യാഗ്നോബ് നദി
യാഗ്നോബ് നദി | |
---|---|
Country | Tajikistan |
Physical characteristics | |
നദീമുഖം | Fan Darya 39°11′19″N 68°32′18″E / 39.18861°N 68.53833°E |
നീളം | 116 km (72 mi)[1] |
Discharge |
|
നദീതട പ്രത്യേകതകൾ | |
Progression | Fan Darya→ ഫലകം:RZeravshan |
നദീതട വിസ്തൃതി | 1,660 km2 (640 sq mi)[1] |
യാഗ്നോബ് (റഷ്യൻ: Ягноб) താജിക്കിസ്ഥാനിലെ സുഗ്ദ് മേഖലയിലെ അയ്നി ജില്ലയിലൂടെ ഒഴുകുന്ന ഒരു നദിയാണ്. ഇസ്‌കന്ദർ ദര്യയ്‌ക്കൊപ്പം ഇത് സെരവ്‌ഷൻ നദിയുടെ പ്രധാന ഇടത് പോഷകനദിയായ ഫാൻ ദര്യയായി മാറുന്നു.[2] സരഫ്‌ഷാനും ഗിസാർ പർവതനിരകളും കൂടിച്ചേരുന്ന മറ്റ്ച്ച പർവതനിരകളാണ് യാഗ്നോബ് നദിയുടെ ഉറവിടം. യാഗ്നോബ് നദിയിലെ ജലസ്രോതസ് പ്രധാനമായും ഹിമാനികൾ, മഞ്ഞുപാടങ്ങൾ എന്നിവ ഉരുകിയുണ്ടാകുന്നതാണ്. യഗ്‌നോബി ഭാഷ സംസാരിക്കുന്ന യാഗ്‌നോബി ജനത തിങ്ങിപ്പാർക്കുന്ന വിദൂര ദേശമായ യാഗ്‌നോബ് താഴ്‌വരയിലൂടെ കിഴക്ക് നിന്ന് പടിഞ്ഞാറ് ലക്ഷ്യമാക്കി ഒഴുകുന്ന നദി തെക്കൻ ദിശയിൽ അപ്പർ സെരവ്‌ഷാൻ നദിക്ക് സമാന്തരമായും ഒഴുകുന്നു. താഴ്വരയിലെ പ്രധാന ഗ്രാമം അൻസോബ് ആണ്. കിഴക്കോട്ട് ഒഴുകി ഇസ്‌കന്ദർ ദര്യയുമായി ചേരുന്ന ഇത് ഫാൻ ദര്യ നദി രൂപീകരിച്ചുകൊണ്ട് വടക്കോട്ട് ഒഴുകി അയ്നിൽവച്ച് സെരവ്‌ഷനുമായി ചേരുന്നു. ദുഷാൻബെയിൽ നിന്ന് വടക്കോട്ട് പോകുന്ന പ്രധാന പാത നിമ്ന്ന യാഗ്നോബ്, ഫാൻ ദര്യ നദികൾക്ക് സമാന്തരമായി മുന്നോട്ട് പോകുന്നു. സോവിയറ്റുകൾ ഒരു റോഡിനായി തകർക്കുന്നതിന് മുമ്പ്, ഉപരിഭാഗത്തെ താഴ്വര ഏതാണ്ട് അഭേദ്യമായ ഒരു മലയിടുക്കിനാൽ സംരക്ഷിക്കപ്പെട്ടിരുന്നത് ഈ പ്രദേശത്തെ ജനതയുടെ ചരിത്രപരമായ ഒറ്റപ്പെടലിന് കാരണമായിരുന്നു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 Ягноб.
{{cite encyclopedia}}
:|work=
ignored (help) - ↑ Пагануцци, Н. В. (1968). Фанские горы и Ягноб (in Russian). Moscow: Fizkultura i sport.
{{cite book}}
: CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി]