ഡി.വി. സദാനന്ദ ഗൗഡ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡി.വി.സദാനന്ദ ഗൗഡ
Sadananda Gowda.jpg
ലോക്സഭാംഗം
ഓഫീസിൽ
2019, 2014, 2009-2011, 2004
മണ്ഡലം
  • ബാംഗ്ലൂർ നോർത്ത്(2019,2014)
  • ഉടുപ്പി-ചിക്കമംഗളൂർ(2009-2011)
  • മംഗലൂരു(2004)
കേന്ദ്ര, രാസവള-രാസവസ്തു വകുപ്പ് മന്ത്രി
ഓഫീസിൽ
2018-2021
മുൻഗാമിഎച്ച്.അനന്ത്കുമാർ
പിൻഗാമിമൻസൂക് എൽ.മാണ്ഡവ്യ
കർണാടക മുഖ്യമന്ത്രി
ഓഫീസിൽ
2011-2012
മുൻഗാമിബി.എസ്.യദിയൂരപ്പ
പിൻഗാമിജഗദീഷ് ഷെട്ടാർ
കർണാടക ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ്
ഓഫീസിൽ
2006-2010
മുൻഗാമിജഗദീഷ് ഷെട്ടാർ
പിൻഗാമികെ.എസ്.ഈശ്വരപ്പ
വ്യക്തിഗത വിവരങ്ങൾ
ജനനം (1953-03-18) 18 മാർച്ച് 1953  (70 വയസ്സ്)
സുള്ള്യ താലൂക്ക്, ദക്ഷിണ കന്നട ജില്ല, കർണാടക
രാഷ്ട്രീയ കക്ഷി
  • ബി.ജെ.പി (1980-തുടരുന്നു)
  • ഭാരതീയ ജനസംഘ് (1976-1980)
പങ്കാളി(കൾ)ദത്ത
കുട്ടികൾ2
As of ഏപ്രിൽ 18, 2023
ഉറവിടം: വൺ ഇന്ത്യ

2014 മുതൽ ബാംഗ്ലൂർ നോർത്ത്[1] മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗമായി തുടരുന്ന ദക്ഷിണ കന്നടയിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ് ദേവരകൊണ്ട വെങ്കപ്പ സദാനന്ദ ഗൗഡ എന്നറിയപ്പെടുന്ന ഡി.വി.സദാനന്ദ ഗൗഡ.(ജനനം : 18 മാർച്ച് 1953) നാലു തവണ കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രി, രണ്ട് തവണ ലോക്സഭാംഗം, രണ്ട് തവണ നിയമസഭാംഗം, നിയമസഭയിലെ പ്രതിപക്ഷ ഉപ-നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ച സദാനന്ദ ഗൗഡ 2011 മുതൽ 2012 കർണാടക മുഖ്യമന്ത്രിയായിരുന്നു. 2006-ൽ സദാനന്ദ ഗൗഡ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റു. ഇദ്ദേഹത്തിൻ്റെ സംഘടനാ മികവിൽ 2008-ലെ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ കർണാടകയിൽ ആദ്യമായി ബി.ജെ.പി സർക്കാർ അധികാരത്തിൽ എത്തി. 224 അംഗ നിയമസഭയിൽ അന്ന് ബി.ജെ.പി ഒറ്റയ്ക്ക് 110 സീറ്റ് നേടി. ജെ.ഡി.എസിൻ്റെ പിന്തുണയോടെ ബി.ജെ.പി ആദ്യമായി സർക്കാർ രൂപീകരിച്ചപ്പോൾ മുതിർന്ന ബി.ജെ.പി നേതാവായ ബി.എസ്.യദിയൂരപ്പ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.[2][3][4][5]

ജീവിതരേഖ[തിരുത്തുക]

കർണാടകയിലെ ദക്ഷിണ കന്നട ജില്ലയിലെ സുള്ള്യ താലൂക്കിലെ ഒരു തുളു-ഗൗഡ കുടുംബത്തിൽ വെങ്കപ്പ ഗൗഡയുടേയും കമലയുടേയും മകനായി 1953 മാർച്ച് 18ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പുട്ടൂരിലുള്ള സെൻറ് ഫിലോമിന കോളേജിൽ നിന്ന് ബിരുദവും ഉടുപ്പിയിലെ വൈകുണ്ഠ ബാലിക കോളേജിൽ നിന്ന് നിയമബിരുദവും നേടി. 1976-ൽ അഭിഭാഷകനായി ഔദ്യോഗിക ജീവിതമാരംഭിച്ച സദാനന്ദ ഗൗഡ 1979 മുതൽ 1982 വരെ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടറായി പ്രവർത്തിച്ചു. രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയതോടെ ജോലി രാജിവച്ചു.

രാഷ്ട്രീയ ജീവിതം[തിരുത്തുക]

കോളേജിൽ പഠിക്കുമ്പോൾ വിദ്യാർത്ഥി സംഘടനയായ എ.ബി.വി.പിയുടെ ജില്ലാ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച ഗൗഡ കോളേജ് യൂണിയൻ്റെ ജനറൽ സെക്രട്ടറിയായിരുന്നു. ബി.ജെ.പിയുടെ പൂർവ്വ വിഭാഗമായിരുന്ന ഭാരതീയ ജനസംഘത്തിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. സംഘത്തിൻ്റെ സുള്ള്യ മണ്ഡലം പ്രസിഡൻറായിരുന്നു. പിന്നീട് യുവമോർച്ചയിലൂടെ ബി.ജെ.പിയിലേക്കെത്തിയ ഗൗഡ നിയമസഭാംഗം, നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ്, ലോക്സഭാംഗം, കർണാടക മുഖ്യമന്ത്രി, നിയമസഭയിലെ പ്രതിപക്ഷ നേതാവ്, ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ്, കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചു.

പ്രധാന പദവികളിൽ

  • 1980 : യുവമോർച്ച ജില്ലാ പ്രസിഡൻ്റ്, ദക്ഷിണ കന്നട
  • 1983-1988 : യുവമോർച്ച, സംസ്ഥാന ജനറൽ സെക്രട്ടറി
  • 1994 : നിയമസഭാംഗം, പുട്ടൂർ
  • 1999 : നിയമസഭാംഗം, പുട്ടൂർ
  • 1999-2004 : നിയമസഭയിലെ പ്രതിപക്ഷ ഉപ-നേതാവ്
  • 2003-2004 : ബി.ജെ.പി, സംസ്ഥാന ജനറൽ സെക്രട്ടറി
  • 2004 : ലോക്സഭാംഗം, മംഗളൂരു
  • 2004 : ബി.ജെ.പി, ദേശീയ സെക്രട്ടറി
  • 2006-2010 : ബി.ജെ.പി, സംസ്ഥാന പ്രസിഡൻ്റ്
  • 2009-2011 : ലോക്സഭാംഗം, ഉടുപ്പി-ചിക്കമംഗളൂർ
  • 2011-2012 : കർണാടക മുഖ്യമന്ത്രി
  • 2013-2014 : പ്രതിപക്ഷ നേതാവ്, നിയമസഭ കൗൺസിൽ
  • 2014 : ലോക്സഭാംഗം, ബാംഗ്ലൂർ നോർത്ത്
  • 2014 : കേന്ദ്ര റെയിൽവേ മന്ത്രി
  • 2014-2016 : കേന്ദ്ര നിയമ നീതി വകുപ്പ് മന്ത്രി
  • 2016-2019 : കേന്ദ്ര സ്ഥിതി വിവരണക്കണക്ക് വകുപ്പ് മന്ത്രി
  • 2018-2021 : കേന്ദ്ര രാസവളം-രാസവസ്തു വകുപ്പ് മന്ത്രി
  • 2019-തുടരുന്നു : ലോക്സഭാംഗം, ബാംഗ്ലൂർ നോർത്ത്[6][7]

സ്വകാര്യ ജീവിതം[തിരുത്തുക]

  • ഭാര്യ : ദത്ത
  • മക്കൾ :
  • കൗശിക്
  • കാർത്തിക്

അവലംബം[തിരുത്തുക]

  1. "Bangalore North Lok Sabha Election Result - Parliamentary Constituency" https://resultuniversity.com/election/bangalore-north-lok-sabha
  2. "BJP to introduce UP-like 'love jihad' law in Kerala if voted to power | Kerala News | Manorama English" https://www.onmanorama.com/news/kerala/2021/03/22/bjp-kerala-assembly-election-says-will-introduce-up-like-love-jihad-law-if-comes-to-power.amp.html
  3. "I am BJP's trump card: DV" https://bangaloremirror.indiatimes.com/bangalore/others/i-am-bjps-trump-card-dv/articleshow/22182261.cms
  4. "Sadananda Gowda: Constant decline in political career of a veteran - The Hindu" https://www.thehindu.com/news/national/sadananda-gowda-constant-decline-in-political-career-of-a-veteran/article35200921.ece/amp/
  5. "D V Sadananda Gowda Biography - Age, Education, Family, Political Life" https://www.elections.in/political-leaders/d-v-sadananda-gowda.html
  6. "Lok Sabha 2019 constituency: BJP will look to retain Karnataka’s Bangalore North for the fourth time - Hindustan Times" https://www.hindustantimes.com/constituency-watch/lok-sabha-2019-constituency-bjp-will-look-to-retain-karnataka-s-bangalore-north-for-the-fourth-time/story-a8DGOzBpOaWyxBGKgaVNPJ_amp.html
  7. "D.V Sadananda Gowda | Minister of Chemicals and Fertilizers | Bangalore North | Karnataka | BJP" https://theleaderspage.com/d-v-sadananda-gowda/
"https://ml.wikipedia.org/w/index.php?title=ഡി.വി._സദാനന്ദ_ഗൗഡ&oldid=3913944" എന്ന താളിൽനിന്ന് ശേഖരിച്ചത്