ലിസ് ട്രസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എലിസബത്ത് ട്രസ്
ബ്രിട്ടീഷ് പ്രധാനമന്ത്രി
In office
പദവിയിൽ വന്നത്
6 സെപ്റ്റംബർ 2022
രാജാവ്എലിസബത്ത് II
ഡെപ്യൂട്ടിതെരേസ് കോഫെയ്
മുൻഗാമിബോറിസ് ജോൺസൺ
കൺസർവേറ്റീവ് പാർട്ടിയുടെ നേതാവ്
In office
പദവിയിൽ വന്നത്
5 സെപ്റ്റംബർ 2022
മുൻഗാമിബോറിസ് ജോൺസൺ
Member of the യുണൈറ്റഡ് കിംഗ്ഡം Parliament
for സൗത്ത് വെസ്റ്റ് നോർഫോക്ക്
In office
പദവിയിൽ വന്നത്
6 മെയ് 2010
മുൻഗാമിക്രിസ്റ്റഫർ ഫ്രേസർ
ഭൂരിപക്ഷം26,195 (50.9%)
വ്യക്തിഗത വിവരങ്ങൾ
ജനനം
മേരി എലിസബത്ത് ട്രസ്

(1975-07-26) 26 ജൂലൈ 1975  (48 വയസ്സ്)
ഒക്സ്ഫഡ്, ഇംഗ്ലണ്ട്
രാഷ്ട്രീയ കക്ഷികൺസർവേറ്റീവ് (since 1996)
മറ്റ് രാഷ്ട്രീയ
അംഗത്വം
ലിബറൽ ഡെമോക്രാറ്റ്സ് (before 1996)
പങ്കാളി(കൾ)
കുട്ടികൾ2
മാതാപിതാക്കൾ
വസതി(കൾ)
വിദ്യാഭ്യാസംമെർട്ടൺ കോളേജ്, ഒക്സ്ഫഡ് (ബി.എ.)
ഒപ്പ്പ്രമാണം:Signature of Liz Truss.svg
വെബ്‌വിലാസംwww.elizabethtruss.com വിക്കിഡാറ്റയിൽ തിരുത്തുക


മേരി എലിസബത്ത് ട്രസ് (ജനനം: 26 ജൂലൈ 1975) ഒരു ബ്രിട്ടീഷ് രാഷ്ട്രീയപ്രവർത്തകയാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രിയും 2022 സെപ്റ്റംബർ മുതൽ കൺസർവേറ്റീവ് പാർട്ടിയുടെ നേതാവുമാണ്. മാർഗരറ്റ് താച്ചർ, തെരേസാ മെയ് എന്നിവർക്കുശേഷം ബ്രിട്ടൻറെ പ്രധാനമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയാണ് ലിസ്. ഒരു കൺസർവേറ്റീവ് പാർട്ടി അംഗമായ അവർ 2010 മുതൽ സൗത്ത് വെസ്റ്റ് നോർഫോക്ക് മണ്ഡലത്തിൽ നിന്നുള്ള പാർലമെന്റ് അംഗമാണ്. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിമാരായ ഡേവിഡ് കാമറൂൺ, തെരേസ മെയ്, ബോറിസ് ജോൺസൺ എന്നിവരുടെ കീഴിൽ വിവിധ ക്യാബിനറ്റ് പദവികളിൽ അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഓക്സ്ഫഡ് സർവ്വകലാശാലയിലെ മെർട്ടൺ കോളേജിൽ പഠനം നടത്തിയ ട്രസ്, ഓക്സ്ഫഡ് യൂണിവേഴ്സിറ്റി ലിബറൽ ഡെമോക്രാറ്റ് പ്രസിഡന്റായിരുന്നു. 1996-ൽ ബിരുദം നേടിയതൊടൊപ്പം കൺസർവേറ്റീവ് പാർട്ടിയിൽ അംഗമായി ചേർന്നു. ഷെൽ, കേബിൾ & വയർലെസ് എന്നീ കമ്പനികളിൽ ജോലി ചെയ്ത അവർ റിഫോം എന്ന തിങ്ക് ടാങ്ക് റിസർച്ച് ട്രസ്റ്റിൻറെ ഡെപ്യൂട്ടി ഡയറക്ടറായി സേവനമനുഷ്ടിച്ചിരുന്നു. 2010 ലെ പൊതു തിരഞ്ഞെടുപ്പിൽ സൗത്ത് വെസ്റ്റ് നോർഫോക്കിൽനിന്ന് ട്രസ് ബ്രിട്ടീഷ് പാർലമെൻറിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒരു പിൻനിരക്കാരിയായ പാർലമെൻറ് അംഗമെന്ന നിലയിൽ, ശിശു സംരക്ഷണം, ഗണിത വിദ്യാഭ്യാസം, സമ്പദ്‌വ്യവസ്ഥ എന്നിവയുൾപ്പെടെ നിരവധി നയ മേഖലകളിൽ പരിഷ്‌കരണം വേണമെന്ന് അവർ ആവശ്യപ്പെട്ടു. കൺസർവേറ്റീവ് എംപിമാരുടെ ഫ്രീ എന്റർപ്രൈസ് ഗ്രൂപ്പ് സ്ഥാപിച്ച അവർ ആഫ്റ്റർ ദ കോയലിഷൻ (2011), ബ്രിട്ടാനിയ അൺചെയിൻഡ് (2012) എന്നിവയുൾപ്പെടെ നിരവധി ഉപന്യാസങ്ങളും പുസ്തകങ്ങളും രചിയ്ക്കുകയോ സഹ-രചന നിർവ്വഹിക്കുകയോ ചെയ്തിട്ടുണ്ട്.

2014-ലെ മന്ത്രസഭാ പുനഃസംഘടനയിൽ പരിസ്ഥിതി, ഭക്ഷ്യ, ഗ്രാമീണകാര്യ വകുപ്പുകളുടെ സ്റ്റേറ്റ് സെക്രട്ടറിയായി ജയിംസ് കാമറൂൺ മന്ത്രിസഭയിലേക്ക് നിയമിക്കപ്പെടുന്നതിനുമുമ്പ്, 2012 മുതൽ 2014 വരെയുള്ള കാലത്ത് ശിശു സംരക്ഷണ, വിദ്യാഭ്യാസ വകുപ്പിൻറെ സ്റ്റേറ്റ് പാർലമെൻററി അണ്ടർ-സെക്രട്ടറിയായി അവർ സേവനമനുഷ്ഠിച്ചിരുന്നു. 2016 ലെ ഹിതപരിശോധനയിൽ യു.കെ. യൂറോപ്യൻ യൂണിയനിൽ തുടരുന്നതിനായുള്ള “ബ്രിട്ടൻ സ്ട്രോങ്ങർ ഇൻ യൂറോപ്പ്” എന്ന പ്രചാരണത്തിൻറെ  പിന്തുണക്കാരിയായിരുന്നെങ്കിലും, ഹിതപരിശോധനാ ഫലം പുറത്തുവന്നതിന് ശേഷം അവർ ബ്രെക്‌സിറ്റിനെ പിന്തുണയ്ക്കുകയെന്ന നയം സ്വീകരിച്ചു. 2016 ജൂലൈ മാസത്തിൽ ജയിംസ് കാമറൂണിൻറെ രാജിയ്ക്കുശേഷം, മെയ് മാസത്തോടെ സ്റ്റേറ്റ് സെക്രട്ടറി ഓഫ് ജസ്റ്റിസ്, ലോർഡ് ചാൻസലർ എന്നീ സ്ഥാനങ്ങളിലേയ്ക്ക് നിയമിതയായ ട്രസ്സ്, ഈ കാര്യാലയത്തിൻറെ ആയിരം വർഷത്തെ ചരിത്രത്തിൽ ലോർഡ് ചാൻസലറായി നിയമിതയാകുന്ന ആദ്യ വനിതയെന്ന ഖ്യാതി നേടി. 2017-ലെ പൊതുതെരഞ്ഞെടുപ്പിനെ തുടർന്ന് ട്രസ്സ് ട്രഷറി ചീഫ് സെക്രട്ടറിയുടെ സ്ഥാനത്തേയ്ക്ക് നിയമിക്കപ്പെട്ടു. 2019 ൽ തെരേസാ മെയ് മെയ് രാജിവച്ചതിന് ശേഷം, കൺസർവേറ്റീവ് നേതാവാകാനുള്ള ബോറിസ് ജോൺസന്റെ ശ്രമത്തെ ട്രസ് പിന്തുണച്ചു. അദ്ദേഹം ട്രസിനെ രാജ്യാന്ത്യര വ്യവസായ വകുപ്പിൻറെ സ്റ്റേറ്റ് സെക്രട്ടറിയായും ബോർഡ് ഓഫ് ട്രേഡ് പ്രസിഡന്റായും നിയമിച്ചു. 2019 സെപ്തംബറിൽ അവർ വനിതാ-സമത്വ മന്ത്രിയുടെ അധിക ചുമതല ഏറ്റെടുത്തു. 2021 ലെ കാബിനറ്റ് പുനഃസംഘടനയിൽ വിദേശകാര്യ, കോമൺ‌വെൽത്ത്, വികസന വിഷയങ്ങളുടെ സ്റ്റേറ്റ് സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിക്കുന്നതിനായി അവർ അന്താരാഷ്ട്ര വ്യാപാര വകുപ്പിൽ നിന്ന് മാറ്റം നേടി. 2021 ഡിസംബറിൽ യൂറോപ്യൻ യൂണിയനുമായുള്ള സർക്കാരിൻറെ  പ്രധാന ഇടനിലക്കാരിയായും EU-UK പാർട്ണർഷിപ്പ് കൗൺസിലിന്റെ യു.കെ. ചെയർമാനായും അവർ നിയമിതയായി. ബോറിസ് ജോൺസന്റെ രാജിയെ തുടർന്ന്, 2022 ലെ കൺസർവേറ്റീവ് പാർട്ടി നേതൃത്വത്തിലേയ്ക്കുള്ള തിരഞ്ഞെടുപ്പിൽ ട്രസ് വിജയിച്ചു.

ആദ്യകാലം[തിരുത്തുക]

1975 ജൂലൈ 26 ന് ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡിൽ ജോൺ കെന്നത്ത്, പ്രിസില്ല മേരി ട്രസ് (മുമ്പ്, ഗ്രാസ്ബി) എന്നിവരുടെ മകളായി മേരി എലിസബത്ത് ട്രസ് ജനിച്ചു.[1][2][3] ചെറുപ്പം മുതൽക്കുതന്നെ ലിസ് തൻറെ മധ്യനാമത്തിലാണ് അറിയപ്പെടുന്നത്.[4] പിതാവ് ലീഡ്‌സ് സർവ്വകലാശാലയിലെ ഗണിതശാസ്ത്ര വിഭാഗം മുൻ പ്രൊഫസറായിരുന്നു.[5] ബോൾട്ടൺ സ്കൂളിലെ ഒരു ലാറ്റിൻ അദ്ധ്യാപികയുടെ മകളായിരുന്ന മാതാവ് പ്രിസില്ല മേരി ട്രസ് ഒരു മുൻകാല നഴ്‌സും അദ്ധ്യാപികയും ആണവ നിരായുധീകരണ പ്രചാരണ അംഗവുമായിരുന്നു.[6][7] ട്രസ് ഒരു കൺസർവേറ്റീവ് അംഗമായി പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ, മാതാവ് അവൾക്കുവേണ്ടി പ്രചാരണം നടത്താൻ സമ്മതിച്ചുവെങ്കിലും പിതാവ് പ്രചരണത്തിന് വിസമ്മതിച്ചു.[8][9]

ലിസിന് നാലുവയസ് പ്രായമുള്ളപ്പോൾ കുടുംബം ഓക്സഫോർഡിൽനിന്ന് സ്കോട്ട്ലൻഡിലെ റെൻഫ്രൂഷയറിലെ പെയ്‌സ്‌ലിയിലേക്ക് താമസം മാറ്റുകയും 1979 മുതൽ 1985 വരെയുള്ള കാലഘട്ടത്തിൽ ലിസ് അവിടെയുള്ള വെസ്റ്റ് പ്രൈമറി സ്‌കൂളിൽ പഠനം നടത്തുകയും ചെയ്തു.[10][11] പിന്നീട് ലീഡ്‌സിലെ റൗണ്ട്‌ഹേ പ്രദേശത്തുള്ള റൗണ്ട്‌ഹേ സ്‌കൂളിൽ പഠനം നടത്തിയ അവർ തുടർന്ന് ഏകദേശം ഒരു വർഷത്തോളം കാനഡയിൽ താമസിച്ചു. ഓക്‌സ്‌ഫോർഡിലെ മെർട്ടൺ കോളേജിൽ നിന്ന് തത്വശാസ്ത്രം, രാഷ്ട്രമീമാംസ, സാമ്പത്തികശാസ്ത്രം എന്നീ വിഷയങ്ങൾ പഠിച്ച അവർ 1996-ൽ അവിടെനിന്ന് ബിരുദം നേടി.[12] ലിബറൽ ഡെമോക്രാറ്റ് പാർട്ടിയിലെ ഒരു സജീവ പ്രവർത്തകയായിരുന്നു ട്രസ്. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി ലിബറൽ ഡെമോക്രാറ്റിന്റെ പ്രസിഡന്റും ലിബറൽ ഡെമോക്രാറ്റ് യൂത്ത് ആൻഡ് സ്റ്റുഡന്റ്‌സിന്റെ (LDYS) ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു ലിസ്. ഒരു ലിബറൽ ഡെമോക്രാറ്റായിരുന്ന കാലത്ത്, കഞ്ചാവ് നിയമവിധേയമാക്കുന്നതിനും രാജവാഴ്ച അവസാനിപ്പിക്കുന്നതിനും പിന്തുണ നൽകിയ ട്രസ്,[13][14] 1994 ലെ ക്രിമിനൽ ജസ്റ്റിസ് ആൻഡ് പബ്ലിക് ഓർഡർ നിയമത്തിനെതിരെയും പ്രചാരണം നടത്തി.[15][16] 1996 ൽ അവർ കൺസർവേറ്റീവ് പാർട്ടിയിൽ അംഗമായി ചേർന്നു.[17][18]

പ്രൊഫഷണൽ കരിയർ[തിരുത്തുക]

1996 മുതൽ 2000 വരെയുള്ള കാലത്ത്, ഷെൽ കമ്പനിയിൽ ജോലി ചെയ്ത ട്രസ് ആ സമയത്ത് 1999-ൽ ചാർട്ടേഡ് മാനേജ്‌മെന്റ് അക്കൗണ്ടന്റ് (ACMA) ആയി യോഗ്യത നേടി. 2000-ൽ, കേബിൾ & വയർലെസ് എന്ന കമ്പനിയിൽ ജോലി ചെയ്യുകയും 2005-ൽ അവിടെനിന്ന് വിരമിക്കുന്നതിനുമുമ്പ് കമ്പനിയുടെ സാമ്പത്തിക വിഭാഗം ഡയറക്ടറായി ഉയരുകയും ചെയ്തു. ആദ്യ രണ്ട് തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടതിനു ശേഷം, ട്രസ് 2008 ജനുവരിയിൽ റിഫോം ട്രസ്റ്റിൻറെ മുഴുവൻ സമയ ഡെപ്യൂട്ടി ഡയറക്ടറായി ചുമതലയേറ്റെടുക്കുകയം അവിടെ വിദ്യാലയങ്ങളിൽ കൂടുതൽ കർക്കശമായ അക്കാദമിക് നിലവാരങ്ങൾ, ഗൗരവമേറിയതും സുസംഘടിതവുമായ കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക, വിവിധ രംഗങ്ങളിലെ ബ്രിട്ടന്റെ മത്സരശേഷി കുറയുന്നത് നേരിടാൻ അടിയന്തര നടപടി എന്നിവയ്ക്കായി വാദിച്ചു. ദ വാല്യൂ ഓഫ് മാത്തമാറ്റിക്സ്, ഫിറ്റ് ഫോർ പർപ്പസ്, എ ന്യൂ ലെവൽ, ബാക്ക് ടു ബ്ലാക്ക്: ബഡ്ജറ്റ് 2009 പേപ്പർ തുടങ്ങിയ പുസ്തകങ്ങളുടെയും ഉപന്യാസങ്ങളുടേയും സഹ-രചയിതാവായും അവർ അറിയപ്പെടുന്നു.

രാഷ്ട്രീയ ജീവിതം[തിരുത്തുക]

2001-ലെ പൊതുതെരഞ്ഞെടുപ്പിൽ, ലേബർ പാർട്ടിയുടെ ഒരു സുരക്ഷിത മണ്ഡലമായ വെസ്റ്റ് യോർക്ക്ഷെയറിലെ ഹെംസ്വർത്ത് മണ്ഡലത്തിനുവേണ്ടി ട്രസ് രംഗത്തുണ്ടായിരുന്നു. മത്സരത്തിൽ രണ്ടാം സ്ഥാനത്തെത്തിയെങ്കിലും കൺസർവേറ്റീവ് പാർട്ടിയുടെ വോട്ടിൽ 4 ശതമാനത്തിൻറെ വർദ്ധനയുണ്ടായി. 2005-ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ്, കാൾഡർ വാലിയുടെ പാർലമെന്ററി സ്ഥാനാർത്ഥിയായിരുന്ന സ്യൂ കാറ്റ്‌ലിംഗിനോട് പ്രാദേശിക കൺസർവേറ്റീവ് അസോസിയേഷൻ രാജിവെക്കാൻ സമ്മർദ്ദം ചെലുത്തുകയും, തുടർന്ന് വെസ്റ്റ് യോർക്ക്ഷെയറിൽ മത്സരിക്കുന്നതിനായി ട്രസിനെ തിരഞ്ഞെടുക്കുകയും ചെയ്തു.

ഒരു കൺസർവേറ്റീവ് പാർട്ടി നേതാവെന്ന നിലയിൽ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന് കീഴിൽ ട്രസ് പാർട്ടിയുടെ "എ ലിസ്റ്റിൽ" ചേർക്കപ്പെട്ടു. 2009 ഒക്ടോബർ മാസത്തിൽ മണ്ഡലത്തിലെ കൺസർവേറ്റീവ് അസോസിയേഷനിലെ അംഗങ്ങൾ അവരെ സൗത്ത് വെസ്റ്റ് നോർഫോക്ക് സീറ്റിലേക്കുള്ള സ്ഥാനാർത്ഥിയായി പരിഗണിച്ചു. മറ്റ് അഞ്ച് സ്ഥാനാർത്ഥികൾക്കെതിരെ അന്തിമ വട്ടത്തിനുമുമ്പുള്ള ആദ്യ റൗണ്ടിൽ അവർ 10 ശതമാനം വോട്ടുകൾ നേടി. വിവാഹിതനും കൺസർവേറ്റീവ് പാർട്ടി പാർലമെൻറ് അംഗവുമായിരുന്ന മാർക്ക് ഫീൽഡുമായുള്ള വിവാഹേതര ബന്ധം വെളിപ്പെടുത്തുന്നതിൽ പരാജയപ്പെട്ടതിനാൽ, തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെ, മണ്ഡലം അസോസിയേഷനിലെ ചില അംഗങ്ങൾ ട്രസിന്റെ തിരഞ്ഞെടുപ്പിനെ എതിർത്തു. ട്രസിന്റെ സ്ഥാനാർത്ഥിത്വം അവസാനിപ്പിക്കാൻ ഒരു പ്രമേയം നിർദ്ദേശിക്കപ്പെട്ടിരുന്നുവെങ്കിലും മൂന്നാഴ്ചയ്ക്ക് ശേഷം നടന്ന അസോസിയേഷൻ അംഗങ്ങളുടെ പൊതുയോഗത്തിൽ 37നെതിരെ 132 വോട്ടുകൾക്ക്  ഈ നീക്കം പരാജയപ്പെട്ടു

സ്വകാര്യ ജീവിതം[തിരുത്തുക]

2000-ൽ ട്രസ് സഹപ്രവർത്തകനും അക്കൗണ്ടന്റുമായ ഹഗ് ഒ'ലിയറിയെ വിവാഹം കഴിച്ചു; ദമ്പതികൾക്ക് രണ്ട് പെൺമക്കളുണ്ട്.

അവലംബം[തിരുത്തുക]

  1. McSmith, Andy (18 ജൂലൈ 2014). "Liz Truss: Conqueror of the Turnip Taliban". The Independent. മൂലതാളിൽ നിന്നും 8 ജൂൺ 2022-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 8 ഓഗസ്റ്റ് 2019.
  2. Truss, Liz (27 സെപ്റ്റംബർ 2018). "Liz Truss: I played Margaret Thatcher at my primary school in Paisley". The Scotsman. മൂലതാളിൽ നിന്നും 27 ഒക്ടോബർ 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 ഒക്ടോബർ 2019.
  3. "BMD". FreeBMD. ONS. ശേഖരിച്ചത് 12 ഓഗസ്റ്റ് 2022.
  4. Belam, Martin (29 ജൂലൈ 2022). "Loves cheese, hates her first name: 10 things you may not know about Liz Truss". The Guardian.
  5. "Liz Truss's Dad is said to be 'distraught' by his daughter's own policies". Indy100. 1 ഓഗസ്റ്റ് 2022. ശേഖരിച്ചത് 22 ഓഗസ്റ്റ് 2022.
  6. "Liz Truss's Dad is said to be 'distraught' by his daughter's own policies". Indy100. 1 ഓഗസ്റ്റ് 2022. ശേഖരിച്ചത് 22 ഓഗസ്റ്റ് 2022.
  7. "Profile: Elizabeth Truss". The Sunday Times. 8 നവംബർ 2009. മൂലതാളിൽ നിന്നും 18 ജൂലൈ 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 ജൂലൈ 2012.
  8. Asthana, Anushka (9 ജൂൺ 2012). "The lady's for turning, right from CND to Conservative". The Times. മൂലതാളിൽ നിന്നും 14 മാർച്ച് 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 ജൂലൈ 2012.
  9. Forsyth, James (23 ജൂൺ 2012). "Next right". The Spectator. മൂലതാളിൽ നിന്നും 5 നവംബർ 2021-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 ജൂലൈ 2012.
  10. Asthana, Anushka (9 ജൂൺ 2012). "The lady's for turning, right from CND to Conservative". The Times. മൂലതാളിൽ നിന്നും 14 മാർച്ച് 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 ജൂലൈ 2012.
  11. Truss, Liz (27 സെപ്റ്റംബർ 2018). "Liz Truss: I played Margaret Thatcher at my primary school in Paisley". The Scotsman. മൂലതാളിൽ നിന്നും 27 ഒക്ടോബർ 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 ഒക്ടോബർ 2019.
  12. McSmith, Andy (18 ജൂലൈ 2014). "Liz Truss: Conqueror of the Turnip Taliban". The Independent. മൂലതാളിൽ നിന്നും 8 ജൂൺ 2022-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 8 ഓഗസ്റ്റ് 2019.
  13. Ben Ellery (22 ജൂലൈ 2022). "How Liz Truss's Tory transformation left her liberal family behind". Times Newspapers Limited. മൂലതാളിൽ നിന്നും 23 ജൂലൈ 2022-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 ജൂലൈ 2022.
  14. Rajeev Syal; Emine Sinmaz; Ben Quinn; Peter Walker (30 ജൂലൈ 2022). "Ambition greater than ability: Liz Truss's rise from teen Lib Dem to would-be PM". The Guardian. Guardian News & Media Limited. മൂലതാളിൽ നിന്നും 31 ജൂലൈ 2022-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 ജൂലൈ 2022.
  15. Kiron Reid (1994). "Criminal Damage" (PDF). Liberal Democrat Newsletter. മൂലതാളിൽ നിന്നും 1 ഓഗസ്റ്റ് 2022-ന് ആർക്കൈവ് ചെയ്തത് (PDF). ശേഖരിച്ചത് 1 ഓഗസ്റ്റ് 2022.
  16. Steerpike (29 ജൂലൈ 2022). "Revealed: Liz Truss's youthful escapades". The Spectator. മൂലതാളിൽ നിന്നും 10 ഓഗസ്റ്റ് 2022-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2 ഓഗസ്റ്റ് 2022.
  17. "BBC Democracy Live: Elizabeth Truss MP". BBC News. മൂലതാളിൽ നിന്നും 17 ജൂലൈ 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 ജൂലൈ 2010.
  18. Dale, Iain; Smith, Jacqui (2019). The Honourable Ladies : Volume II: Profiles of Women MPs 1997–2019. La Vergne: Biteback Publishing. ISBN 9781785904479. മൂലതാളിൽ നിന്നും 16 ജൂലൈ 2022-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 ജൂലൈ 2022.
"https://ml.wikipedia.org/w/index.php?title=ലിസ്_ട്രസ്&oldid=3773896" എന്ന താളിൽനിന്ന് ശേഖരിച്ചത്