യാഗ്നോബി ജനത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


യാഗ്നോബി ജനത
yaγnōbī́t, яғнобиҳо
Total population
c. 25.000
Regions with significant populations
Valleys around Yaghnob, Qul and Varzob Rivers and elsewhere in Tajikistan
Languages
യഗ്നോബി, താജിക്
Religion
Predominantly സുന്നി ഇസ്ലാം
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
Other Iranian peoples
യാഗ്നോബി കുട്ടികൾ.
താജിക്കിസ്ഥാനിൽ നിന്നുള്ള യാഗ്നോബി സംസാരിക്കുന്ന ഒരു കൂട്ടം വിദ്യാർത്ഥികൾ.

യാഗ്നോബി ജനത (Yaghnobi: yaγnōbī́t; താജിക്: яғнобиҳо, yağnobiho/jaƣnoʙiho) താജിക്കിസ്ഥാനിലെ ഒരു വംശീയ ന്യൂനപക്ഷമാണ്. താജിക്കിസ്ഥാനിലെ സുഗ്ദ് പ്രവിശ്യയിൽ യാഗ്നോബ്, ക്വുൽ, വർസോബ് നദികളുടെ താഴ്വരകളാണ് അവരുടെ അധിവാസകേന്ദ്രം. പുരാതന സോഗ്ദിയയിൽ അമു ദര്യ നദിക്കപ്പുറം മധ്യേഷ്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും വസിച്ചിരുന്ന സോഗ്ഡിയൻ ഭാഷ സംസാരിക്കുന്ന ജനങ്ങളുടെ[1] പിൻഗാമികളായി യാഗ്നോബികൾ കണക്കാക്കപ്പെടുന്നു.

ഒരു സജീവ കിഴക്കൻ ഇറാനിയൻ ഭാഷയായ യാഗ്നോബിയാണ് ഇവർ സംസാരിക്കുന്നത് (പഷ്തോ, ഒസെറ്റിക്, പാമിർ ഭാഷകളാണ് ഇതിലെ മറ്റ് സജീവാംഗങ്ങൾ). താജിക്കിസ്ഥാനിലെ സരഫ്‌ഷാൻ പ്രദേശത്തുള്ള യാഗ്‌നോബ് നദിയുടെ മുകൾ താഴ്‌വരയിലെ യാഗ്‌നോബി ജനങ്ങൾ സംസാരിക്കുന്ന ഈ ഭാഷ വിദ്യാലയങ്ങളിലും പഠിപ്പിക്കപ്പെടുന്നു.[2] സോഗ്ഡിയൻറെ നേരിട്ടുള്ള ഭാഷാഭേദമായി കണക്കാക്കപ്പെടുന്നതു കൂടാതെ അക്കാദമിക് സാഹിത്യത്തിൽ പലപ്പോഴും നിയോ-സോഗ്ഡിയൻ എന്ന് ഇത് വിളിക്കപ്പെടുന്നു.[3]

1926-ലെയും 1939-ലെയും സെൻസസ് കണക്കുകൾ പ്രകാരം യാഗ്നോബി ഭാഷ സംസാരിക്കുന്നവരുടെ എണ്ണം ഏകദേശം 1,800 ആയിരുന്നു. 1955-ൽ, യഘ്നോബി മാതൃഭാഷയായി സംസാരിക്കുന്നവരുടെ എണ്ണം 2,000-ലധികമാണെന്ന് എം.ബോഗോല്യുബോവ് കണക്കാക്കി. 1972-ൽ, എ. ക്രോമോവ്, യാഗ്നോബ് താഴ്‌വരയിൽ 1,509 മാതൃഭാഷ സംസാരിക്കുന്നവരും മറ്റിടങ്ങളിൽ ഏകദേശം 900 പേരുമെന്ന് കണക്കാക്കാക്കി. ഏകദേശം 25,000 ആണ് യാഗ്നോബി ജനതയുടെ ഇന്നത്തെ ഏകദേശ കണക്ക്.[4] ബാക്ട്രിയൻ ഭാഷ, ഖോട്ടാനീസ് സാക, പേർഷ്യൻ ഭാഷ, താജിക് ഭാഷ, പാഷ്തോ ഭാഷ, കുർദിഷ് ഭാഷകൾ, പാർത്തിയൻ ഭാഷകൾ എന്നിവയ്‌ക്കൊപ്പം ഇറാനിയൻ ഭാഷകളിൽ ഒന്നാണ് സോഗ്ദിയൻ ഭാഷ.[5] ചരിത്ര സാഹിത്യപരമായി ഈ ഭാഷയ്ക്ക് ഒരു വലിയ പ്രാധാന്യമുണ്ട്.[6]

ചരിത്രം[തിരുത്തുക]

പൗരാണികത[തിരുത്തുക]

പരമ്പരാഗത തൊഴിലുകളായ കൃഷിയും, ബാർലി, ഗോതമ്പ്, പയർവർഗ്ഗങ്ങൾ തുടങ്ങിയ ഉൽപന്നങ്ങൾ വളർത്തുന്നതിനൊപ്പം കന്നുകാലി, കാള, കഴുത എന്നിവയുടെ പ്രജനനവുമായിരുന്നു അവരുടെ പ്രധാന ജീവിതമാർഗ്ഗങ്ങൾ. നെയ്ത്ത് ഉൾപ്പെടെയുള്ള പരമ്പരാഗത കരകൗശല വസ്തുക്കളുടെ നിർമ്മാണം പുരുഷന്മാരാണ് കൂടുതലും ചെയ്തിരുന്നത്. സ്ത്രീകൾ മൺപാത്രങ്ങൾ ഉണ്ടാക്കുന്ന ജോലിയിലേർപ്പെട്ടു.[7] എട്ടാം നൂറ്റാണ്ടിൽ മുസ്ലിം ആക്രമണകാരികൾ സോഗ്ദിയാനയെ കീഴടക്കുന്നതുവരെ പ്രദേശത്ത് ആധിപത്യം പുലർത്തിയിരുന്ന സോഗ്ദിയൻമാരിൽ നിന്നാണ് യാഗ്നോബി ജനതയുടെ ഉത്ഭവം. ആ കാലഘട്ടത്തിൽ യാഗ്നോബി ജനത ഉയർന്ന താഴ്വരകളിൽ താമസമാക്കിയിരുന്നു.

20-ആം നൂറ്റാണ്ടിന് മുമ്പ്[തിരുത്തുക]

മധ്യകാല അറബ് ഖിലാഫത്തിൽ നിന്ന് രക്ഷനേടുന്നതിനായി പുരാതന സോഗ്ദിയക്കാർ യാഗ്നോബ് താഴ്‌വരയിലേക്ക് പലായനം ചെയ്യുകയും അവരുടെ നേരിട്ടുള്ള പിൻഗാമികളായ യാഗ്നോബി ജനത 1820-കൾ വരെ അവിടെ സമാധാനപരമായ ഒറ്റപ്പെടലിൽ ജീവിക്കുകയും ചെയ്തു.[8][9]

20-ആം നൂറ്റാണ്ട്[തിരുത്തുക]

താജിക്കിസ്ഥാനിലെ അയ്നിയിലെ ഒരു യാഗ്നോബി ബാലൻ.

ആദ്യവാസ കേന്ദ്രങ്ങൾ റോഡുകളിൽ നിന്നും വൈദ്യുതക്കമ്പികൾ കടന്നുപോകുന്നിടങ്ങളിൽനിന്നും വളരെ അകലെയാണെന്നതിനാൽ 20-ആം നൂറ്റാണ്ട് വരെ സ്വാഭാവിക സമ്പദ്‌വ്യവസ്ഥയിലൂന്നിയ ജീവിതം നയിച്ചിരുന്ന ഗാഗ്നോബി ജനതയിലെ ഏതാനും ചിലർ ഇപ്പോഴും അപ്രകാരമുള്ള ജീവിതചര്യ തന്നെ സ്വീകരിച്ചിരിക്കുന്നു. 1930-കളിലെ മഹത്തായ ശുദ്ധീകരണ സമയത്ത് സോവിയറ്റ് യൂണിയനുമായുള്ള ആദ്യ സമ്പർക്കം നിരവധി യാഗ്നോബികളെ നാടുകടത്താൻ കാരണമായി. ഒരുപക്ഷേ ഇതിൽ ഏറ്റവും ക്ലേശകരമായ സംഭവങ്ങൾ 1957 ലും 1970 ലും യഗ്നോബ് മലനിരകളിൽനിന്ന് താജിക്കിസ്ഥാനിലെ നിമ്ന്ന അർദ്ധ മരുഭൂ പ്രദേശങ്ങളിലേക്കുള്ള അവരുടെ നിർബന്ധിത പുനരധിവാസം ആയിരുന്നു.[10][11]

യാഗ്നോബി കിഷ്‌ലക്കുകൾ (ഗ്രാമങ്ങൾ) ഹിമപാതങ്ങളിൽ അപകടസാധ്യതയുള്ളതായി കണക്കാക്കപ്പെട്ടിരുന്നതിനാൽ 1970-കളിൽ ജനങ്ങളെ കുടിയൊഴിപ്പിക്കാൻ സോവിയറ്റ് ചെമ്പട താഴ്‌വരകളിലേക്ക് ഹെലികോപ്റ്ററുകൾ അയച്ചിരുന്നു. സമതലങ്ങളിലേയ്ക്ക് മാറ്റുന്ന സമയത്ത് ചില യാഗ്നോബികൾ ഹെലികോപ്റ്ററുകളിൽനിന്നുള്ള ഷോക്ക് കാരണം മരിച്ചതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പിന്നീട് പലരും സമതലങ്ങളിലെ പരുത്തിത്തോട്ടങ്ങളിൽ ജോലി ചെയ്യാൻ നിർബന്ധിതരായി.[12][13] അമിത ജോലി, പരിസ്ഥിതി, ജീവിതശൈലിയിലുമുള്ള മാറ്റം എന്നിവയുടെ ഫലമായി നൂറുകണക്കിന് യാഗ്നോബികൾ രോഗം ബാധിച്ച് മരിച്ചു.[14] ചില യാഗ്നോബികൾ കലാപം നടത്തി മലകളിലേക്ക് മടങ്ങിയപ്പോൾ, സോവിയറ്റ് സർക്കാർ ശൂന്യമായ ഗ്രാമങ്ങൾ തകർത്തതോടൊപ്പം യാഗ്നോബ് നദിയോരത്തെ ഏറ്റവും വലിയ ഗ്രാമമായ പിസ്കോൺ ഔദ്യോഗിക ഭൂപടങ്ങളിൽ നിന്ന് നീക്കം ചെയ്തു. 600 വർഷം പഴക്കമുള്ള യാഗ്നോബി മതഗ്രന്ഥങ്ങളും ഉദ്യോഗസ്ഥർ നശിപ്പിച്ചു. യാഗ്നോബി വംശീയതയും സോവിയറ്റ് സർക്കാർ ഔദ്യോഗികമായി നിർത്തലാക്കി.

1983 മുതൽ, കുടുംബങ്ങൾ യാഗ്നോബ് താഴ്വരയിലേക്ക് മടങ്ങാൻ തുടങ്ങി. കുട്ടികൾ വിദ്യാലയങ്ങളിൽ പഠിക്കുന്നത് താജിക് ഭാഷയിലാണ് എന്നതിനാൽ സമതലങ്ങളിൽ അവശേഷിക്കുന്നവരിൽ ഭൂരിഭാഗവും താജിക്കുകളുമായി ഇഴുകിച്ചേർന്നു.[15][16] ഒരു സ്വാഭാവിക സമ്പദ്‌വ്യവസ്ഥയെ അടിസ്ഥാനമാക്കി ജീവിക്കുന്ന മടങ്ങിയെത്തിയവരിൽ ഭൂരിഭാഗവും റോഡുകളും വൈദ്യുതിയും ഇല്ലാതെയുള്ള തങ്ങളുടെ ജീവിതം തുടരുന്നു.

21-ആം നൂറ്റാണ്ട്[തിരുത്തുക]

യാഗ്നോബ് താഴ്‌വരയിൽ സ്ഥിതിചെയ്യുന്ന ഏകദേശം പത്ത് താമസകേന്ദ്രങ്ങളിൽ ഓരോന്നിനും മൂന്നിനും എട്ടിനും ഇടയിലുള്ള കുടുംബങ്ങൾ താമസിക്കുന്നു.[17][18] മറ്റിടങ്ങളിൽ വേറെയും ഒറ്റപ്പെട്ട ചെറിയ ജനവാസ കേന്ദ്രങ്ങളുണ്ട്.[19][20] യാഗ്നോബ് നദീതടത്തിന്റെ മുകളിലെ താഴ്വര അടുത്തകാലം വരെ ഏതാണ്ട് അഭേദ്യമായ ഒരു മലയിടുക്കിനാൽ സംരക്ഷിക്കപ്പെട്ടിരുന്നു.[21] അമു ദര്യ നദി, യാഗ്‌നോബ് നദി, യഗ്‌നോബ് താഴ്‌വര, ഖുൽ നദി, വർസോബ് നദി, അൻസോബ് പട്ടണം എന്നിവിടങ്ങളിലും ഈ ജനത താമസിക്കുന്നു.[22]

മതം[തിരുത്തുക]

യഗ്‌നോബി ജനതയിൽ ഭൂരിപക്ഷവും സുന്നി മുസ്‌ലിംകളാണെങ്കിലും കുറച്ചുപേർ ഇസ്മായിലിസവും പിന്തുടരുന്നതായ അവകാശപ്പെടുന്നു.[23][24][25] ഇസ്ലാമിന്റെ ആവിർഭാവത്തിനു മുമ്പുള്ള മതത്തിന്റെ ചില ഘടകങ്ങൾ (ഒരുപക്ഷേ സൊറോസ്ട്രിയനിസം) ഇപ്പോഴും ഇവിടെ സംരക്ഷിക്കപ്പെടുന്നുണ്ട്.[26]

അവലംബം[തിരുത്തുക]

  1. Paul Bergne (15 June 2007). The Birth of Tajikistan: National Identity and the Origins of the Republic. I.B.Tauris. pp. 5–. ISBN 978-1-84511-283-7.
  2. Inside the New Russia (1994): Yagnob
  3. electricpulp.com. "YAGHNOBI – Encyclopaedia Iranica". www.iranicaonline.org.
  4. "The Peoples of the Red Book – The Yaghnabis". Retrieved 2006-11-25.
  5. "YAGHNOBI – Encyclopaedia Iranica". www.iranicaonline.org.
  6. "YAGHNOBI – Encyclopaedia Iranica". www.iranicaonline.org.
  7. (in Russian) Большая Советская Энциклопедия Archived 2007-09-27 at the Wayback Machine.
  8. Jamolzoda, A. Journey to Sogdiana's Heirs www.yagnob.org
  9. "Discovery Central Asia: THE LOST WORLD OF THE YAGNOB". www.discovery-central-asia.com. Archived from the original on 2016-03-03. Retrieved 2021-11-23.
  10. (in Russian) Вокруг света – Страны – - Таджикистан – Последние из шестнадцатой сатрапии
  11. Loy, Thomas. "From the mountains to the lowlands – the Soviet policy of "inner-Tajik" resettlement". Internet-Zeitschrift für Kulturwissenschaften. Retrieved 2006-08-06.
  12. Jamolzoda, Anvar (July–August 2006). "Journey to Sogdiana's Heirs" (PDF). yagnob. Archived (PDF) from the original on 2012-03-13.
  13. "Tajikistan: The Sons of Somoni Strive to Preserve Distinct Cultural Identity". EURASIANET.org. June 22, 2012.
  14. Loy, Thomas (July 18, 2005). "Yaghnob 1970 A Forced Migration in the Tajik SSR". Central Eurasia-L Archive. Archived from the original on 2006-09-01. Retrieved 2006-08-06.
  15. Paul, Daniel Paul; Abbess, Elisabeth; Müller, Katja; Tiessen, Calvin and; Tiessen, Gabriela (2009). "The Ethnolinguistic Vitality of Yaghnobi" (PDF). SIL Electronic Survey Report 2010-017, May 201. SIL International. Archived from the original (PDF) on 2016-03-04. Retrieved 26 August 2016.
  16. Jenkins II, Mark D. (May 26 – September 8, 2014). "Being Yaghnobi: Expressions of Identity, Place, and Revitalization as a Minority in Tajikistan" (PDF) (Title VIII Final Report). Dushanbe, Tajikistan: American Councils Research Fellowships. Archived from the original (PDF) on 2016-09-13. Retrieved 26 August 2016. {{cite journal}}: Cite journal requires |journal= (help)
  17. "Discovery Central Asia: THE LOST WORLD OF THE YAGNOB". www.discovery-central-asia.com. Archived from the original on 2016-03-03. Retrieved 2021-11-23.
  18. "Ягноб – Древняя Согдиана: Прошлое, Настоящее и Будущее". Archived from the original on 2019-11-14. Retrieved 2021-11-23.
  19. "Discovery Central Asia: THE LOST WORLD OF THE YAGNOB". www.discovery-central-asia.com. Archived from the original on 2016-03-03. Retrieved 2021-11-23.
  20. "Ягноб – Древняя Согдиана: Прошлое, Настоящее и Будущее". Archived from the original on 2019-11-14. Retrieved 2021-11-23.
  21. Пагануцци, Н. В. (1968). Фанские горы и Ягноб (in റഷ്യൻ). Moscow: Fizkultura i sport.[പ്രവർത്തിക്കാത്ത കണ്ണി]
  22. "Ягноб – Древняя Согдиана: Прошлое, Настоящее и Будущее". Archived from the original on 2019-11-14. Retrieved 2021-11-23.
  23. L'Oeil de la Photographie (April 5, 2014). "Karolina Samborska Tajik Kitchen stories". The Eye of Photography. Poland.
  24. Samborska, Karolina. "tajik kitchen stories". Karolina Samborska // Photographer.
  25. Akiner, Shirin (1986). Islamic Peoples of the Soviet Union. London: Routledge. p. 382. ISBN 0-7103-0188-X.
  26. According to http://www.pamirs.org Zoroastrian Designs on Embrodiary
"https://ml.wikipedia.org/w/index.php?title=യാഗ്നോബി_ജനത&oldid=3930037" എന്ന താളിൽനിന്ന് ശേഖരിച്ചത്