ഗോൾഡൻ റിട്രീവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗോൾഡൻ റിട്രീവർ
Golden Retriever-2003-03-12.jpg
ഒരു ഗോൾഡൻ റിട്രീവർ നായ
ഉരുത്തിരിഞ്ഞ രാജ്യം
സ്കോട്ട്‌ലൻഡ്
വിളിപ്പേരുകൾ
ഗോൾഡി
യെല്ലോ റിട്രീവർ
ഗോൾഡൻ
വർഗ്ഗീകരണം
എഫ്.സി.ഐ: Group 8 Section 1 #111 Stds
എ.കെ.സി: കായികവിനോദങൾക്കുപയോഗിക്കുന്ന നായകൾ(Sporting) Stds
എ.എൻ.കെ.സി: Group 3 വേട്ടനായകൾ(Gundogs) Stds
സി.കെ.സി: Group 1 - കായികവിനോദങൾക്കുപയോഗിക്കുന്ന നായകൾ(Sporting Dogs) Stds
കെ.സി (യു.കെ): വേട്ടനായ(Gundog) Stds
എൻ.സെഡ്.കെ.സി: വേട്ടനായ(Gundog) Stds
യു.കെ.സി: വേട്ടനായ(Gun Dog) Stds

വേട്ടയ്ക്കായി വികസിപ്പിച്ചെടുത്ത ഒരു നായ ജനുസ്സാണ് ഗോൾഡൻ റിട്രീവർ. ഈ ജനുസ്സിന്റെ തനതായ സൗഹൃദമനോഭാവവും പരിശീലിപ്പിക്കാനുള്ള എളുപ്പവും കുടും‌ബാംഗങ്ങളോടുള്ള കരുതലും മൂലം ഇന്ന് ലോകത്ത് ഏറ്റവുമധികം വളർത്തപ്പെടുന്ന ഒരു ഓമനമൃഗമാണ് ഗോൾഡൻ റിട്രീവർ[അവലംബം ആവശ്യമാണ്]. നല്ല നീന്തൽക്കാരായ ഈ ജനുസ്സ് ജലകേളികൾ വളരെ ഇഷ്ടപ്പെടുന്നു.

ചരിത്രം[തിരുത്തുക]

ഗോൾഡൻ റിട്രീവർ ജനുസ്സ് ഉരുത്തിരിഞ്ഞത് സ്കോട്ട്ലണ്ടിലാണ്.എ.ഡി 1800ൽ വംശനാശം സംഭവിച്ച ട്വീഡ് വാട്ടർ സ്പാനിയൽ, ഐറിഷ് സെറ്റർ, ബ്ലഡ് ഹൗണ്ട്, വംശനാശം സംഭവിച്ച സെന്റ് ജോൺസ് വാട്ടർ ഡോഗ് എന്നീ ജനുസ്സുകളിൽ നിന്നാണ് ഗോൾഡൻ റിട്രീവർ ജനുസ്സ് ഉരുത്തിരിഞ്ഞത്.[1]

1904ൽ കെന്നൽ ക്ലബ്ബ് ഒഫ് ഇംഗ്ലണ്ട് ആണ് ആദ്യമായി ഗോൾഡൻ റിട്രീവർ നായകളെ രജിസ്റ്റർ ചെയ്തത്, ഫ്ലാറ്റ് കോട്ട് ഗോൾഡൻ എന്നായിരുന്നു അന്ന് ജനുസ്സിന്റെ പേര്.1908 ൽ ആദ്യമായി ഇവ ശ്വാനപ്രദർശനത്തിൽ ഉൾപ്പെട്ടു.1920ലാണ് ഔദ്യോഗികമായി ഗോൾഡൻ റിട്രീവർ എന്ന പേർ ജനുസ്സിന് നൽകിയത്.[2]

ശരീരപ്രകൃതി[തിരുത്തുക]

നിറത്തിൽ ഈ ജനുസ്സ് വളരെയധികം വൈവിധ്യം കാണിക്കുന്നു

ശക്തിയുള്ളതും വളരെ ഊർജ്ജസ്വലനായതുമായ നായയാണ് ഗോൾഡൻ റിട്രീവർ.ആൺ നായക്ക് ചുമൽ വരെ 22 മുതൽ 24 ഇഞ്ച് വരെയും പെൺനായക്ക് 20 മുതൽ 22 ഇഞ്ച് വരെയും ഉയരമുണ്ടാവും. നടത്തം വഴക്കമുള്ളതും ആയാസരഹിതവുമായിരിക്കും. ശ്വാനപ്രദർശനങളിൽ കൈകാര്യം ചെയ്യുന്നതിനെ എതിർക്കൽ, നാണംകുണുങ്ങിയുള്ള പെരുമാറ്റം, അക്രമവാസന എന്നിവ ഗോൾഡൻ റിട്രീവർ ജനുസ്സ് നായകളിൽ കടുത്ത കുറവുകളായി കണക്കാക്കുന്നു.[3]

രോമക്കുപ്പായവും നിറവും[തിരുത്തുക]

രോമക്കുപ്പയം ഇടതിങ്ങിയതും ജലപ്രതിരോധശേഷി ഉള്ളതുമാണ്. രോമങ്ങൾ നേരെയുള്ളതോ ചെറുതായി ചുരുണ്ടതോ ആയിരിക്കും.വയറിന്റെ ഭാഗത്തെ രോമങ്ങൾ പറ്റിച്ചേർന്നു കിടക്കുന്നവയായിരിക്കും.ഇളം മഞ്ഞ മുതൽ ചോക്ലേറ്റ് നിറം വരെ ഇവയിൽ കാണപ്പെടുന്നു. ശ്വാനപ്രദർശനങ്ങളിൽ അധികം കടുത്തതോ നേർത്തതോ ആയ നിറങ്ങൾ അംഗീകൃതമല്ല. കുട്ടികളായിരിക്കുമ്പോൾ ഇവയുടെ നിറം ഇളം മഞ്ഞയായിരിക്കും.

പെരുമാറ്റവും ഉപയോഗവും[തിരുത്തുക]

കുട്ടികളായിരിക്കുമ്പോൾ നിയന്ത്രണം വളരെ ബുദ്ധിമുട്ടാണ്, ഇവ കാണുന്ന സാധനങളിലെല്ലാം കടിക്കുകയും ആവശ്യമില്ലാത്ത വസ്തുക്കളൊക്കെ കൂട്ടിൽ ശേഖരിച്ചു വക്കുകയും ഒക്കെ ചെയ്യും. വളരുന്നതോടുകൂടി ഇത്തരം വികൃതികൾ ഒക്കെ തനിയെ നിലക്കുകയും ഒരു വേട്ടനായയുടെ അത്യാവശ്യ കഴിവായ ക്ഷമ ശീലിക്കുകയും ചെയ്യും.ഊർജ്ജസ്വലതയും സൗഹൃദമനോഭാവവും വളർന്നാലും ഇവ കൈമോശം വരാതെ സൂക്ഷിക്കുന്നു.

അവലംബം[തിരുത്തുക]

  1. Versatile Golden Retriever
  2. ഗോ‌ൾഡൻ റിട്രീവർ - ചരിത്രം
  3. അമേരിക്കൻ കെന്നൽ ക്ലബ്ബ് - ഗോൾഡൻ റിട്രീവർ താൾ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഗോൾഡൻ_റിട്രീവർ&oldid=1821096" എന്ന താളിൽനിന്നു ശേഖരിച്ചത്