ജസീറ എയർവെയ്സ്
(Jazeera Airways എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
![]() | ||||
| ||||
തുടക്കം | 2004 | |||
---|---|---|---|---|
ഹബ് | Kuwait International Airport | |||
Fleet size | 13 | |||
ലക്ഷ്യസ്ഥാനങ്ങൾ | 34 | |||
ആപ്തവാക്യം | Fly More, Do More | |||
മാതൃ സ്ഥാപനം | Boodai Group | |||
ആസ്ഥാനം | കുവൈറ്റ് അന്താരാഷ്ട്രവിമാനത്താവളം | |||
പ്രധാന വ്യക്തികൾ | Marwan Boodai (Chairman) Rohit Ramachandran (CEO) | |||
വെബ്‌സൈറ്റ് | www.jazeeraairways.com |
കുവൈറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു എയർലൈൻ കമ്പനിയാണ് ജസീറ എയർവെയ്സ് ( അറബി: طيران الجزيرة). മിഡിൽ ഈസ്റ്റ്, ഇന്ത്യ, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള ഷെഡ്യൂൾ ചെയ്ത യാത്രാസേവനങ്ങൾ പ്രദാനം ചെയ്യുന്നു. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇതിന്റെ ആസ്ഥാനം. കുവൈറ്റ് എയർവെയ്സ് കഴിഞ്ഞാൽ കുവൈത്തിന്റെ രണ്ടാമത്തെ ദേശീയ എയർലൈനാണിത്. കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഫോർ സിവിൽ ഏവിയേഷൻസ് 2009 ജൂലൈയിൽ പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച്, കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ 1834 ടേക്ക് ഓഫ്, ലാൻഡിംഗുകൾ എന്നിവയുൾപ്പെടെ ജസീറ എയർവേയ്‌സ് മാസത്തിൽ ഏറ്റവും കൂടുതൽ വിമാന സർവീസ് നടത്തുകയും വിമാനത്താവളത്തിലെ പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്തിട്ടുണ്ട്. [1]

അവലംബം[തിരുത്തുക]
- ↑ "المعلومات العامة لشركة طيران الجزيرة". Kuwait Stock Exchange. 16 February 2010. മൂലതാളിൽ നിന്നും 27 December 2009-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 16 February 2011.