ബോനിൻ ദ്വീപസമൂഹം
(Bonin Islands എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ജപ്പാൻ ![]() |
Includes | Chichijima Islands, Hahajima Islands, Mukojima Islands ![]() |
മാനദണ്ഡം | ix |
അവലംബം | 1362 |
നിർദ്ദേശാങ്കം | 26°59′53″N 142°13′05″E / 26.998055555556°N 142.21805555556°E |
രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |
മുപ്പതിലധികം ദ്വീപുകൾ ഉൾപ്പെടുന്ന ജപ്പാനിലെ ഒരു ദ്വീപസമൂഹമാണ് ബോനിൻ ദ്വീപുകൾ അഥവാ ഒഗസവാരാ ദ്വീപുകൾ എന്ന് അറിയപ്പെടുന്നത്. ജപ്പാനിന്റെ തലസ്ഥാനമായ ടോക്യോയിൽ നിന്നും 1000 കിലൊമീറ്റർ തെക്കായാണ് ഈ ദ്വീപുകൾ സ്ഥിതിച്ചെയ്യുന്നത്. ആൾത്താമസമില്ലാത്തത് എന്ന് അർഥം വരുന്ന ജാപ്പനീസ് വാകായ ബുനിൻ -ഇൽ നിന്നുമാണ് ബോനിൻ എന്ന വാക്ക് ഉണ്ടായത്. എങ്കിലും ഈ സമൂഹത്തിലെ ദ്വീപുകൾ എല്ലാംത്തന്നെ വിജനമല്ല. ചിചി-ജിമ, ഹഹ-ജിമ എന്നീ രണ്ട് ദ്വീപുകളിൽ ജനവാസം ഉണ്ട്.
ഈ ദ്വീപുകളുടെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് 2011-ൽ യുനെസ്കോ ഒഗസവാരാ ദ്വീപുകളെ ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.