Jump to content

രാമകൃഷ്ണ ഹെഗ്‌ഡെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാമകൃഷ്ണ ഹെഗ്ഡെ
10th Chief Minister of Karnataka
ഓഫീസിൽ
10 January 1983 – 10 August 1988
മുൻഗാമിR. Gundu Rao
പിൻഗാമിS. R. Bommai
വ്യക്തിഗത വിവരങ്ങൾ
ജനനം(1926-08-29)29 ഓഗസ്റ്റ് 1926
[Dodmane, (Siddapura) Uttara Kannada, Bombay Presidency, British India
മരണം12 ജനുവരി 2004(2004-01-12) (പ്രായം 77)
Bangalore, India
രാഷ്ട്രീയ കക്ഷിJanata Dal, Lok Shakti
പങ്കാളിShakuntala Hegde

രാമകൃഷ്ണ ഹെഗ്ഡെ (ജീവിതകാലം: 29 ഓഗസ്റ്റ് 1926 - 12 ജനുവരി 2004) 1983 നും 1988 നും ഇടയിൽ മൂന്ന് തവണയായി കർണാടക സംസ്ഥാനത്തിന്റെ പത്താമത്തെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനായിരുന്നു. കർണാടക നിയമസഭയിലേക്ക് 1957, 1962, 1967, 1983, 1985, 1989 എന്നീ വർഷങ്ങളിലും 1978–83, 1996–2002 എന്നിങ്ങനെ രണ്ട് തവണകളിലായി രാജ്യസഭയിലേക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 1998-199 കാലഘട്ടത്തിൽ കേന്ദ്ര സർക്കാരിൽ വാണിജ്യ വ്യവസായ മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.[1]

ആദ്യകാലജീവിതം

[തിരുത്തുക]

ഒരു കന്നഡ ബ്രാഹ്മണ കുടുംബത്തിൽ ഉത്തര കന്നഡ ജില്ലയിലെ സിദ്ധപുരയിൽ ജനിച്ച ഹെഗ്‌ഡെ മഹാബലേശ്വർ ഹെഗ്‌ഡെയുടെയും ശൃംഗേരിക്ക് സമീപമുള്ള സിരിമാനെ ഗ്രാമത്തിൽ നിന്നുള്ള സരസ്വതി അമ്മ ഹെഗ്‌ഡെയുടേയും മകനായിരുന്നു. ഹെഗ്‌ഡെ വാരണാസിയിലെ കാശി വിദ്യാപീഠത്തിൽ പഠനത്തിന്റെ ഒരു ഭാഗം പൂർത്തിയാക്കുകയും പിന്നീട് അലഹബാദ് സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദം നേടുകയും ചെയ്തു.[2] തൊഴിൽപരമായി അഭിഭാഷകനായ അദ്ദേഹം 1942 ലെ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിൽ പങ്കെടുക്കുകയും കോൺഗ്രസ് പാർട്ടിയിലെ ഒരു സജീവ അംഗവുമായിരുന്നു.[3]

അവലംബം

[തിരുത്തുക]
  1. "Rajya Sabha Members Biographical Sketches 1952 – 2003: H" (PDF). pp. 3–4. Retrieved 1 September 2014.
  2. "Hegde, a multifaceted personality". The Hindu. 13 January 2004. Archived from the original on 2004-02-27. Retrieved 2019-10-08.
  3. "Ramakrishna Hegde dead". rediff.com.
"https://ml.wikipedia.org/w/index.php?title=രാമകൃഷ്ണ_ഹെഗ്‌ഡെ&oldid=3642937" എന്ന താളിൽനിന്ന് ശേഖരിച്ചത്