ലാബ്രഡോർ റിട്രീവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലാബ്രഡോർ റിട്രീവർ
Yellow labrador retr.JPG
ലാബ്രഡോർ റിട്രീവർ
ഉരുത്തിരിഞ്ഞ രാജ്യം
Originated NewFoundland;
developed as a breed in the UK
വിളിപ്പേരുകൾ
ലാബ്
ലാബ്രഡോർ
വർഗ്ഗീകരണം
എഫ്.സി.ഐ:Group 8 Section 1 #122Stds
എ.കെ.സി:SportingStds
എ.എൻ.കെ.സി:Group 3 (Gun dogs)Stds
സി.കെ.സി:Group 1 — Sporting DogsStds
കെ.സി (യു.കെ):Gun dogStds
എൻ.സെഡ്.കെ.സി:Gun dogStds
യു.കെ.സി:Gun DogStds

റിട്രീവർ ഇനങ്ങളിൽ പെടുന്ന ഒരു വേട്ടനായയാണ് ലാബ്രഡോർ റിട്രീവർ. (ഇവയ്ക്ക് ലാബ്രഡോർ, എന്നും ലാബ് എന്നും വിളിപ്പേരുണ്ട് ‍) റിട്രീവർ എന്നാൽ 'കണ്ടെത്തുന്ന' എന്ന അർത്ഥം ഈ നായകൾ അന്വർത്ഥമാക്കുന്നു. കാനഡയിൽ നിന്നുള്ള നായയാണ് ഈ ഇനം. ഏറ്റവും കൂടുതാലായി വളർത്തുന്ന നായ എന്ന ഖ്യാതിയും ഈ നായകൾക്കുണ്ട്. (കാനഡയിലും അമേരിക്കയിലും രജിസ്റ്റർ ചെയ്തിരിക്കുന്ന കണക്കു പ്രകാരം [1]) യു. കെ യിലും ഈ ഇനം തന്നെയാണ് മുന്നിൽ [2] . സഹായിക്കുന്നതിനു വേണ്ടി പരിശീലിപ്പിച്ചെടുക്കുന്ന നായകൾ എന്നും ഈ ഇനത്തിന് വിശേഷണമുണ്ട്. ഈ പ്രത്യേക സവിശേഷതകൾ ഉള്ളതുകൊണ്ട് പോലീസും മറ്റ് ബോബ് സ്ക്വാഡുകളും ഈ നായകളുടെ സേവനം തേടുന്നു. ഈ നായകൾ നീന്തുവാനും കളിക്കുവാനും ഫ്രിസ്ബി പിടിച്ചു കളിക്കുവാനും ഇഷ്ടപ്പെടുന്നു. കുട്ടികളുമായി വളരെ ഇണങ്ങുന്ന ഇനമാണ് ഇത്. ചർമ്മബന്ധിതമായ വിരലുകളോടുകൂടിയ പാദങ്ങൾ ഇവയെ ജലത്തിൽ അനായാസം നീന്താൻ സഹായിക്കുന്നു.

ചരിത്രം[തിരുത്തുക]

ഒരു ലാബ്രഡോർ പട്ടിക്കുട്ടി.

ഈ തലമുറയിലെ ലാബുകളുടെ പൂർവികർ ന്യൂഫൌണ്ട്‌ലാണ്ട് എന്ന ദ്വീപിലാണുണ്ടായത്, ഇപ്പോൾ ഈ സ്ഥലം ന്യൂഫൌണ്ട്‌ലാണ്ട് ലാബ്രഡോർ, കാനഡയിലാണ്. [3]. 16 ആം നൂറ്റാണ്ടിൽ അവസാന പാദത്തിൽ ഉണ്ടായിരുന്ന വംശീയരുടെ നായക്കളായ സെയിന്റ്. ജോൺസ് ജല നായ (St. John's Water Dog) ന്യൂഫൌണ്ട്‌ലാണ്ട് പട്ടികളുടെയും കാലാന്തരത്തിലുണ്ടായ വംശമാണ് ഇത് [3]. 1400 കളിൽ ഉണ്ടായിരുന്ന പോർച്ചുഗീസുകാരുടെ പട്ടികളായ സെയിന്റ്. ഹൂബെർട്ട്സ് ഹുണ്ട് (St. Hubert's hound) മായുള്ള സങ്കരജാതിയാണ് ഈ സെയിന്റ്. ജോൺസ് ജല നായ ഇവ ന്യൂഫൌണ്ട്‌ലാണ്ട് പട്ടികളുമായുള്ള കൂടിച്ചേരലിന്റെ ഭലമായി ഉണ്ടായവയാണ് പുതിയ തലമുറക്കർ [3].

പുരാതന ലിഖിതങ്ങൾ[തിരുത്തുക]

ദേശപര്യവേഷകനായിരുന്ന കോർമാക്ക് (W.E. Cormack) കാൽനടയായി ന്യൂഫൌണ്ട്‌ലാണ്ട് - ൽ ചെല്ലുകയും അദ്ദേഹത്തിന്റെ ലിഖിതത്തിൽ ഇങ്ങനെ എഴുതുകയും ചെയ്തു.

സ്തുത്യർഹമായി നായകളെ കണ്ടെത്തുന്നതിനായി (കൊണ്ടുവരുന്നതിന്) പരിശീലിക്കുകയും, വീണ്ടും ഉപയോഗപരമായി...... മ്യദുലമായതും രോമാവ്യതമായതും ആയ ഈ നായകൾ തണുത്തകാലാവസ്ഥയ്ക്ക് അനുയോജ്യരുമാണ്. ("The dogs are admirably trained as retrievers in fowling, and are otherwise useful.....The smooth or short haired dog is preferred because in frosty weather the long haired kind become encumbered with ice on coming out of the water.") [4]

.

വിവരണം[തിരുത്തുക]

ഇവ പൊതുവെ വലിപ്പമുള്ളവയും, ആൺ പട്ടികൾ 29 മുതൽ 41 കിലോ വരെയും പെൺപട്ടികൾ 25 മുതൽ 32 കിലോ തൂക്കത്തിൽ കണ്ടുവരുന്നു. 12 മുതൽ 16 വർഷം ജീവകാലമുള്ള നായകളാണിവ.

ചർമം[തിരുത്തുക]

ചെറുതും ഘനമുള്ളതും ഇടതൂർന്നതുമായ രോമങ്ങളാണ് പക്ഷെ ഇവ ചുരുണ്ടാതായിരിക്കുകയില്ല. ഇവയുടെ ചർമം ഉണങ്ങിയതും എണ്ണ മയമുള്ളതുമാണ്. അതിനാൽ ജലത്തിൽ നിന്നും തണുപ്പിൽ നിന്നും രക്ഷനേടുന്നു. ഇവ പൊതുവെ കറുപ്പ്, മഞ്ഞ ( ഐവറി മുതൽ കുറുക്കന്റെ ചുവപ്പ് നിറം വരെ), ചോക്ലേറ്റ് എന്നീ നിറങ്ങളിൽ കാണുന്നു.

ശരീരം[തിരുത്തുക]

തല വലിപ്പമുള്ളതും, ബലമേറിയ പേശികളോടുകൂടിയ താടിയും ഉറച്ച വടിവൊത്ത ശരീരവും ഇവയ്ക്കുണ്ട്. വാലുകളും തലയുമാണ് മറ്റിനങ്ങളിൽ നിന്ന് വ്യത്യസ്തരാക്കുന്നത് [5].

ജോലി നായകളായി[തിരുത്തുക]

വളരെ ബുദ്ധിയുള്ള നായകളാണിവ. കൂടിയ മനോവൃത്തി ഉള്ള ഇവ നിർദ്ധിഷ്ട ജോലിയിൽ തല്പരരായി ഇരിക്കുന്നു ( അമേരിക്കൻ മനോവൃത്തി പരീക്ഷയിൽ 91.5% മനോവൃത്തി പരീക്ഷണത്തിൽ വിജയിച്ചിട്ടുണ്ട് [6])) .

 • വേട്ടപ്പട്ടികളായി
 • മണം പിടിക്കുന്ന പട്ടികളായി
 • വഴികാട്ടികളായി (60-70 % [7])
 • ബുദ്ധിയുള്ള ഈ ഇനം നായ 2001-ൽ മയങ്ങിക്കിടന്ന എൻഡാൽ (Endal) എന്ന ആളിന്റെ രക്ഷിക്കാനായി, പരിശീലനം ഒന്നും തന്നെ ഇല്ലാതെ കാറിന്റെ അടിയിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെടുക്കുകയും, കമ്പിളികൊണ്ട് പുതപ്പിക്കുകയും സഹായത്തിനായി കുരക്കുകയും, പിന്നെ അടുത്തുള്ള ഹോട്ടലിലേക്ക് സഹായത്തിനായി ഓടുകയും ചെയ്തു [8] .

അവലംബം[തിരുത്തുക]

 1. http://www.akc.org/reg/dogreg_stats.cfm AKC നായ രെജിസ്ടേഷൻ കണക്കുകൾ
 2. http://www.thekennelclub.org.uk/item/887 ദി കെന്നൽ ക്ലബിൽ രെജിസ്ടർ ചെയ്ത, 2006 ലെ മുന്തിയ 20 ജാതികൾ
 3. 3.0 3.1 3.2 ബർമോർ, ലൂറ. "(ഹിസ്റ്ററി ഓഫ് ലാബ്)History of the Lab". Retrieved 2007-09-12. 
 4. "ലാബ്രഡോർ റിട്രീവർ ചരിത്രം(Labrador Retriever History)". grandane.com Guide to Nova Scotia Kennels. 2007. Retrieved 2007-12-09. 
 5. "ലാബ്രഡോർ റിട്രീവർ ബ്രീഡ് സ്റ്റാൻഡേർഡ് (Labrador Retriever Breed Standard)". അമേരിക്കൻ കെന്നൽ ക്ലേബ്ബ്. 1994-03-31. Retrieved 2007-09-13.  Check date values in: |date= (help)
 6. "ATTS Breed Statistics as of December 2006". American Temperament Test Society, Inc. Retrieved 2007-09-13. 
 7. Moore, Cindy Tittle. "Service Dogs". Retrieved 2007-09-13. 
 8. Blystone, Richard. "Assistance dogs are trained as partners for the disabled". CNN.com. Retrieved 2007-09-13.  Unknown parameter |coauthors= ignored (|author= suggested) (help)
"https://ml.wikipedia.org/w/index.php?title=ലാബ്രഡോർ_റിട്രീവർ&oldid=2512417" എന്ന താളിൽനിന്നു ശേഖരിച്ചത്