ഉള്ളടക്കത്തിലേക്ക് പോവുക

റെബേക്ക ഷുഗർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റെബേക്ക ഷുഗർ
2014-ൽ ഷുഗർ, കോമിക് കോൺ, ന്യൂയോർക്ക്
ജനനം (1987-07-09) ജൂലൈ 9, 1987 (age 39) വയസ്സ്)
അൽമ മേറ്റർസ്കൂൾ ഓഫ് വിഷ്വൽ ആർട്ട്സ്
തൊഴിൽ(s)ആനിമേഷൻ, കോമിക്സ്, ഗാന രചയിതാവ്
സജീവ കാലം2009–സജീവം
അറിയപ്പെടുന്നത്

റെബേക്ക ഷുഗർ ( ജനനം, ജൂലൈ 9, 1987) ഒരു അമേരിക്കൻ ആനിമേറ്റർ, സംവിധായിക, തിരക്കഥാകൃത്ത്, നിർമ്മാതാവ്, ഗാനരചയിതാവ് എന്നീ രംഗങ്ങളിൽ പ്രശസ്തയാണ്. സ്വതന്ത്രമായി ഒരു നെറ്റ് വർക്ക് പരമ്പര സൃഷ്ടിക്കുന്ന ആദ്യ വനിതയായ ഷുഗർ കാർട്ടൂൺ നെറ്റ് വർക്ക് പരമ്പരയായ സ്റ്റീവൻ യൂണിവേഴ്സ് സൃഷ്ടിച്ചതിൽ അറിയപ്പെട്ടിരുന്നു.[1]2013 വരെ ഷുഗർ ഒരു എഴുത്തുകാരിയും അഡ്വെൻച്യുർ ടൈം എന്ന അനിമേറ്റഡ് ടെലിവിഷൻ പരമ്പരയിൽ തിരക്കഥാകൃത്തുമായിരുന്നു. രണ്ട് പരമ്പരകളിലും കൂടി അവർക്ക് നാല് പ്രൈം ടൈം എമ്മി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെടുകയുണ്ടായി. [2]

ജീവിതരേഖ

[തിരുത്തുക]

മേരിലാൻറിലെ സിൽവർ സ്പ്രിങ്ങിലെ സ്ലിഗോ പാർക്ക് ഹിൽസിൽ ആണ് ഷുഗർ വളർന്നത്. അവർ തുടർച്ചയായി മേരിലാന്റിൽ സ്ഥിതിചെയ്യുന്ന മോൺട്ഗോമറി ബ്ലെയർ ഹൈസ്കൂളിലും ആൽബർട്ട് ഐൻസ്റ്റീൻ ഹൈസ്കൂളിലും വിഷ്വൽ ആർട്ട്സ് സെന്ററിലും ആയിരുന്നു വിദ്യാഭ്യാസം നടത്തിയിരുന്നത്.[3] (അവിടെ പ്രസിഡൻഷ്യൽ സ്കോളർ കോമ്പറ്റിഷനിൽ [4]ഒരു സെമിഫൈനലിസ്റ്റ് ആയിത്തീരുകയും കൂടാതെ മോൺട്ഗോമറി കൗണ്ടിയിൽ അഭിമാനമായി ഇഡാ എഫ്. ഹൈമവീസ് വിഷ്വൽ ആർട്സ് അവാർഡ് കരസ്ഥമാക്കുകയും ചെയ്തു.[5]) ബ്ലെയറിൽ ആയിരുന്നപ്പോൾ പല കോമിക്കുകളിലും വരച്ചിരുന്നു.( "ദി സ്ട്രിപ്പ്" എന്ന സ്കൂൾ പത്രത്തെ സിൽവർ ചിപ്സ് എന്നു വിളിച്ചു) ന്യൂസ് പേപ്പറിലെ വ്യക്തിഗത എഴുത്ത്, എഡിറ്റിംഗ് മത്സരത്തിൽ കോമിക്കുകൾക്ക് ഒന്നാം സ്ഥാനം നേടിക്കൊടുത്തു. 2005- ൽ "ദി സ്ട്രിപ്പ്." എംപിപിഎസ് പുതിയ ഗ്രേഡിംഗ് പോളിസിയിൽ ഈ കോമിക്ക് ഒരു വെല്ലുവിളി തന്നെയായിരുന്നു [6]പിന്നീട് റെബേക്ക ന്യൂയോർക്കിലെ സ്കൂൾ ഓഫ് വിഷ്വൽ ആർട്സ് സ്കൂളിൽ ചേരുകയും ചെയ്തു.[7]

റെബേക്കയുടെ പിതാവ് റോബിൻറെ കാഴ്ചപ്പാടിൽ റെബേക്ക ഷുഗറും സഹോദരൻ സ്റ്റീവനും "യഹൂദ വികാരങ്ങൾ" ഉൾക്കൊള്ളുന്നവരായി വളർന്നവരാണ്. സ്കൈപ്പ് വഴി ഇരുവരും രക്ഷിതാക്കളോടൊപ്പം ഹാനക്ക മെഴുകുതിരിയുടെ വെളിച്ചം പതിവായി നിരീക്ഷിച്ചിരുന്നു.[8]

സിനിമകൾ

[തിരുത്തുക]
Television and film works
വർഷം സിനിമ കഥാപാത്രം കുറിപ്പുകൾ
2009–2012; 2015 അഡ്വെൻച്യുർ ടൈം കഥാകൃത്ത്, സ്റ്റോറിബോർഡ് കലാകാരൻ, ഗാനരചയിതാവ്, സ്റ്റോറിബോർഡ് റിവിഷനിസ്റ്റ്; ടെലിവിഷൻ പരമ്പര
2012 ഹോട്ടൽ ട്രാൻസിൽവാനിയ സ്റ്റോറിബോർഡ് കലാകാരൻ[9] സിനിമ
2012–സജീവം സ്റ്റീവൻ യൂണിവേഴ്സ് സ്രഷ്ടാവ്, ഡെവലപ്പർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ, കഥാകൃത്ത് എഴുത്തുകാരൻ, സ്റ്റോറിബോർഡ് കലാകാരൻ, ഗാനരചയിതാവ് ടെലിവിഷൻ പരമ്പര
2017 OK K.O.! Let's Be Heroes എഴുത്തുകാരനും അഭിനേതാക്കളും (അവസാന സ്ഥാനപ്പേരുകൾ) ടെലിവിഷൻ പരമ്പര

അവലംബം

[തിരുത്തുക]
  1. ↑ "Rebecca Sugar – 30 Under 30: Hollywood". Forbes. December 17, 2012. Retrieved April 21, 2013.
  2. ↑ "Cartoon Network Announce New Show By Rebecca Sugar". Web Stoopid. 29 January 2013. Retrieved 8 February 2013.
  3. ↑ Cavna, Michael (November 1, 2013). "'Steven Universe' creator Rebecca Sugar is a Cartoon Network trailblazer". The Washington Post.
  4. ↑ "Two Students are Named Presidential Scholars". montgomeryschoolsmd.org. May 10, 2005. Retrieved October 22, 2016.
  5. ↑ French, Esther (January 14, 2013). "Successful Animator Credits Einstein's Visual Arts Center". Patch Media. Retrieved April 25, 2017.
  6. ↑ Goldstein, Jordan; Sekaran, Adith (November 14, 2005). "Silver Chips, Silver Chips Online, Silver Quill win in journalism competitions". Silver Chips Online. Retrieved October 19, 2017.
  7. ↑ Amidi, Amid (October 5, 2012). "Rebecca Sugar Is Cartoon Network's First Solo Woman Show Creator". CartoonBrew. Retrieved June 11, 2014.
  8. ↑ Moskowitz, Dan (May–June 2014). "Rebecca Sugar takes Hollywood by storm with hit cartoon show 'Steven Universe'". Temple Micah. Archived from the original on March 5, 2016. Retrieved March 1, 2016.
  9. ↑ Sugar, Rebecca (November 25, 2012). "I did some storyboards for Hotel Transylvania!". Tumblr. Retrieved May 6, 2013.

പുറം കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=റെബേക്ക_ഷുഗർ&oldid=4100945" എന്ന താളിൽനിന്ന് ശേഖരിച്ചത്