യാകുഷിമ
Native name: ജാപ്പനീസ്: 屋久島 | |
---|---|
![]() യാകുഷിമയുടെ ലാൻഡ് സാറ്റ് ദൃശ്യം | |
Geography | |
Location | കിഴക്കൻ ചൈന കടൽ |
Coordinates | 30°20′38″N 130°31′26″E / 30.34389°N 130.52389°ECoordinates: 30°20′38″N 130°31′26″E / 30.34389°N 130.52389°E |
Archipelago | ഒസൂമി ദ്വീപുകൾ |
Area | 504.88 കി.m2 (194.94 ച മൈ) |
Highest elevation | 1,935 m (6,348 ft) |
Highest point | മിയനൂരാഡകെ |
Administration | |
കാഗോഷിമ | |
Demographics | |
Population | 13,178 (2010) |
Pop. density | 26.1 /km2 (67.6 /sq mi) |
Ethnic groups | ജാപ്പനീസ് |
Criteria | പാരിസ്ഥിതികം: vii, ix |
Reference | 662 |
Inscription | 1993 (17-ആം Session) |
Area | 10,747 ha |
Official name | യാകുഷിമ നഗത-ഹാമ |
Designated | 8 നവംബർ 2005 |
Reference no. | 1559[1] |
ജപ്പാനിലെ കാഗോഷിമ പ്രവിശ്യയുടെ ഭാഗമായ ഒസൂമി ദ്വീപുകളിലെ ഒരു ദ്വീപാണ് യാകുഷിമ (ഇംഗ്ലീഷ്: Yakushima (屋久島 )). 504.88 കി.m2 (5.4345×109 sq ft) വിസ്തൃതിയുള്ള ഈ ദ്വീപിൽ 13,178 ആളുകൾ അധിവസിക്കുന്നു. ഈ ദ്വീപിന്റെ ഭൂരിഭാഗം പ്രദേശവും കിരിഷിമ-യാകു ദേശീയോദ്യാനത്തിന്റെ പരിധിക്കുള്ളിലാണ്.[2]
യാകുഷിമയുടെ വൈദ്യുതി ഉല്പാദനത്തിൽ 50 ശതമാനത്തിലധികം ജലവൈദ്യുതിയാണ്. മിച്ച വൈദ്യുതി ഉപയോഗിച്ചു ഹൈഡ്രജൻ വാതകം ഉത്പാദിപ്പിക്കാനുള്ള പരീക്ഷണങ്ങൾ കഗോഷിമ സർവകലാശാല നടത്തിയിരുന്നു. ഹോണ്ടയുടെ ഹൈഡ്രജൻ ഇന്ധന സെൽ വാഹന ഗവേഷണത്തിനുള്ള ഒരു പരീക്ഷണ സൈറ്റാണ് ഈ ദ്വീപ്. (ദ്വീപിൽ ഹൈഡ്രജൻ കാറുകളൊന്നുമില്ല, പക്ഷേ മുനിസിപ്പാലിറ്റി ഇലക്ട്രിക് കാറുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്.
ലോകപൈതൃക പദവി[തിരുത്തുക]
1980 ൽ 18,958 ഹെ (46,850 ഏക്കർ) വിസ്തീർണ്ണം വരുന്ന ഭൂപ്രദേശം യുനെസ്കോയുടെ മനുഷ്യ-ജൈവമണ്ഡല സംരക്ഷണകേന്ദ്രമായി പ്രഖ്യാപിച്ചു.[3] 1993 ൽ നാഗത-ഹാമയിലെ 10 ഹെക്ടർ (25 ഏക്കർ) തണ്ണീർത്തടത്തെ ഒരു റാംസർ സൈറ്റായും പ്രഖ്യാപിച്ചു. [4] വടക്കൻ പസഫിക്കിലെ വംശനാശഭീഷണി നേരിടുന്ന കടലാമകൾ കൂടുകൂട്ടുന്ന ഏറ്റവും വലിയ സ്ഥലമാണിത്. [2] [5] 1993-ൽ യാകുഷിമയുടെ ഉഷ്ണ / മിതശീതോഷ്ണ പുരാതന വനത്തിന്റെ ഇന്നുള്ള ഭാഗങ്ങശ്ക്ക് പ്രകൃതിദത്ത ലോക പൈതൃക സ്ഥലം എന്ന പദവി ലഭിച്ചു. ഈ ലോക പൈതൃക പ്രദേശത്തിന്റെ ഉൾക്കാടുകളിൽ ( 12.19 ച. �കിലോ�ീ. (3,010 ഏക്കർ) ), മുൻകാലങ്ങളിൽ വൃക്ഷങ്ങൾ മുറിച്ചതായി രേഖകളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.[6] പ്രതിവർഷം 300,000 സഞ്ചാരികൾ ഈ ദ്വീപ് സന്ദർശിക്കുന്നു എന്നാണ് കണക്ക്.
ഭൂമിശാസ്ത്രം[തിരുത്തുക]
തെക്കൻ ക്യൂഷുവിലെ ഒസുമി പെനിൻസുലയുടെ തെക്കേ മുനമ്പിൽനിന്നും ഏകദേശം 61.3 കിലോമീറ്റർ (38.1 മൈ) തെക്കു മാറിയാണ് യകുഷിമ സ്ഥിതി ചെയ്യുന്നത്. അതായത് കഗോഷിമയിൽനിന്നും 135 കിലോമീറ്റർ (73 nmi) തെക്ക്. വിൻസെൻസ് കടലിടുക്ക് യാകുഷിമയെ ജാപ്പനീസ് ബഹിരാകാശ കേന്ദ്രത്തിന്റെ ആസ്ഥാനമായ തനേഗാഷിമ ദ്വീപിൽ നിന്ന് വേർതിരിക്കുന്നു. തനേഗാഷിമയിൽ നിന്നുള്ള ആനുകാലിക റോക്കറ്റ് വിക്ഷേപണങ്ങൾ യകുഷിമയിൽ നിന്ന് വ്യക്തമായി കാണാൻ കഴിയും.
ദ്വീപിന്റെ അടിത്തട്ട് ഗ്രാനൈറ്റ് ആണ്, അതിനാൽ സജീവമായ അഗ്നിപർവ്വതങ്ങൾ ദ്വീപിലില്ല. [7] ഏകദേശം 504.5 ച. �കിലോ�ീ. (194.8 ച മൈ). 89 കിലോമീറ്റർ (55 മൈ) ചുറ്റളവുള്ള ഈ ദ്വീപ് ഏകദേശം 28 കിലോമീറ്റർ (17 മൈ) വ്യാസമുള്ള ഒരു വൃത്താകൃതിയിലാണ് ഉള്ളത്. ദ്വീപിലെ ഏറ്റവും ഉയർന്നഭാഗം 1,935 മീറ്റർ (6,348 അടി) ഉയരമുള്ള മിയനുരാഡകെയും (宮之浦岳 ), 1,886 മീറ്റർ (6,188 അടി) ഉയരമുള്ള നഗതാഡകെയും (永田岳 ) ആണ്. എന്നിരുന്നാലും, യാകുഷിമയിൽ ദമുദ്രനിരപ്പിൽനിന്നും 1,000 മീറ്റർ (3,300 അടി) -ഇൽ അധികം ഉയരമുള്ള 30 കൊടുമുടികളുണ്ട്. ദ്വീപിൽ ധാരാളം ചൂടുള്ള ഉറവകൾ കാണപ്പെടുന്നു .
സസ്യ ജീവ ജാലങ്ങൾ[തിരുത്തുക]
നിലവിലുള്ള നാൻസി ദ്വീപുകളിലെ ഉപ ഉഷ്ണമേഖലാ നിത്യഹരിത വനങ്ങളും, വംശനാശഭീഷണി നേരിടുന്ന ജീവികളുടെ ആവാസപ്രദേശങ്ങളും യകുഷിമയുടെ ഭാഗമാണ്. [8] ദ്വീപിലെ തദ്ദേശീയരായ വലിയ മൃഗങ്ങളാണ് ചുവന്ന അടിയിലുള്ള മക്കാക്കുകളും ( യകുഷിമ മക്കാക് ) പലതരം സിക്ക മാൻമാരും ( യാകുഷിക ). ജാപ്പനീസ് റാക്കൂൺ നായകൾ ദ്വീപിൽ സാധാരണയായി കാണപ്പെടുന്നു എങ്കിലും ഇത് തദ്ദേശീയമായ ജീവി അല്ല. ഈ ദ്വീപിൽ ജാപ്പനീസ് വീസലുകളും ( മസ്റ്റേല ഇറ്റാസി ) കാലാകാലങ്ങളിൽ കാണാവുന്നതാണ്. കുടിയേറ്റ ലോഗർഹെഡ് ആമകളുടെ ഒരു പ്രധാന സ്ഥലമാണ് ഈ ദ്വീപ്. ഡോൾഫിനുകളെ ദ്വീപിന്റെ കടൽത്തീരത്ത് കാണാം. യാകുഷിമയുടെ തീരപ്രദേശങ്ങളിൽ പവിഴപ്പുറ്റുകളുണ്ട്, എന്നിരുന്നാലും അവ ഒക്കിനാവ ദ്വീപുകളുടെ തെക്ക് ഭാഗത്തേക്കാൾ വളരെ കുറവാണ്.
സമൃദ്ധമായ സസ്യസമ്പത്തിന് പ്രസിദ്ധമാണ് യകുഷിമ. ദ്വീപിന്റെ ഭൂരിഭാഗവും ഒരു കാലഘട്ടത്തിൽ അല്ലെങ്കിൽ മറ്റൊരു കാലഘട്ടത്തിൽ (കുറഞ്ഞത് എഡോ കാലഘട്ടത്തിന്റെ ആരംഭം വരെ), മരം മുറിക്കലിന് വിധേയമായിട്ടുണ്ട്. എന്നാൽ 1960 കളുടെ അവസാനത്തിൽ ലോഗിംഗ് അവസാനിച്ചതുമുതൽ വ്യാപകമായി മരങ്ങൾ പുനഃസ്ഥാപിക്കുകയും വീണ്ടും സമാനമാക്കുകയും ചെയ്തിരിക്കുന്നു. ദ്വീപിൽ 50-ലധികം ഇനം പൂക്കൾ, പ്രത്യേകിച്ച് റോഡോഡെൻഡ്രോണുകൾ, നൂറുകണക്കിന് അപൂർവ വംശനാശഭീഷണി നേരിടുന്ന ബ്രയോഫൈറ്റ , കൂടാതെ നിരവധി പ്രാദേശിക വൃക്ഷങ്ങൾ എന്നിവയും കാണപ്പെടുന്നു.
അവലംബം[തിരുത്തുക]
- Witham, Clive. Yakushima: A Yakumonkey Guide. Siesta Press. (2009) ISBN 0956150705
പുറംകണ്ണികൾ[തിരുത്തുക]
![]() |
Wikimedia Commons has media related to Yakushima. |
വിക്കിവൊയേജിൽ നിന്നുള്ള യാകുഷിമ യാത്രാ സഹായി
കുറിപ്പുകൾ[തിരുത്തുക]
- ↑ "Yakushima Nagata-hama". Ramsar Sites Information Service. ശേഖരിച്ചത് 25 April 2018.
- ↑ 2.0 2.1 "Introducing places of interest: Kirishima-Yaku National Park". Ministry of the Environment. മൂലതാളിൽ നിന്നും 2011-03-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 March 2011.
- ↑ "Biosphere Reserve Information - Yakushima". UNESCO. ശേഖരിച്ചത് 29 April 2011.
- ↑ "Ramsar Sites in Japan - Yakushima Nagata-hama" (PDF). Ministry of the Environment. ശേഖരിച്ചത് 24 March 2011.
- ↑ "Kirishima-Yaku National Park". Natural Parks Foundation. മൂലതാളിൽ നിന്നും 2011-06-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 March 2011.
- ↑ "World Heritage Nomination - IUCN Summary" (PDF). UNESCO World Heritage Committee. ശേഖരിച്ചത് 2008-08-28.
- ↑ "World Heritage Sites in Japan". www.jnto.go.jp.
- ↑ "Nansei Islands subtropical evergreen forests". Global Species. Myers Enterprises II. മൂലതാളിൽ നിന്നും 2018-08-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 July 2017.