റോയൽ എക്സിബിഷൻ ബിൾഡിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റോയൽ എക്സിബിഷൻ ബിൾഡിംഗ്
Royal exhibition building tulips straight.jpg
The Royal Exhibition Building, showing the fountain on the southern or Carlton Gardens side of the building
പ്രധാന വിവരങ്ങൾ
സ്ഥാനം 9 നിക്കോൾസൺ സ്ട്രീറ്റ്, മെൽബൺ, ഓസ്ട്രേലിയ
നിർദ്ദേശാങ്കം 37°48′17″S 144°58′16″E / 37.804728°S 144.971225°E / -37.804728; 144.971225Coordinates: 37°48′17″S 144°58′16″E / 37.804728°S 144.971225°E / -37.804728; 144.971225
നിർമ്മാണാരംഭം 1879 (1879)
Completed 1880 (1880)
Design and construction
ശില്പി Joseph Reed
ഔദ്യോഗിക നാമം: Royal Exhibition Building and Carlton Gardens
തരം: സാംസ്കാരികം
മാനദണ്ഡം: ii
നാമനിർദ്ദേശം: 2004 (28th session)
നിർദ്ദേശം. 1131
State Party:  ഓസ്ട്രേലിയ
Region: ഏഷ്യാ-പസഫിൿ

ഓസ്ട്രേലിയയിലെ മെൽബണിൽ സ്ഥിതിചെയ്യുന്ന ഒരു ലോകപൈതൃകകേന്ദ്രമായ മന്ദിരമാണ് റോയൽ എക്സിബിഷൻ ബിൾഡിംഗ്(ഇംഗ്ലീഷ്: Royal Exhibition Building ). 1880-ലാണ് ഈ കെട്ടിടത്തിന്റെ പണി പൂർത്തിയായത്. 1880–81ലെ മെൽബൺ ഇന്റർനാഷണൽ എക്സിബിഷനുള്ള വേദിയായാണ് ഈ കെട്ടിടം പണിതീർത്തത്. തുടർന്ന് 1901ൽ ഓസ്ടേലിയൻ പാർലമെന്റിന്റെ ആദ്യ സമ്മേളനവും ഇവിടെവെച്ചാണ് ചേർന്നത്. 20-ആം നൂറ്റാണ്ടിൽ പലപ്പോഴായി ഈ കെട്ടിടത്തിന്റെ ചില ഭാഗങ്ങൾക്ക് കേടുപാടുകളും അഗ്നിബാധയും ഏറ്റിരുന്നു, എങ്കിലും കെട്ടിടത്തിന്റെ പ്രധാനഭാഗമായ ഗ്രേറ്റ് ഹാൾ(Great Hall) ഇതെല്ലാം അതിജീവിച്ച് ഇന്നും തലയെടുപ്പോടുകൂടി നിലനിൽക്കുന്നു.

1990കളിൽ പുനഃരുദ്ധാരണത്തിന്റെ പാതയിലായിരുന്നു റോയൽ എക്സിബിഷൻ മന്ദിരം. പിന്നീട് 2004-ൽ ഓസ്ട്രേലിയയിൽനിന്നും യുനെസ്കോയുടെ ലോകപൈതൃകപദവി നേടിയ ആദ്യത്തെ കെട്ടിടമായി ഈ നിർമ്മിതി. 19-ആം നൂറ്റാണ്ടിൽ നിർമിച്ച എക്സിബിഷൺ കെട്ടിടങ്ങളിൽ കാലത്തെ അതിജീവിച്ചും കേടുപാടുകൾ കൂടാതെ ഇന്നും നിലനിൽക്കുന്ന ഒരു അപൂർവ്വ മന്ദിരമാണ് റോയൽ എക്സിബിഷൻ ബിൾഡിംഗ്. ഇതിനോട് ചേർന്നുതന്നെയാണ് മെൽബൺ മ്യൂസിയവും സ്ഥിതിചെയ്യുന്നത്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റോയൽ_എക്സിബിഷൻ_ബിൾഡിംഗ്&oldid=2227975" എന്ന താളിൽനിന്നു ശേഖരിച്ചത്