Jump to content

ഇസ്മാഈലികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇസ്മായിലി (Eng:Ismāʿīlism; Arabic: الإسماعيلية‎ al-Ismāʿīliyya; Persian: اسماعیلیان‎Esmāʿiliyān; Urdu: إسماعیلی Ismāʿīlī) ഇസ്നാ അശരി (twelvers) കഴിഞ്ഞാൽ ഷിയാ ഇസ്ലാമിലെ ഏറ്റവും സംഖ്യബലം ഉള്ള വിഭാഗമാണ്. ഷിയ ഇസ്ലാമിലെ ആറാമത്തെ ഇമാം ആയ ജാഫർ അൽ സാദിക്കിന്റെ മരണശേഷം അനന്തരാവകാശിയെച്ചൊല്ലി ഉണ്ടായ തർക്കത്തിന്റെ ഫലമായി ഷിയ ഇസ്ലാം മൂന്നായി പിളർന്നു. ജാഫർ അൽ സാദിക്കിന്റെ മകൻ ഇസ്മായിൽ ബിൻ ജാഫറിനെ പിന്തുണച്ചവർ ആണ് ഇസ്മായിലി ഷിയാക്കൾ.

ജാഫർ അൽ സാദിക്കിന്റെ ആദ്യ ഭാര്യയായ ഫാത്തിമ അൽ ഹസന്റെ മരണശേഷം അദ്ദേഹം ബെർബർ വംശജയായ ഹമീദാ ഖാത്തൂൺ എന്ന അടിമ സ്ത്രീയെ വിലയ്ക്കു വാങ്ങി കല്യാണം കഴിച്ചു. ആദ്യ ഭാര്യയിൽ അദ്ദേഹത്തിന് രണ്ട് മക്കൾ ഉണ്ടായിരുന്നു മൂത്തയാൾ അബ്ദുള്ള ബിൻ ജാഫർ അൽ അഫ്ത, രണ്ടാമൻ ഇസ്മായിൽ ബിൻ ജാഫർ. ഹമീദാ ഖാത്തൂണിൽ ഉണ്ടായ മൂത്ത മകനാണ് മൂസാ ബിൻ ജാഫർ അൽ കാസിം. അബ്ദുള്ള ബിൻ ജാഫർ അൽ അഫ്തയെ പിൻതുണച്ചവർ അൽ ഫാത്തീയ വിഭാഗമായി. ഇന്ന് അൽ ഫാത്തീയ വിഭാഗം ഇല്ല. അബ്ദുല്ല ബിൻ ജാഫറിന്റെ അനുയായികൾ ആയിരുന്നു എണ്ണത്തിൽ കൂടുതൽ. പക്ഷെ അച്ഛ്റെ മരണശേഷം എഴുപത് ദിവസം കഴിഞ്ഞപ്പോൾ അബ്ദുല്ല ബിൻ ജാഫറും മരണപ്പെട്ടു. ഇദ്ദേഹം സന്തതികൾ ഇല്ലാതെ മരണപ്പെട്ടത് കൊണ്ട് അനുയായികളിൽ കൂടുതൽ പേരും മൂസാ ബിൻ ജാഫർ അൽ കാസിമിനെ പിന്തുണയ്ക്കുന്ന വിഭാഗത്തിൽ ചേർന്നു. ഇസ്മായിൽ ബിൻ ജാഫർ തന്റെ അച്ഛൻ മരിക്കുന്നതിനു അഞ്ചുകൊല്ലം മുൻപേ മരണപ്പെട്ടിരുന്നു എന്നും ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. ഇസ്മായിൽ ബിൻ ജാഫറിനെ ഏഴാമത്തെ ഇമാമായും അദ്ദേഹത്തിന്റെ മകൻ മുഹമ്മദ് ബിൻ ഇസ്മായിലിനെ അനന്തരാവകാശിയായും കണക്കാക്കുന്നവരാണ്. [1]

Tree of Shia Islam

ഉപവിഭാഗങ്ങൾ

[തിരുത്തുക]

വിശ്വാസങ്ങൾ

[തിരുത്തുക]
  • ഖുറാൻ : മുഹമ്മദ് നബിയ്ക്ക് ജിബ്രീൽ എന്ന മാലാഖ ഖുറാൻ ഇരുപത് ദിവസം കൊണ്ട് എത്തിച്ചു കൊടുത്തതാണെന്നും. അപ്പപ്പോഴുള്ള കാലഘട്ടത്തിനനുസരിച്ച് ഖുറാൻ സൂക്തങ്ങൾ സമുദായാംഗങ്ങൾക്ക് വേണ്ടി വ്യാഖ്യാനിക്കാനുള്ള അധികാരം അവരുടെ ഇമാമിന് ഉണ്ടെന്ന് ഇസ്മയിലി മുസ്ലീങ്ങൾ വിശ്വസിക്കുന്നു.
  • ഇസ്ലാമിക പ്രാർത്ഥനയായ സലാത്ത്: പ്രാർത്ഥനയുടെ രീതി തീരുമാനിക്കാനുള്ള അധികാരം ഹസർ ഇമാമിന് ഉണ്ട്. ഇപ്പോഴത്തെ ഇസ്മായിലി മുസ്ലീങ്ങൾക്ക് മറ്റ് മുസ്ലീം വിഭാഗങ്ങളെപ്പോലെ അഞ്ചു നേരം നമസ്കാരം നിഷ്കർഷിച്ചിട്ടില്ല, പകരം അവർ മൂന്ന് നേരമാണ് നമസ്കരിക്കുന്നത്. സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് നമസ്കരിക്കുന്നത് വിലക്കിയിട്ടില്ല.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇസ്മാഈലികൾ&oldid=3087927" എന്ന താളിൽനിന്ന് ശേഖരിച്ചത്