ഫാൻ ദര്യ
ഫാൻ ദര്യ | |
---|---|
Country | താജിക്കിസ്ഥാൻ |
Physical characteristics | |
പ്രധാന സ്രോതസ്സ് | confluence of Yaghnob and Iskander Darya |
നദീമുഖം | Zeravshan 39°22′59″N 68°33′01″E / 39.38306°N 68.55028°E |
നീളം | 24 km (15 mi)[1] |
Discharge |
|
നദീതട പ്രത്യേകതകൾ | |
Progression | ഫലകം:RZeravshan |
നദീതട വിസ്തൃതി | 3,230 km2 (1,250 sq mi)[1] |
ഫാൻ ദര്യ (Russian: Фандарья) താജിക്കിസ്ഥാനിലെ സുഗ്ദ് മേഖലയിലെ അയ്നി ജില്ലയിലൂടെ ഒഴുകുന്ന ഒരു നദിയാണ് . 24 കിലോമീറ്റർ (15 മൈൽ) നീളമുള്ള ഫാൻ ദര്യയുടെ (അതിന്റെ ഉറവിട നദിയായ യാഗ്നോബ് ഉൾപ്പെടെ 140 കിലോമീറ്റർ), നീർത്തട പ്രദേശം ഏകദേശം 3,230 ചതുരശ്ര കിലോമീറ്റർ (1,250 ചതുരശ്ര മൈൽ) ആണ്. സെരവ്ഷാൻ നദിയുടെ ഒരു പ്രധാന ഇടത് പോഷകനദിയാണിത്.[1]
യഗ്നോബ് താഴ്‌വരയിൽ നിന്ന് പടിഞ്ഞാറോട്ട് ഒഴുകുന്ന യാഗ്നോബ് നദി, ഇസ്‌കന്ദർകുൾ തടാകത്തിൽ നിന്ന് ഉത്ഭവിച്ച് കിഴക്കോട്ട് ഒഴുകുന്ന ഇസ്‌കന്ദർ ദര്യ എന്നീ നദികളുടെ സംഗമസ്ഥാനത്തുവച്ചാണ് ഫാൻ ദര്യ നദി രൂപപ്പെടുന്നത്. വടക്ക് സെരവ്‌ഷാൻ പർവതനിരകൾക്കും തെക്ക് ഗിസാർ പർവതനിരകൾക്കും പടിഞ്ഞാറ് ഫാൻ പർവതനിരകൾക്കും ഇടയിലുള്ള താഴ്‌വരകളിൽ നീർത്തടം സൃഷ്ടിക്കുന്നത് യാഗ്നോബ്, ഇസ്‌കന്ദർ ദര്യ നദികളാണ്. ഫാൻ ദര്യ വടക്കോട്ട് ഒഴുകുന്ന ഫാൻ ദര്യ സെരവ്ഷാൻ പർവതനിരകൾ കടന്ന് അയ്നി പട്ടണത്തിന് സമീപത്തുവച്ച് സെരവ്ഷാൻ നദിയിൽ ചേരുന്നു.
ഫാൻ ദര്യയുടെ ഡ്രെയിനേജ് ബേസിൻ സെരവ്ഷാൻ, ഗിസാർ ശ്രേണികൾക്കിടയിൽ ഒതുങ്ങിനിൽക്കുന്നു. ഈ ശ്രേണികൾ പടിഞ്ഞാറ് ഫാൻ പർവതങ്ങളാലും കിഴക്ക് മാറ്റ്ച്ച പർവതങ്ങളാലും ബന്ധിപ്പിച്ചിരിക്കുന്നു. ഇസ്‌കന്ദർകുൾ ഉൾപ്പെടെ ഈ പ്രദേശത്ത് കിടക്കുന്ന തടാകങ്ങളും നദികളും ഫാൻ ദര്യയിലേക്ക് ഒഴുകുന്നു. ദുഷാൻബെയെ താഷ്‌കന്റുമായി ബന്ധിപ്പിക്കുന്ന M34 ഹൈവേ, ഫാൻ ദര്യയുടെ മുഴുവൻ ഗതിയേയും പിന്തുടർന്ന് മലയിടുക്കിലൂടെ അയ്‌നി പട്ടണത്തിലേയ്ക്ക് പോകുന്നു.