ഹാനക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മനോറ
ജെവിഷ് ഹോളിടായ്‌ പ്രയർ സ്യ്നഗൊഗുഎ എറണാകുളം കേരള ഇന്ത്യ

ജൂതരുടെ എട്ട് ദിവസം നീണ്ടുനിൽക്കുന്ന ഒരു ആഘോഷമാണ് ഹാനക്ക. ബിസി രണ്ടാം നൂറ്റാണ്ടിലെ മക്കബായൻ വിപ്ലവത്തിന്റെ സമയത്ത് യെരുശലേമിലെ വിശുദ്ധ ദേവാലയം പുനപ്രതിഷ്ഠിച്ചതിന്റെ സ്മരണയിലാണ് ഹാനക്ക ആഘോഷിക്കുന്നത്. സമർപ്പിക്കുക അല്ലെങ്കിൽ പ്രതിഷ്ഠിക്കുക എന്നാണ് ഹാനക്ക എന്ന എബ്രായ വാക്കിന്റെ അർത്ഥം. എബ്രായ കലണ്ടറിൽ കിസ്ലെവ് 25 മുതൽ 8 രാത്രിയാണ് ഇത് ആഘോഷിക്കുന്നത്. ഗ്രിഗോറിയൻ കലണ്ടറിൽ ഇത് നവംബർ അവസാനം മുതൽ ഡിസംബർ അവസാനം വരെയുള്ള കാലയളവിൽ വരാം.

ഒമ്പത് ശാഖകളുള്ള മനോറ എന്ന മെഴുകുതിരി കത്തിക്കുന്നത് ഹാനക്കയിലെ ഒരു പ്രധാന ആചാരമാണ്. ഹാനക്കിയ എന്നും ഈ മെഴുകുതിരിക്ക് പേരുണ്ട്. ആഘോഷത്തിലെ എട്ട് രാത്രികളിലും ഓരോ മെഴുകുതിരി കത്തിക്കുന്നു. ഒമ്പതാമത്തെ മെഴുകുതിരി മറ്റുള്ളവ കത്തിക്കാൻ ഉപയോഗിക്കുന്നു. ഡ്രെയ്ഡൽ എന്ന പമ്പരം ഉപയോഗിച്ച് കളിക്കുന്നത് ഹാനക്ക സമയത്തെ കുട്ടികളുടെ പ്രത്യേക വിനോദങ്ങളിലൊന്നാണ് .

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹാനക്ക&oldid=2460162" എന്ന താളിൽനിന്നു ശേഖരിച്ചത്