രഞ്ജൻ മത്തായി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
രഞ്ജൻ മത്തായി
Ranjan Mathai.jpg
ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി
ഔദ്യോഗിക കാലം
ആഗസ്റ്റ് 1, 2011 – ജൂലൈ 31, 2013
മുൻഗാമിനിരുപമ റാവു
പിൻഗാമിസുജാത സിങ്
വ്യക്തിഗത വിവരണം
ജനനം1952 (വയസ്സ് 67–68)
തിരുവല്ല, കേരളം, ഇന്ത്യ
ജോലിCivil Servant (Indian Foreign Service)

2011 ഓഗസ്റ്റ് 1 ന് ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റ മലയാളിയായ ഐ.എഫ്.എസ്.ഉദ്യോഗസ്ഥനാണ് രഞ്ജൻ മത്തായി. വിദേശകാര്യസെക്രട്ടറിയായിരുന്ന നിരുപമ റാവു വിരമിച്ച ഒഴിവിലേക്കാണ് രഞ്ജൻ മത്തായി നിയമിതനായത്. ശിവശങ്കർ മേനോനും നിരുപമറാവുവിനും പിന്നാലെ തുടർച്ചയായി മൂന്നാം തവണയാണ് ഈ പദവിയിലേക്ക് മലയാളിയെ തിരഞ്ഞെടുക്കുന്നത്[1]. വിദേശകാര്യ സെക്രട്ടറി പദവിയിലെത്തുന്ന ഏഴാമത്തെ മലയാളിയാണ് ഈ തിരുവല്ല സ്വദേശി. ജൂലൈ 31, 2013 ന് അദ്ദേഹം പദവിയിൽ നിന്നും വിരമിച്ചു[2].

ജീവിതരേഖ[തിരുത്തുക]

'പുണെ നാഷണൽ ഡിഫൻസ് അക്കാദമി'യിൽ പ്രൊഫസറായിരുന്ന മാവേലിക്കര പീടികയിൽ തോമസ് മത്തായിയുടെ മകനാണ്. അമ്മ സാറ പുതുപ്പള്ളി സ്വദേശിയാണ്.

പൂനെ യൂനിവേഴ്സിറ്റിയിൽ നിന്നു രാഷ്ട്രതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയശേഷം വിദേശകാര്യ സർവീസിലെത്തിയ അദ്ദേഹം വിയന്ന, കൊളംബോ, വാഷിങ്ടൺ, ടെഹ്റാൻ, ബ്രസൽസ് എന്നിവിടങ്ങളിലെ എംബസികളിൽ പ്രവർത്തിച്ചിട്ടുണ്ട് .1995- 98 കാലത്ത് വിദേശകാര്യ മന്ത്രാലയത്തിൽ ബംഗ്ലാദേശ്, ശ്രീലങ്ക, മ്യാൻമർ, മാലിദ്വീപ്, എന്നീ രാജ്യങ്ങളുടെ ചുമതലയുള്ള ജോയിൻറ് സെക്രട്ടറിയായിരുന്നു. പിന്നീട് ഇസ്രയേൽ, ഖത്തർ, യു.കെ., ഫ്രാൻസ് എന്നിവിടങ്ങളിൽ ഇന്ത്യൻ സ്ഥാനപതിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് [3].

ഫ്രാൻസിൽ അംബാസിഡറാകുന്നതിന് മുമ്പ് ലണ്ടനിൽ അസി.ഹൈക്കമ്മീഷണറായും ഇസ്രായേൽ അംബാസിഡറായും പ്രവർത്തിച്ചു.

അവലംബം[തിരുത്തുക]

  1. "http://www.mathrubhumi.com/story.php?id=204394 മാതൃഭൂമി ഓൺലൈൻ". Check date values in: |accessdate= (help); External link in |title= (help); |access-date= requires |url= (help)
  2. "Foreign Secretary Ranjan Mathai hands over charge to Sujatha Singh". http://www.ndtv.com. July 31, 2013. ശേഖരിച്ചത് 2013 ഓഗസ്റ്റ് 4. External link in |newspaper= (help)
  3. "http://www.indianexpress.com/news/ranjan-mathai-named-indias-new-foreign-secr/809302/". Check date values in: |accessdate= (help); External link in |title= (help); |access-date= requires |url= (help)
"https://ml.wikipedia.org/w/index.php?title=രഞ്ജൻ_മത്തായി&oldid=1813580" എന്ന താളിൽനിന്ന് ശേഖരിച്ചത്