ലിയോനാർഡോ ഡികാപ്രിയോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലിയോനാർഡോ ഡികാപ്രിയോ
Leonardo DiCaprio by David Shankbone.jpg
ലിയോനാർഡോ ഡികാപ്രിയോ, April 2007
ജനനം ലിയോനാർഡോ വിൽ‌ഹെം ഡികാപ്രിയോ
സജീവം 1988 — present
പുരസ്കാര(ങ്ങൾ) NBR Award for Best Supporting Actor
1993 What's Eating Gilbert Grape
Silver Bear for Best Actor
1996 Romeo & Juliet
NBR Award for Best Cast
2006 The Departed
വെബ്സൈറ്റ് http://www.leonardodicaprio.com/

ലിയോനാർഡോ വിൽഹെം ഡികാപ്രിയോ (ജനനം: നവംബർ 11, 1974) പ്രശസ്തനായ അമേരിക്കൻ ചലച്ചിത്ര നടനാണ്‌. ടൈറ്റാനിക് എന്ന ചിത്രത്തിലെ ജാക്ക് ഡോസൺ എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ച് ജനപ്രീതിയാർജ്ജിച്ച ഇദ്ദേഹം, റോമിയോ ആൻഡ് ജൂലിയറ്റ്, ക്യാച്ച് മി ഇഫ് യു കാൻ, ബ്ലഡ് ഡയമണ്ട് തുടങ്ങിയ ചിത്രങ്ങളിലും ജനശ്രദ്ധ നേടിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ദ എവിയേറ്റർ, ദ ഡിപാർട്ടഡ്, മാർട്ടിൻ സ്കോർസെസെയുടെ പുതിയ ചിത്രമായ ഗാങ്ങ്സ് ഓഫ് ന്യൂയോർക്ക് എന്നിവ സമീപകാല സം‌രംഭങ്ങളിൽ പെടുന്നു.

1974-ൽ ഇർമെലിൻ-ജോർജ്ജ് ഡികാപ്രിയോ ദമ്പതികളുടെ മകനായി കാലിഫോർണിയയിലെ ലോസ് ആഞ്ചലസിൽ ജനിച്ചു. ലിയൊനാർഡോയുടെ മാതാവ് ജർമ്മൻ കാരിയും, പിതാവ് ജർമ്മൻ-ഇറ്റാലിയൻ വംശജനുമായിരുന്നു.


"https://ml.wikipedia.org/w/index.php?title=ലിയോനാർഡോ_ഡികാപ്രിയോ&oldid=2058885" എന്ന താളിൽനിന്നു ശേഖരിച്ചത്