ലുഫ്താൻസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലുഫ്താൻസ ജർമൻ എയർലൈൻസ് എന്നും അറിയപ്പെടുന്ന ലുഫ്താൻസ ജർമ്മനിയിലെ ഏറ്റവും വലിയ എയർലൈൻസാണ്, മാത്രമല്ല അവയുടെ അനുബന്ധ കമ്പനികൾകൂടി ചേരുമ്പോൾ, യാത്രക്കാരുടെ എണ്ണത്തിലും വിമാനങ്ങളുടെ എണ്ണത്തിലും യൂറോപ്പിലെ ഏറ്റവും വലിയ എയർലൈൻസാണ്. [1] 270 വിമാനങ്ങൾ ഉപയോഗിച്ചു 18 ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിലേക്കും ആഫ്രിക്ക, അമേരിക്ക, ഏഷ്യ, യൂറോപ്പ് എന്നിവടങ്ങളിലെ 78 രാജ്യങ്ങളിലായി 197 അന്താരാഷ്‌ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കും ലുഫ്താൻസ സർവീസ് നടത്തുന്നു. [2] 1997-ൽ സ്ഥാപിതമായ ഏറ്റവും വലിയ എയർലൈൻ അലയൻസായ സ്റ്റാർ അലയൻസിൻറെ സ്ഥാപക അംഗങ്ങളിൽ ഒരാളാണ് ലുഫ്താൻസ. [3] [4]

ചരിത്രം[തിരുത്തുക]

1926-ൽ ബെർലിനിൽ സ്ഥാപിക്കപ്പെട്ട ഡച്ചേ ലുഫ്ത് ഹാൻസ എ ജി-യിൽനിന്നും തുടങ്ങുന്നതാണ് ലുഫ്താൻസയുടെ ചരിത്രം. [5] ഡിഎൽഎച്ച് എന്നറിയപ്പെട്ടിരുന്ന എയർലൈൻസ് കുറച്ചുകാലം ജർമ്മനിയുടെ പതാക വാഹക എയർലൈനുമായിരുന്നു, 1945-ൽ നാസി ജർമ്മനിയുടെ പരാജയം വരെ. പുതിയ ദേശീയ എയർലൈൻ സ്ഥാപിക്കാനായി ലുഫ്ടാഗ് എന്ന കമ്പനി 1953 ജനുവരി 6-നു കൊളോണിൽ സ്ഥാപിക്കപ്പെട്ടു. [6] എന്നാൽ വെസ്റ്റ് ജർമ്മനിക്ക് എയർസ്പേസ് സ്വാതന്ത്ര്യം ലഭിച്ചിരുന്നില്ല, അതിനാൽ എന്ന് മുതൽ പുതിയ എയർലൈൻ പ്രവർത്തനങ്ങൾ ആരംഭിക്കും എന്ന് അറിയില്ലായിരുന്നു. എന്നിരുന്നാലും, 1953-ൽ ലുഫ്ടാഗ് നാല് കോൺവൈർ സിവി-340എസ്, നാല് ലോക്ക്ഹീഡ് എൽ-1049 സൂപ്പർ കോൺസ്റ്റലേഷൻസ് വിമാനങ്ങൾക്ക് ഓർഡർ നൽകി, കൂടാതെ ഹാംബർഗ്‌ എയർപോർട്ടിൽ മെയിൻറ്റനൻസ് ബേസും സ്ഥാപിച്ചു. [6] [7]

1955 ഏപ്രിൽ 1-നു ഷെഡ്യൂൾഡ് ആഭ്യന്തര വിമാന സർവീസുകൾ ആരംഭിക്കാനുള്ള അനുമതി ലുഫ്താൻസയ്ക്ക് ലഭിച്ചു, ഹാംബർഗ്‌, ഡസൽഡോർഫ്, ഫ്രാങ്ക്ഫർട്ട്, കൊളോൺ, മ്യൂണിക്ക്‌ എന്നിവയ്ക്കു ഇടയിൽ. [7] [8] 1955 മെയ്‌ 15-നു അന്താരാഷ്‌ട്ര സർവീസുകൾ തുടങ്ങി, ലണ്ടൻ, പാരിസ്, മാഡ്രിഡ്‌ എന്നിവടങ്ങളിലേക്ക്. [8] [9]

2006 ഡിസംബർ 6-നു 20 ബോയിംഗ് 747-8എസ് വിമാനങ്ങൾക്കുള്ള ഓർഡർ ലുഫ്താൻസ നൽകി, ഈ മോഡലിൻറെ ആദ്യ കസ്റ്റമർ ആയി. എയർ ഫ്രാൻസിനു ശേഷം എയർബസ്‌ എ380 വിമാനം ഉപയോഗിക്കുന്ന രണ്ടാമത്തെ യൂറോപ്പിയൻ എയർലൈനുമായി. ആദ്യ എ380 ഡെലിവർ ചെയ്തത് 2010 മെയ്‌ 9-നു ആണ്, അതേസമയം, ആദ്യ 747-8 സർവീസ് ആരംഭിച്ചത് 2012-ൽ ആണ്. [10]

2008 സെപ്റ്റംബർ 15-നു ലുഫ്താൻസ എയർലൈൻസ് തങ്ങൾ ബ്രസ്സൽസ് എയർലൈൻസിൻറെ ഓഹരികൾ വാങ്ങിതായി പ്രഖ്യാപിച്ചു. 2009 ജൂണിൽ ബ്രസ്സൽസ് എയർലൈൻസും ലുഫ്താൻസയും തമ്മിലുള്ള പങ്കാളിത്തം ഇയു കമ്മീഷൻ അംഗീകാരം നൽകി. ബ്രസ്സൽസ് എയർലൈൻസിൻറെ ഉടമസ്ഥ കമ്പനിയായ എസ്എൻ എയർഹോൾഡിംഗ് എസ്എ/എൻവിയുടെ 45 ശതമാനം ഓഹരികൾ ലുഫ്താൻസ സ്വന്തമാക്കി. [11]

2009 സെപ്റ്റംബറിൽ യൂറോപ്പിയൻ കമ്മീഷൻറെ അനുമതിയോടെ ലുഫ്താൻസ ഓസ്ട്രിയൻ എയർലൈൻസ് വാങ്ങി. [6]

2010 ജൂൺ 11-നു എയർബസ്‌ എ380 ഉപയോഗിച്ചു ഫ്രാങ്ക്ഫർട്ടിനും ടോക്കിയോയ്ക്കും ഇടയിൽ സർവീസ് ആരംഭിച്ചു. [7]

കോഡ്ഷെയർ ധാരണകൾ[തിരുത്തുക]

ലുഫ്താൻസയുമായി കോഡ്ഷെയർ ധാരണകളുള്ള എയർലൈനുകൾ ഇവയാണ്: അഡ്രിയ എയർവേസ്, ഐഗൻ എയർലൈൻസ്, എയർ കാനഡ, എയർ ചൈന, എയർ ഡോലോമിടി, എയർ ഇന്ത്യ, എയർ മാൾട്ട, എയർ ന്യൂസിലാൻഡ്‌, ഓൾ നിപ്പോൺ എയർവേസ്, ഓസ്ട്രിയൻ എയർലൈൻസ്, അവിയങ്ക, അസർബെയ്ജാൻ എയർലൈൻസ്, ബിഎംഐ റീജനൽ, ബ്രസൽസ് എയർലൈൻസ്, കോപ എയർലൈൻസ്, ക്രൊയേഷ്യ എയർലൈൻസ്, ഈജിപ്ത് എയർ, എതിയോപിയൻ എയർലൈൻസ്, എത്തിഹാദ് എയർവേസ്, യൂറോവിംഗ്സ്, ജർമൻവിംഗ്സ്, ജപ്പാൻ എയർലൈൻസ്, ലതാം ബ്രസിൽ, എൽഒടി പോളിഷ് എയർലൈൻസ്, ലക്സ് എയർ, സ്കാണ്ടിനെവിയൻ എയർലൈൻസ്, സിംഗപ്പൂർ എയർലൈൻസ്, സൗത്ത് ആഫ്രിക്കൻ എയർവേസ്, സ്വിസ്സ് ഇന്റർനാഷണൽ എയർലൈൻസ്, ടാഗ് അംഗോള എയർലൈൻസ്, ടാക എയർലൈൻസ്, ടാപ് പോർച്ചുഗൽ, തായ്‌ എയർവേസ്, യുണൈറ്റഡ് എയർലൈൻസ്. [8] [9]

അവലംബം[തിരുത്തുക]

  1. "Lufthansa Group - Route Map" (ഭാഷ: ജർമ്മൻ). Lufthansa.com. 2007-02-16. ശേഖരിച്ചത് Jan 14, 2017.
  2. Star Alliance Website: [1] ("The airlines engaged in the passenger transportation business are Lufthansa German Airlines...") Retrieved 5 July 2014
  3. "Lufthansa Fleet". investor-relations.lufthansa.com.
  4. "Lufthansa Airlines Services and Baggage Allowance". cleartrip.com. ശേഖരിച്ചത് December 05, 2016. {{cite web}}: Check date values in: |accessdate= (help)
  5. "As Time Flies By". Lufthansa. ശേഖരിച്ചത് Jan 14, 2017.
  6. "Green Light for Merger of Austrian Airlines and Lufthansa | News". Breaking Travel News. ശേഖരിച്ചത് Jan 14, 2017.
  7. COMKOM° GmbH, Germany. "Lufthansa A380 flights to Tokyo, Beijing and Johannesburg now bookable". മൂലതാളിൽ നിന്നും 2016-03-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-01-13.
  8. "Profile on Lufthansa". CAPA. Centre for Aviation. മൂലതാളിൽ നിന്നും 2016-10-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-10-30.
  9. "Etihad and Lufthansa strike code-share deal". thenational.ae. ശേഖരിച്ചത് Jan 14, 2017.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലുഫ്താൻസ&oldid=3790115" എന്ന താളിൽനിന്ന് ശേഖരിച്ചത്