റ്റു സിസ്റ്റേഴ്സ് (ഓൺ ദ ടെറേസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Two Sisters (On the Terrace)
French: Les Deux Sœurs (Sur la terrasse)
Renoir, Pierre-Auguste - The Two Sisters, On the Terrace.jpg
Two Sisters (On the Terrace) (1881)
കലാകാ(രൻ/രി)Pierre-Auguste Renoir
വർഷം1881 (1881)
അളവുകൾ100.5 cm × 81 cm (39.6 in × 31.9 in)
സ്ഥലംArt Institute of Chicago

ഫ്രഞ്ച് കലാകാരനായ പിയറി-അഗസ്റ്റെ റെനോയ്ർ 1881-ൽ ചിത്രീകരിച്ച ഓയിൽ-ഓൺ-കാൻവാസ് പെയിന്റിംഗ് ആണ് റ്റു സിസ്റ്റേഴ്സ് (ഓൺ ദ ടെറേസ്) .ചിത്രത്തിൻറെ അളവുകൾ × 81 സെ.മീ 100,5 സെ.മീ ആകുന്നു.[1] റെനോയ്ർ ഈ പെയിന്റിംഗിന് റ്റു സിസ്റ്റേഴ്സ് (French: Les Deux Sœurs) എന്ന ശീർഷകം നൽകി. അതിന്റെ ആദ്യ ഉടമസ്ഥൻ പോൾ ഡ്യൂറാണ്ട്-റൂയിൽ നിന്നാണ് ഓൺ ദ ടെറേസ് (French: Sur la terrasse) എന്ന ശീർഷകം നല്കിയിരിക്കുന്നത്.[2]

പാരിസിലെ പടിഞ്ഞാറൻ പ്രവിശ്യയായ ചാറ്റിലുള്ള സെയ്നിലെ ഒരു ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഒരു റെസ്റ്റോറന്റ് ആയ മൈസോൺ ഫോർനൈസിൻറെ ടെറേസിലിരുന്ന് ഓൺ ദ ടെറേസ് എന്ന ചിത്രത്തിൻറെ ചിത്രീകരണം റെനോയ്ർ നിർവ്വഹിച്ചു. ഈ ചിത്രത്തിൽ ഒരു യുവതിയും അവളുടെ ഇളയ സഹോദരിയും ഒരു ചെറിയ കൊട്ടയിൽ കമ്പിളിനൂൽക്കട്ടയുമായി പുറവാതിലിൽ ഇരിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. ടെറസിലെ ഇരുമ്പഴിയിൽ വള്ളികളും പച്ചിലപ്പടർപ്പും അതിനു പിന്നിൽ നദീതീര കാഴ്ചകളും ചിത്രത്തിൽ കാണാം.

അവലംബം[തിരുത്തുക]

  1. "Pierre-Auguste Renoir — Two Sisters (On the Terrace), 1881". The Art Institute of Chicago. Retrieved 2013-04-30.
  2. "Exhibition archive — Auguste Renoir "The Two Sisters (On the Terrace)", from the collection of the Art Institute of Chicago, 3 July 2001 – 16 September 2001". The State Hermitage Museum. Retrieved 2014-11-09.

പുറം കണ്ണികൾ[തിരുത്തുക]