Jump to content

ലാ പാരിസിയൻ (റെന്വാർ പെയിന്റിംഗ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
La Parisienne
കലാകാരൻPierre-Auguste Renoir
വർഷം1874
MediumOil on canvas
അളവുകൾ163.5 cm × 108.5 cm (64.4 in × 42.7 in)
സ്ഥാനംNational Museum Wales, Cardiff

1874-ൽ ഫ്രഞ്ച് ചിത്രകാരൻ പിയറി-ആഗസ്റ്റേ റെന്വാർ പൂർത്തിയാക്കിയ ഒരു എണ്ണച്ചായാചിത്രമാണ് ലാ പാരിസിയൻ (പാരീസുകാരി). ഇപ്പോൾ കാർഡിഫിലെ വേൽസ് നാഷണൽ മ്യൂസിയത്തിൽ ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നു.1874-ൽ ആദ്യത്തെ ഇം‌പ്രെഷനിസം ചിത്രങ്ങളുടെ പ്രദർശനത്തിൽ റെന്വാർ അവതരിപ്പിച്ച ഏഴ് ചിത്രങ്ങളിലൊന്നായ ഈ ചിത്രം ദ ബ്ലൂ ലേഡി എന്നറിയപ്പെടുന്നു. ഈ ചിത്രം നാഷണൽ മ്യൂസിയത്തിലെ ആർട്ട് ശേഖരത്തിലെ പ്രധാന ശേഖരങ്ങളിൽ ഒന്നാണ്.

1874-ൽ പൂർത്തിയാക്കിയ ഒരു എണ്ണച്ചായാചിത്രമാണ് ലാ പാരിസിയൻ. കടുത്ത നീലനിറത്തിലുള്ള നീണ്ട വസ്ത്രമണിഞ്ഞ ഒരു യുവതിയെ ഈ ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നു. കൈയുറ ധരിക്കുന്ന പ്രവൃത്തിയിലേർപ്പെട്ടിരിക്കുന്ന നിൽക്കുന്ന യുവതി മുഖം കാഴ്ചക്കാരൻറെ നേർക്ക് തിരിഞ്ഞു നോക്കികൊണ്ട് നിൽക്കുന്നു. ആദ്യം ചിത്രത്തിന്റെ പശ്ചാത്തലത്തിൽ മുകളിൽ ഇടതുവശത്ത് വാതിലും വലത് വശത്ത് ഒരു കർട്ടനും ഉണ്ടായിരുന്നു. എന്നാൽ റെനോയിറിൻറെ ആദ്യ ചിത്രപ്രദർശത്തിനുശേഷം ഇവ പിന്നീട് മാറ്റപ്പെട്ടു[1]

ചിത്രകാരനെക്കുറിച്ച്

[തിരുത്തുക]

ഇംപ്രഷനിസ്റ്റ് ശൈലി വികസിപ്പിക്കുന്നതിൽ മുൻനിരയിൽ നിന്നിരുന്ന ഒരു ഫ്രഞ്ച് കലാകാരനായിരുന്നു പിയറി-അഗസ്റ്റെ റെനോയിർ. സൗന്ദര്യത്തിന്റെയും പ്രത്യേകിച്ച് സ്‌ത്രീത്വത്തിന്റെ വിഷയാസക്തി പകരുന്ന ചിത്രങ്ങൾ എന്ന നിലയിൽ, "റൂബൻസ് മുതൽ വാട്ടീയോ വരെയുള്ളവരുടെ പാരമ്പര്യത്തിന്റെ അന്തിമ പ്രതിനിധിയായിരുന്നു റെനോയർ.[2]

റെനോയിറിന്റെ ചിത്രങ്ങൾ അവയുടെ ഊർജ്ജസ്വലമായ പ്രകാശവും പൂരിത നിറവും കൊണ്ട് ശ്രദ്ധേയമാണ്. മിക്കപ്പോഴും അഗാധവും പക്ഷപാതമില്ലാത്ത രചനകളിലൂടെ ആളുകളെ കേന്ദ്രീകരിക്കുന്നു. സ്ത്രീ നഗ്നതയായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിഷയം. സ്വഭാവ ഇംപ്രഷനിസ്റ്റ് ശൈലിയിൽ, റിനോയർ ഒരു രംഗത്തിന്റെ വിശദാംശങ്ങൾ സ്വതന്ത്രമായി ബ്രഷ് ചെയ്ത വർണ്ണ സ്പർശനങ്ങളിലൂടെ നിർദ്ദേശിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ രൂപങ്ങൾ അവയുടെ ചുറ്റുപാടുകളുമായി പരസ്പരം മൃദുവായി സംയോജിക്കുകയും ചെയ്തിരുന്നു.

അവലംബം

[തിരുത്തുക]
  1. Sumner (2005), p. 120.
  2. Read, Herbert: The Meaning of Art, page 127. Faber, 1931.

ബിബ്ലിയോഗ്രാഫി

[തിരുത്തുക]
  • Sumner, Ann (2005). Colour and Light: Fifty Impressionist and Post-Impressionist Works at the National Museum of Wales. Cardiff: National Museum of Wales. ISBN 0-7200-0551-5.