മെസ്സിയർ 15
മെസ്സിയർ 15 | |
---|---|
Observation data (J2000 epoch) | |
ക്ലാസ്സ് | IV[1] |
നക്ഷത്രരാശി | ഭാദ്രപദം |
റൈറ്റ് അസൻഷൻ | 21h 29m 58.33s[2] |
ഡെക്ലിനേഷൻ | +12° 10′ 01.2″[2] |
ദൂരം | 33 kly (10 kpc)[3] |
ദൃശ്യകാന്തിമാനം (V) | +6.2 |
പ്രത്യക്ഷവലുപ്പം (V) | 18′.0 |
ഭൗതിക സവിശേഷതകൾ | |
പിണ്ഡം | 5.6×105[4] M☉ |
ആരം | ~88 ly[5] |
VHB | 15.83 |
ലോഹീയത | –2.37[6] dex |
കണക്കാക്കപ്പെടുന്ന പ്രായം | 12.0 Gyr[7] |
പ്രധാന സവിശേഷതകൾ | steep central cusp |
മറ്റ് പേരുകൾ | NGC 7078, GCl 120[8] |
ഇതും കാണുക: ഗോളീയ താരവ്യൂഹം |
ഭാദ്രപദം രാശിയിലെ ഒരു ഗോളീയ താരവ്യൂഹമാണ് മെസ്സിയർ 15 (M15) അഥവാ NGC 7078. 1746-ൽ ജിയോവന്നി ഡൊമെനികോ മരാൾഡി കണ്ടെത്തിയ ഈ താരവ്യൂഹത്തെ 1764-ൽ ചാൾസ് മെസ്സിയർ തന്റെ പട്ടികയിൽ പതിനഞ്ചാമത്തെ അംഗമായി ചേർത്തു. 1200 കോടി വർഷം പ്രായമുള്ള M15 അറിയപ്പെടുന്ന ഏറ്റവും പ്രായമേറിയ ഗോളീയ താരവ്യൂഹങ്ങളിലൊന്നാണ്.
നിരീക്ഷണം
[തിരുത്തുക]ദൃശ്യകാന്തിമാനം 6.2 ഉള്ള M15നെ തെളിഞ്ഞ ആകാശത്ത് നഗ്നനേത്രങ്ങൾ കൊണ്ട് കഷ്ടിച്ച് കാണാനാകും. ബൈനോകുലറുകളോ ചെറിയ ദൂരദർശിനികളോ ഉപയോഗിച്ചാൽ അവ്യക്തമായ ഒരു നക്ഷത്രത്തെപ്പോലെയാണ് ഈ താരവ്യൂഹം ദൃശ്യമാകുക.[9] 15 സെന്റിമീറ്ററെങ്കിലും അപ്പെർച്വർ ഉള്ള ദൂരദർശിനികൾക്ക് ഇതിലെ നക്ഷത്രങ്ങളെ വേർതിരിച്ചുകാണാൻ സാധിക്കും. താരവ്യൂഹത്തിലെ ഏറ്റവും പ്രഭയേറിയ നക്ഷത്രങ്ങളുടെ ദൃശ്യകാന്തിമാനം 12.6 ആണ്. 18 ആർക്‌മിനിറ്റ് ആണ് M15 ന്റെ കോണീയ വ്യാസം.[9]
സവിശേഷതകൾ
[തിരുത്തുക]175 പ്രകാശവർഷം വ്യാസമുള്ള M15 ഭൂമിയിൽ നിന്ന് 33,600 പ്രകാശവർഷം അകലെയാണ് സ്ഥിതിചെയ്യുന്നത്.[9] താരവ്യൂഹത്തിന്റെ തേജസ്സ് സൂര്യന്റെ 3.6 ലക്ഷം മടങ്ങാണ്, കേവലകാന്തിമാനം -9.2. ആകാശഗംഗയിലെ ഏറ്റവും നക്ഷത്രസാന്ദ്രതയേറിയ ഗോളീയ താരവ്യൂഹങ്ങളിലൊന്നാണ് M15. ഈ താരവ്യൂഹം കാമ്പിന്റെ സങ്കോചത്തിന് വിധേയമായിട്ടുണ്ട്. താരവ്യൂഹത്തിന്റെ കേന്ദ്രത്തിൽ നക്ഷത്രസാന്ദ്രത അസാധാരണമാം വിധം ഉയർന്ന മേഖലയുണ്ട്, ഈ നക്ഷത്രങ്ങൾ ഒരു തമോദ്വാരത്തിന് ചുറ്റുമായിരിക്കണം സ്ഥിതിചെയ്യുന്നത്.[10]
ഒരു ലക്ഷത്തിലേറെ നക്ഷത്രങ്ങൾ താരവ്യൂഹത്തിലുണ്ട്.[9] 112 ചരനക്ഷത്രങ്ങളും 8 പൾസാറുകളും ഇവയിൽപ്പെടുന്നു. M15 C ഒരു ഇരട്ട ന്യൂട്രോൺ നക്ഷത്ര വ്യവസ്ഥയാണ്. ഒരു ഗോളീയ താരവ്യൂഹത്തിനുള്ളിൽ ആദ്യമായി ഒരു ഗ്രഹനീഹാരിക നിരീക്ഷിക്കപ്പെട്ടത് M15 ലാണ് - പീസ് 1.[11] 1928-ലാണ് ഇത് കണ്ടെത്തിയത്. അതിനുശേഷം മൂന്ന് ഗ്രഹനീഹാരികകളേ ഗോളീയ താരവ്യൂഹങ്ങൾക്കുള്ളിൽ ഇതുവരെ നിരീക്ഷിക്കപ്പെട്ടിട്ടുള്ളൂ.[12]
ഉഹുറു, ചന്ദ്ര എക്സ്-റേ ദൂരദർശിനി എന്നീ ഉപഗ്രഹങ്ങൾ M15-ൽ Messier 15 X-1 (4U 2129+12), Messier 15 X-2 എന്നീ രണ്ട് എക്സ്-റേ സ്രോതസ്സുകളെ കണ്ടെത്തിയിട്ടുണ്ട്.[13][14] Messier 15 X-1 ഭാദ്രപദം രാശിയിലെത്തന്നെ ആദ്യമായി നിരീക്ഷിക്കപ്പെട്ട എക്സ് റേ സ്രോതസ്സാണ്.
അവലംബം
[തിരുത്തുക]- ↑ Shapley, Harlow; Sawyer, Helen B. (1927), "A Classification of Globular Clusters", Harvard College Observatory Bulletin (849): 11–14, Bibcode:1927BHarO.849...11S.
{{citation}}
: Unknown parameter|month=
ignored (help) - ↑ 2.0 2.1 Goldsbury, Ryan; et al. (2010), "The ACS Survey of Galactic Globular Clusters. X. New Determinations of Centers for 65 Clusters", The Astronomical Journal, 140 (6): 1830–1837, arXiv:1008.2755, Bibcode:2010AJ....140.1830G, doi:10.1088/0004-6256/140/6/1830.
{{citation}}
: Unknown parameter|month=
ignored (help) - ↑ Hessels, J. W. T.; et al. (2007), "A 1.4 GHz Arecibo Survey for Pulsars in Globular Clusters", The Astrophysical Journal, 670 (1): 363–378, arXiv:0707.1602, Bibcode:2007ApJ...670..363H, doi:10.1086/521780.
{{citation}}
: Unknown parameter|month=
ignored (help) - ↑ Marks, Michael; Kroupa, Pavel (2010), "Initial conditions for globular clusters and assembly of the old globular cluster population of the Milky Way", Monthly Notices of the Royal Astronomical Society, 406 (3): 2000–2012, arXiv:1004.2255, Bibcode:2010MNRAS.406.2000M, doi:10.1111/j.1365-2966.2010.16813.x.
{{citation}}
: Unknown parameter|month=
ignored (help) Mass is from MPD on Table 1. - ↑ distance × sin( diameter_angle / 2 ) = 88 ly radius
- ↑ Boyles, J.; et al. (2011), "Young Radio Pulsars in Galactic Globular Clusters", The Astrophysical Journal, 742 (1): 51, arXiv:1108.4402, Bibcode:2011ApJ...742...51B, doi:10.1088/0004-637X/742/1/51.
{{citation}}
: Unknown parameter|month=
ignored (help) - ↑ Koleva, M.; et al. (2008), "Spectroscopic ages and metallicities of stellar populations: validation of full spectrum fitting", Monthly Notices of the Royal Astronomical Society, 385 (4): 1998–2010, arXiv:0801.0871, Bibcode:2008MNRAS.385.1998K, doi:10.1111/j.1365-2966.2008.12908.x
{{citation}}
: Unknown parameter|month=
ignored (help) - ↑ "SIMBAD Astronomical Database". Results for NGC 7078. Retrieved 2006-11-16.
- ↑ 9.0 9.1 9.2 9.3 http://www.astropix.com/HTML/SHOW_DIG/M15_Pease1.HTM
- ↑ Gerssen, J; van der Marel, R P; Gebhardt, K; Guhathakurta, P; Peterson, R C; Pryor, C (2003). "Hubble Space Telescope Evidence for an Intermediate-Mass Black Hole in the Globular Cluster M15. II. Kinematic Analysis and Dynamical Modeling" (PDF). Astronomical Journal. 125 (1): 376–377. arXiv:astro-ph/0210158. Bibcode:2003AJ....125..376G. doi:10.1086/345574.
{{cite journal}}
: CS1 maint: multiple names: authors list (link) - ↑ Cohen, J. G.; Gillett, F. C. (1989). "The peculiar planetary nebula in M22". Astrophysical Journal. 346: 803–807. Bibcode:1989ApJ...346..803C. doi:10.1086/168061.
{{cite journal}}
: CS1 maint: multiple names: authors list (link) - ↑ http://www.seds.org/messier/more/m015_h2.html
- ↑ Forman W, Jones C, Cominsky L, Julien P, Murray S, Peters G (1978). "The fourth Uhuru catalog of X-ray sources". Astrophysical Journal Supplement Series. 38: 357. Bibcode:1978ApJS...38..357F. doi:10.1086/190561.
{{cite journal}}
: CS1 maint: multiple names: authors list (link) - ↑ White NE, Angelini L (2001). "The discovery of a second luminous low-mass X-ray binary in the globular cluster M15". Astrophysical Journal Letters. 561 (1): L101–5. arXiv:astro-ph/0109359. Bibcode:2001ApJ...561L.101W. doi:10.1086/324561.