ലോകേഷ് കനകരാജ്
ലോകേഷ് കനഗരാജ് | |
|---|---|
സീ പുരസ്കാരദാനച്ചടങ്ങിൽ ലോകേഷ് | |
| ജനനം | മാർച്ച് 14, 1986 വയസ്സ്) [1] [2] |
| അൽമ മേറ്റർ | പി.എസ്.ജി കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസ് [4] |
| തൊഴിൽ(s) | ചലച്ചിത്ര സംവിധായകൻ തിരക്കഥാകൃത്ത് |
| സജീവ കാലം | 2015-ഇതുവരെ |
| ജീവിതപങ്കാളി |
ഐശ്വര്യ (m. 2012) |
| കുട്ടികൾ | 2 |
പ്രധാനമായും തമിഴ് ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തുമാണ് ലോകേഷ് കനഗരാജ്. മാനഗരം (2017), കൈതി (2019), മാസ്റ്റർ (2021), വിക്രം (2022), ലിയോ (2023), കൂലി (2025) എന്നീ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തു.കൈതി എന്ന ചിത്രത്തിന്റെ വാണിജ്യ വിജയത്തിന് പിന്നാലെ, അതിന്റെ ആദ്യഘടകമായി ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് (LCU) എന്ന ഫ്രാഞ്ചൈസ് അദ്ദേഹം രൂപീകരിച്ചു.
ചലച്ചിത്ര ജീവിതം
[തിരുത്തുക]2016 ൽ കാർത്തിക് സുബ്ബരാജ് നിർമ്മിച്ച അവിയൽ എന്ന ഹ്രസ്വചിത്ര സമാഹാരത്തിൽ ലോകേഷ് സംവിധാനം ചെയ്ത കാലം എന്ന ഹ്രസ്വചിത്രവും ഉൾപ്പെട്ടിരുന്നു.
2017 ൽ സുന്ദീപ് കിഷൻ, ശ്രീ, റെജീന കസാന്ദ്ര, മധുസൂധൻ റാവു, ചാർലെ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെട്ട മാനഗരം എന്ന' ചിത്രത്തിലൂടെയാണ് ലോകേഷ് കനഗരാജ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. [5]
2018 - ന്റെ അവസാനം, മാനഗരത്തിന്റെ നിർമ്മാതാക്കളായ ഡ്രീം വാറിയർ പിക്ചേഴ്സിനൊപ്പം അടുത്ത ചലച്ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. കാർത്തി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കൈതി എന്ന ഈ ചലച്ചിത്രം 2019 ഒക്ടോബർ 25 ന് പുറത്തിറങ്ങി.
2021 ൽ വിജയ്, വിജയ് സേതുപതി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ മാസ്റ്റർ എന്ന ചിത്രവും 2022 ൽ കമൽ ഹാസൻ കേന്ദ്ര കഥാപാത്രമായി, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർ അഭിനയിച്ച വിക്രം എന്ന ചിത്രവും ലോകേഷ് സംവിധാനം ചെയ്തു. 2022-ൽ പുറത്തിറങ്ങിയ വിക്രം ഏറ്റവും കൂടുതൽ സാമ്പത്തിക വിജയം നേടിയ ദക്ഷിണേന്ത്യൻ സിനിമകളിലൊന്നാണ്.
തുടർന്ന് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ (2023) വിജയ് കേന്ദ്രകഥാപാത്രമായെത്തിയ ആക്ഷൻ–ത്രില്ലർ ചിത്രമാണ്. തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, സാൻഡി, മാത്യു തോമസ്, മഡോണ സെബാസ്റ്റ്യൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. ചിത്രം പ്രേക്ഷകരിലും വിമർശകരിലും പോസിറ്റീവ് പ്രതികരണം നേടി, തമിഴ് സിനിമാ ഇൻഡസ്ട്രിയിലെ ഏറ്റവും ഉയർന്ന സാമ്പത്തീക വിജയം നേടുന്ന ചിത്രങ്ങളിൽ ഒന്നായി മാറി.
ചലച്ചിത്രങ്ങൾ
[തിരുത്തുക]| വർഷം | ചലച്ചിത്രം | ഭാഷ | സംവിധാനം | തിരക്കഥ | കുറിപ്പുകൾ |
|---|---|---|---|---|---|
| 2016 | അവിയൽ | തമിഴ് | അതെ | അതെ | ഹ്രസ്വചിത്ര സമാഹാരം |
| 2017 | മാനഗരം | തമിഴ് | അതെ | അതെ | |
| 2019 | കൈതി | തമിഴ് | അതെ | അതെ | |
| 2020 | മാസ്റ്റർ | തമിഴ് | അതെ | അതെ | |
| 2022 | വിക്രം (ചലച്ചിത്രം) | തമിഴ് | അതെ | അതെ | |
| 2023 | ലിയോ | തമിഴ് | അതെ | അതെ |
അവലംബം
[തിരുത്തുക]- ↑ "Here's a list of Tamil cinema's best directors under 45". October 27, 2019.
- ↑ "S R Prabhu". www.facebook.com.
- ↑ "Lokesh Kanagaraj Interview: Kaithi Is About A Father's Love And That Rare Bond Between Strangers". October 22, 2019.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "A celebration of cinema and filmmaking - Times of India". The Times of India.
- ↑ "Maanagaram- Opens big on March 10". Sify.com. Archived from the original on 2017-03-07. Retrieved 2020-04-11.