിരൺ ഗോപി 10:13, 30 ഡിസംബർ 2011 (UTC)
 • Symbol oppose vote.svg എതിർക്കുന്നു - ഐതിഹ്യം ശരിക്കും നടന്നതു പോലെ പറയുന്നത് പല വിക്കി ലേഖനങ്ങളുടെയും പോരായ്മയാണ്. അതിവിടെയും കാണാം --Sivahari (സംവാദം) 17:08, 24 ഡിസംബർ 2011 (UTC)
 • Symbol oppose vote.svg എതിർക്കുന്നു - ഐതിഹ്യങ്ങളേയും ചരിത്രത്തേയും വേണ്ടവിധം വേർതിരിച്ചുകാട്ടാതെ വിവരിക്കുന്നതിനാൽ, ഈ ലേഖനത്തിനു്, വിജ്ഞാനകോശ സ്വഭാവം തന്നെയില്ല. --Anilankv (സംവാദം) 17:19, 24 ഡിസംബർ 2011 (UTC)

 • Symbol oppose vote.svg എതിർക്കുന്നു -ഐതിഹ്യം ഐതിഹ്യമായി ചിത്രീകരിക്കരിക്കണം. ചരിത്ര സംഭവങ്ങളായാണു് പലതും വായിക്കുമ്പോൾ തോന്നുന്നതു്.----പ്രശോഭ് (സംവാദം) 23:33, 24 ഡിസംബർ 2011 (UTC)
 • സംവാദം - ഉപയോക്താവിന് വോട്ട് ചെയ്യാൻ യോഗ്യതയില്ലാത്തതിനാൽ വോട്ട് അസാധു. --കിരൺ ഗോപി 10:17, 30 ഡിസംബർ 2011 (UTC)
 • സംവാദം പ്രശോഭിനു 100-ൽ അധികം തിരുത്തലുകളും, അംഗത്വമെടുത്തിട്ട് 30- ദിവസത്തിലധികവും ആയല്ലോ. യോഗ്യത ഉണ്ടെന്ന് കരുതുന്നു. --അനൂപ് | Anoop (സംവാദം) 10:26, 30 ഡിസംബർ 2011 (UTC)
മുകളിൽ കൊടുത്ത ലിങ്ക് കണ്ടില്ലെങ്കിൽ ഒന്നൂടെ കാണാൻ താലപര്യപ്പെടുന്നു. --കിരൺ ഗോപി 10:51, 31 ഡിസംബർ 2011 (UTC)
മുകളിലെ ലിങ്ക് കണ്ടിരുന്നു. ആ ടൂളിൽ എന്തോ പ്രശ്നമുണ്ടെന്നാണു കരുതുന്നത്. കാരണം പ്രശോഭ് വിക്കിപീഡിയയിൽ അംഗത്വമെടുത്തിട്ട് ഒരു മാസത്തിലധികമായി. 100-ൽ അധികം തിരുത്തലുകളുമുണ്ട്. ഈ അവസരത്തിൽ പ്രശോഭ് യോഗ്യനാണല്ലോ? പിന്നെ എന്തു കൊണ്ടാണ് ടൂൾ യോഗ്യതയില്ലെന്ന് പറയുന്നത്? ഒപ്പം ആ ടൂളിൽ റിവിഷൻ ഐഡി ഓഫ് നോമിനേഷൻ എന്നുപയോഗിച്ചിരിക്കുന്നത് എന്താണ് ? --അനൂപ് | Anoop (സംവാദം) 11:49, 31 ഡിസംബർ 2011 (UTC)

ഇതാണ് നിലവിലെ വോട്ടെടുപ്പ് നയത്തിൽ പറഞ്ഞിരിക്കുന്നത്. മുകളിലെ ടൂൾ സർവറിൽ പ്രശ്നം ഒന്നും ഇല്ല കാരണം അത് 1081180 എന്ന റിവിഷൻ ഐഡി പ്രകാരം ജനറേറ്റ് ചെയ്ത കൗണ്ട് ആണ്. റിവിഷ ഐഡീ 1081180 വരാൻ കാരണം എന്തെന്ന് ഇവിടെ നോക്കുക. ഇനിയും മനസ്സിലായില്ലെങ്കിൽ ചോദിക്കാൻ മടിക്കേണ്ട.--കിരൺ ഗോപി 17:22, 1 ജനുവരി 2012 (UTC)

 • Symbol oppose vote.svg എതിർക്കുന്നു - ഈ ലേഖനം പലയിടങ്ങളിലും മഹാഭാരത കഥയെ ചരിത്രമായി ചിത്രീകരിക്കുന്നു. സന്തുലിതമല്ല. കൂടുതൽ സംവാദങ്ങളും തിരുത്തലുകളും നടത്തി വേണം തെരഞ്ഞെടുത്ത ലേഖനമായി മാറ്റുന്നത്. അല്ലാത്തപക്ഷം വിക്കിയുടെ വിശ്വാസ്യതക്കുറവിന്റെ ഉദാഹരണമായി വിമർശകർക്ക് ചൂണ്ടിക്കാണിക്കാവുന്ന ഒന്നായി ഈ ലേഖനം മാറിയേക്കാം.. ("പള്ളിക്കൂടം എന്ന പദം ചാവറയച്ചന്റെ പ്രയോഗമാണ് എന്ന് വിക്കിയിൽ ഒരിക്കൽ എഴുതിക്കണ്ടു" എന്ന വിമർശനം ഒരു സാംസ്കാരിക പ്രവർത്തകൻ ഉന്നയിച്ചതാണ് ഓർമ്മവരുന്നത്) -- Adv.tksujith (സംവാദം) 18:17, 30 ഡിസംബർ 2011 (UTC)
 • സംവാദം ജുനൈദിന്റെ ടൂൾ‌ ശരിയായി പ്രവർത്തിക്കുന്നില്ലെന്ന് കരുതുന്നു. (ജോയിൻ ചെയ്ത സമയം തെറ്റായാണ് കാണിക്കുന്നത്) പ്രശോഭിന്റെ വോട്ട് സാധുവാക്കുന്നു.--Vssun (സംവാദം) 17:57, 31 ഡിസംബർ 2011 (UTC)
ജോയിൻ ഡേറ്റിലെ പ്രശ്നം മുൻപേ ജുനൈദിനോട് സൂചിപ്പിച്ചിട്ടുണ്ട്. --കിരൺ ഗോപി 17:24, 1 ജനുവരി 2012 (UTC)
ജോയിൻ ഡേറ്റിലെ പ്രശ്നം വച്ചല്ല വോട്ട് അസാധുവാക്കിയത്, ലേഖനം തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുമ്പോൾ 43 എഡിറ്റേ പ്രശോഭിനുള്ളായിരുന്നു. അതിനാൽ വോട്ട് അസാധുവാക്കാൻ അഭ്യർത്ഥിക്കുന്നു.--കിരൺ ഗോപി 08:35, 2 ജനുവരി 2012 (UTC)
ഡൺ --Vssun (സംവാദം) 16:39, 2 ജനുവരി 2012 (UTC)
☒N ഭൂരിപക്ഷാഭിപ്രായമില്ല. --Anoop | അനൂപ് (സംവാദം) 08:08, 1 മേയ് 2012 (UTC)