നേച്ചർ മോർട്ടേ: ഫ്ലൂയേർസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nature morte: fleurs എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പിയറി-ഓഗസ്റ്റെ റെനോയർ വരച്ച എണ്ണച്ചായ ചിത്രമാണ് സ്റ്റിൽ ലൈഫ്: ഫ്ലവേഴ്സ് (നേച്ചർ മോർട്ടേ: ഫ്ലൂയേർസ്). ന്യൂയോർക്കിലെ ഗഗ്ഗൻഹൈം മ്യൂസിയത്തിലെ താൻഹൌസർ ശേഖരത്തിൽ ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നു.

ഈ 1885 ലെ ഈ പെയിന്റിംഗ് സ്റ്റിൽ ലൈഫ്: ഫ്ളവേഴ്സ് ആന്റ് പ്രിക്ക്ലി പീയേഴ്സ് എന്ന ചിത്രത്തിനോട് സാമ്യമുള്ളതാണ്. ഇത് ഈ ചിത്രത്തിനേക്കാൾ ഒരു വർഷം മുമ്പ് വരച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാൽ ഈ സാഹചര്യത്തിൽ റെനോയർ പഴങ്ങളും മേശ വിരിപ്പുകളും ഉൾപ്പെടുത്തിയിരുന്നില്ല. മാത്രമല്ല നിറം ഉപയോഗിക്കുന്നതിൽ കൂടുതൽ സംയമനം പാലിക്കുകയും ചെയ്തു.[1]

അവലംബങ്ങൾ[തിരുത്തുക]

  1. Barnett, Vivian Edicott; Krens, Thomas. Guggenheim Museum Thannhauser Collection. New York: The Solomon R. Guggenheim Foundation. ISBN 0-89207-074-9.