ദി സ്വിംഗ് (പിയറി-അഗസ്റ്റെ റിനോയിർ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
La balançoire
English: The Swing
Swing-Renoir.jpeg
ArtistPierre-Auguste Renoir
Year1876
MediumOil on canvas
Dimensions92 cm × 73 cm (36.2 in × 28.7 in)
LocationMusée d’Orsay, Paris

1876-ൽ ഫ്രഞ്ച് കലാകാരനും ഇംപ്രഷനിസ്റ്റ് ശൈലിയുടെ ഒരു പ്രമുഖ വക്താവുമായിരുന്ന പിയറി-അഗസ്റ്റെ റിനോയിർ ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് ദി സ്വിംഗ്. പെയിന്റിംഗ് 92 x 73 സെന്റിമീറ്റർ വലിപ്പമുള്ള ഈ ചിത്രം മ്യൂസി ഡി ഓർസെയിലാണ് സംരക്ഷിച്ചിരിക്കുന്നത്. മ്യൂസി ഡി മോണ്ട്മാർട്രെ ഗാർഡൻസിൽ താമസിക്കുമ്പോഴാണ് ഈ ചിത്രം പൂർത്തിയാക്കിയത്. മൗലിൻ ഡി ലാ ഗാലറ്റിനോട് കൂടുതൽ അടുക്കാൻ വേണ്ടി അദ്ദേഹം ഗാർഡൻസിൽ ഒരു കുടിൽ വാടകയ്ക്ക് എടുത്തിരുന്നു. അവിടെ ബാൽ ഡു മൗലിൻ ഡി ലാ ഗാലറ്റ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിൽ ഏർപ്പെട്ടിരുന്നു.

വിവരണം[തിരുത്തുക]

റിനോയിറിന്റെ ആളുകൾ പൂക്കളുടെ വനമേഖലയിൽ നിൽക്കുന്നതായി തോന്നുന്നു. ഊഞ്ഞാലിലുള്ള പെൺകുട്ടിയുടെ പ്രായം പതിനഞ്ച് ആകാം. അവളുടെ തലയിലെ തൊപ്പിയും പിങ്ക് വസ്ത്രവും പെയിന്റിംഗിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു.[1] ഇളം നിറത്തിന്റെ തുണ്ടുകൾ പ്രത്യേകിച്ച് വസ്ത്രത്തിലും നിലത്തും മങ്ങിയ പ്രകാശം നൽകുന്നു. 1877-ലെ ഇംപ്രഷനിസ്റ്റ് എക്സിബിഷനിൽ പെയിന്റിംഗ് പ്രദർശിപ്പിച്ചപ്പോൾ ഇത് വിമർശകരെ അലോസരപ്പെടുത്തി.[2]

റെനോയിറിന് പ്രിയപ്പെട്ട ജീൻ സമരിയായിരുന്നു മാതൃക. അദ്ദേഹത്തിന്റെ പല ചിത്രങ്ങളിലും ചിത്രീകരിച്ചിരിക്കുന്നു. ചിത്രത്തിലെ രണ്ടുപേർ റെനോയിറിന്റെ സഹോദരൻ എഡ്മണ്ടും ചിത്രകാരനായ നോർബെർട്ട് ഗൊനെറ്റും ആണ്. (ബാലിലും ചിത്രീകരിച്ചിരിക്കുന്നു).[3][4]

ചിത്രകാരനെക്കുറിച്ച്[തിരുത്തുക]

ഇംപ്രഷനിസ്റ്റ് ശൈലി വികസിപ്പിക്കുന്നതിൽ മുൻനിരയിൽ നിന്നിരുന്ന ഒരു ഫ്രഞ്ച് കലാകാരനായിരുന്നു പിയറി-അഗസ്റ്റെ റെനോയിർ. സൗന്ദര്യത്തിന്റെയും പ്രത്യേകിച്ച് സ്‌ത്രീത്വത്തിന്റെ വിഷയാസക്തി പകരുന്ന ചിത്രങ്ങൾ എന്ന നിലയിൽ, "റൂബൻസ് മുതൽ വാട്ടീയോ വരെയുള്ളവരുടെ പാരമ്പര്യത്തിന്റെ അന്തിമ പ്രതിനിധിയായിരുന്നു റെനോയർ.[5]

Pierre Auguste Renoir, uncropped image.jpg

റെനോയിറിന്റെ ചിത്രങ്ങൾ അവയുടെ ഊർജ്ജസ്വലമായ പ്രകാശവും പൂരിത നിറവും കൊണ്ട് ശ്രദ്ധേയമാണ്. മിക്കപ്പോഴും അഗാധവും പക്ഷപാതമില്ലാത്ത രചനകളിലൂടെ ആളുകളെ കേന്ദ്രീകരിക്കുന്നു. സ്ത്രീ നഗ്നതയായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിഷയം. സ്വഭാവ ഇംപ്രഷനിസ്റ്റ് ശൈലിയിൽ, റിനോയർ ഒരു രംഗത്തിന്റെ വിശദാംശങ്ങൾ സ്വതന്ത്രമായി ബ്രഷ് ചെയ്ത വർണ്ണ സ്പർശനങ്ങളിലൂടെ നിർദ്ദേശിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ രൂപങ്ങൾ അവയുടെ ചുറ്റുപാടുകളുമായി പരസ്പരം മൃദുവായി സംയോജിക്കുകയും ചെയ്തിരുന്നു.

അവലംബം[തിരുത്തുക]

  1. Pierre-Auguste Renoir: La Promenade By John House, Auguste Renoir, ISBN 0-8923-6365-7
  2. Impressionism By Nathalia Brodskaļa, ISBN 1-8448-4743-8
  3. Sotheby's sale catalogue Au Moulin de la Galette, New York, 17 May 1990.
  4. "La balançoire". Musée d'Orsay.
  5. Read, Herbert: The Meaning of Art, page 127. Faber, 1931.