വലപ്പാട്
Jump to navigation
Jump to search
Valapad വലപ്പാട് | |
---|---|
Village | |
Country | ![]() |
State | Kerala |
District | Thrissur |
ജനസംഖ്യ (2001) | |
• ആകെ | 34,833 |
Languages | |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 680567 |
Telephone code | 0487 |
വാഹന റെജിസ്ട്രേഷൻ | KL 46,KL 75 |
കേരളത്തിലെ തൃശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് വലപ്പാട്. [1] തൃശൂർ ടൗണിൽ നിന്നും 24 കിലോമീറ്റർ അകലെ മണപ്പുറം എന്ന പ്രദേശത്തിലാണ് ഈ ഗ്രാമം ഉൾപ്പെടുന്നത്. ദേശീയപാത 17 ഈ ഗ്രാമത്തിലൂടെയാണ് പോകുന്നത്. ഈ ഗ്രാമത്തിന്റെ ഒരു പ്രത്യേകത എന്തെന്നാൽ ഒരു 25 - 30 കിലോമീറ്ററിനകത്ത് 5 മുനിസിപ്പാലിറ്റിയും 1 കോർപ്പറേഷനും ഉണ്ട് എന്നതാണ്. കൊടുങ്ങല്ലൂർ, ഇരിഞ്ഞാലക്കുട, ചാവക്കാട്, ഗുരുവായൂർ, കുന്നംകുളം എന്നിവയാണത്. വലപ്പാട് ബീച്ച് ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. കവി കുഞ്ഞുണ്ണിമാഷുടെ ജന്മദേശം കൂടിയാണ് വലപ്പാട്.
ജനസംഖ്യ[തിരുത്തുക]
2001 ലെ സെൻസസ് പ്രകാരം വലപ്പാട് ഗ്രാമത്തിലെ ആകെയുള്ള ജനസംഖ്യ 34833 ആണ്. അതിൽ 16404 പുരുഷന്മാരും 18429 സ്ത്രീകളും ആണ്. [1]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. ശേഖരിച്ചത് 2008-12-10.