റെഡ് ലോറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റെഡ് ലോറി
At Taronga Zoo, Sydney, Australia
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Psittaciformes
Family: Psittaculidae
Genus: Eos
Species:
E. bornea
Binomial name
Eos bornea
Synonyms
  • Eos goodfellowi Ogilvie‑Grant, 1907
  • Psittacus borneus Linnaeus, 1758

സിറ്റാക്കുലിഡേകുടുംബത്തിലെ ഒരിനം തത്തയാണ് റെഡ് ലോറി (ഇയോസ് ബോർണിയ). റെയിൻബൊ ലോറികീറ്റിനുശേഷം, ഏറ്റവും കൂടുതൽ കൂട്ടിൽ സൂക്ഷിക്കുന്ന രണ്ടാമത്തെ ലോറിയാണിത്.

വിവരണം[തിരുത്തുക]

Type illustration of Eos bornea

റെഡ് ലോറിക്ക് ഏകദേശം 31 സെന്റിമീറ്റർ (12 ഇഞ്ച്) നീളമുണ്ട്. ഇവയുടെ ഭാരം 30-300 ഗ്രാം ആണ്.[2] ഇവയ്ക്ക് കൂടുതലും ചുവപ്പ് നിറമാണ്. ശരീരത്തിന് മുകളിലെ തൂവലുകൾ എല്ലാം ചുവപ്പാണ്. പുറകിലും ചിറകിലും ചുവപ്പ്, നീല, കറുത്ത അടയാളങ്ങൾ ഉണ്ട്. വാൽ ചുവപ്പ് കലർന്ന തവിട്ടുനിറത്തോടൊപ്പം വാലിനടിഭാഗം മറയ്ക്കപ്പെട്ട രീതിയിൽ നീല നിറവും കാണപ്പെടുന്നു. കൊക്ക് ഓറഞ്ചും കാലുകൾ ചാരനിറവുമാണ്. E. b ബേൺസ്റ്റൈനി ഒഴികെ ഇവയുടെ ഐറിസുകൾ ചുവപ്പാണ്. E. b ബേൺസ്റ്റൈനിയുടെ ഐറിസ് തവിട്ട് നിറമാണ്. താഴത്തെ മാൻഡിബിളിന്റെ അടിയിൽ ചർമ്മാവരണം കാണപ്പെടുന്നില്ല. ആണും പെണ്ണും സമാനമായ ബാഹ്യരൂപമാണ്. ഇളംപ്രായമുള്ളവയ്ക്ക് മങ്ങിയതും തവിട്ട് നിറത്തിലുള്ള ഐറിസുകളും തവിട്ട് നിറമുള്ള കൊക്കും കാണപ്പെടുന്നു.[3]കൊക്ക്‌ മറ്റ് തരത്തിലുള്ള തത്തകളേക്കാൾ ഇടുങ്ങിയതും ശക്തവുമാണ്. അവയുടെ ഗിസാർഡുകൾ പൊതുവെ നേർത്ത ഭിത്തിയോടുകൂടി ദുർബലവുമാണ്. പൂമ്പൊടിയൂം തേനും ഭക്ഷിക്കാൻ സഹായിക്കുന്ന അറ്റത്ത് പാപ്പില്ലുകളുള്ള അവയുടെ ബ്രഷ് നാവുകൾ ലോറിയുടെ മറ്റൊരു സവിശേഷതയാണ്.[4]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Eos bornea". Retrieved 26 November 2013. {{cite journal}}: Cite journal requires |journal= (help); Invalid |ref=harv (help)
  2. "Red Lory". Pretty Bird International Inc. Archived from the original on March 6, 2013. Retrieved December 11, 2012.
  3. Forshaw (2006). plate 9.
  4. Parrots, lories and cocatoos. (2003). In C. Perrins (Ed.), The new encyclopedia of birds (1 rev ed.). Oxford University Press.

Cited texts[തിരുത്തുക]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റെഡ്_ലോറി&oldid=3789846" എന്ന താളിൽനിന്ന് ശേഖരിച്ചത്