മോഡ് ആഡംസ്
മോഡ് ആഡംസ് | |
---|---|
ജനനം | Maude Ewing Kiskadden നവംബർ 11, 1872 Salt Lake City, Utah, U.S. |
മരണം | ജൂലൈ 17, 1953 Tannersville, New York, U.S. | (പ്രായം 80)
മറ്റ് പേരുകൾ | Maudie Adams |
തൊഴിൽ | Actress |
സജീവ കാലം | 1888–1916 |
മാതാപിതാക്ക(ൾ) | John Henry Kiskadden Asaneth Ann Adams |
ഒരു യു.എസ്. നാടക നടിയായിരുന്നു മോഡ് ആഡംസ്. 1872 നവംബർ 11-ന് യൂട്ടായിലെ സാൾട്ട്ലേയ്ക്ക് നഗരത്തിൽ ജനിച്ചു. സാൾട്ട് ലേക്ക് നാടകശാലയിലെ പ്രമുഖ നടിയെന്നനിലയിൽ അവർ പ്രശസ്തിയിലേക്കുയർന്നു.
ജീവിതരേഖ
[തിരുത്തുക]നടക്കുവാനും സംസാരിക്കുവാനും തുടങ്ങിയ കാലത്തുതന്നെ ബാല കഥാപാത്രങ്ങളെ നാടകവേദിയിലവതരിപ്പിച്ചിരുന്നു. 5-ആം വയസ്സിൽ സാൻ ഫ്രാൻസിസ്കോ നാടകശാലയിൽ ഫ്രിറ്റ്സ് (Fritz) എന്ന നാടകത്തിൽ കുട്ടിയായ ഷ്നൈഡർ (Schneider) ന്റെ ഭാഗമെടുത്തു വിജയിച്ചു. തുടർന്ന് ബാലനടിയായി പല നാടകങ്ങളിലും അഭിനയിച്ചു. ഇടയ്ക്ക് കുറേക്കാലം വിദ്യാഭ്യാസത്തിനായി ചെലവഴിച്ചശേഷം 1885-ൽ വീണ്ടും നാടകവേദിയിലേക്ക് തിരിച്ചുവന്നു.
അഭിനയിച്ച പ്രധാനനാടകങ്ങൾ
[തിരുത്തുക]- എ മിഡ്നൈറ്റ് ബെൽ
എന്ന നാടകത്തിൽ (1889) പങ്കെടുത്തതോടുകൂടി പ്രശസ്തിയിലേക്ക് ഉയർന്നു. അടുത്തവർഷം
- ഓൾ ദ് കംഫർട്സ് ഒഫ് ഹോം
എന്ന നാടകത്തിൽ പങ്കെടുത്തു. 1892 മുതൽ അഞ്ചുവർഷത്തേക്ക് ഏറ്റവും നല്ല നായിക എന്ന സ്ഥാനം അലങ്കരിച്ചു.
- ലിറ്റിൽ മിനിസ്റ്റർ
- പീറ്റർ പാൻ
- വാട്ട് എവരി വുമൺ നോസ്
- ക്വാളിറ്റി സ്ട്രീറ്റ്
- എ കിസ് ഫോർ സിഡ്രില
എന്നീ നാടകങ്ങളിൽ പ്രധാന നടിയായി അഭിനയിച്ചു. കൂടാതെ ജൂലിയറ്റ്, വയോല, റൊസലിൻഡ് എന്നീ കഥാപാത്രങ്ങളായും ഷില്ലറുടെ നാടകത്തിൽ ജോൻ ഒഫ് ആർക്ക് ആയും മിസ് ആഡംസ് അഭിനയിച്ചിട്ടുണ്ട്.
കോളജ് പ്രൊഫസർ
[തിരുത്തുക]1918-ൽ അഭിയനം നിർത്തി കുറേക്കാലം നാടകവേദിയിലെ പ്രകാശസംവിധാനത്തിന്റെ ചുമതല വഹിച്ചു. 1931-ൽ വീണ്ടും ഓടിസ് സ്കിന്നറുടെ ഷൈലോക്ക് എന്ന നാടകത്തിൽ പോർഷ്യയുടെ ഭാഗമെടുത്തുകൊണ്ട് നാടകവേദിയിൽ പ്രത്യക്ഷയായി. അവസാനമായി (1934) ട്വൽഫ്ത്ത് നൈറ്റ്-ൽ മറിയയുടെ വേഷമാണ് അണിഞ്ഞത്. 1937-ൽ കൊളംബിയയിൽ സ്റ്റീഫൻസ് കോളജിൽ നാടകവിഭാഗത്തിന്റെ പ്രൊഫസറായി മോഡ് ആഡംസ് നിയമിക്കപ്പെട്ടു. 1953 ജൂലൈ 17-ന് ന്യൂയോർക്കിലെ റ്റാനേഴ്സ്വില്ലിൽ അന്തരിച്ചു.
അവലംബം
[തിരുത്തുക]- http://www.bookmice.net/darkchilde/maude/adams.html
- http://www.ldsfilm.com/actors/MaudeAdamsBio.html
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ആഡംസ്, മോഡ് (1872 - 1953) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |